*അബ്രഹാമിന്റെ സന്തതി 2*
Abrahamithe Santhathi Part 2 | Author : Sadiq Ali | Previous Part
മയക്കത്തിൽ നിന്ന് ഞാനെഴുന്നേറ്റു..
ഞാദിയ എന്തൊക്കെയൊ പറയുന്നുണ്ട്.. എനിക്ക് വ്യക്തമായി ഒന്നും മനസിലായില്ല.
ഞാൻ പതിയെ റിയാലിറ്റിയിലേക്ക് വന്നു..
“പ്രെഷർ വേരിയേഷൻ ആവും മോളെ..” പെട്ടന്ന് കാലാവസ്ഥ മാറിയതല്ലെ” ഉമ്മ പറഞ്ഞു..
“ഇപ്പൊ എങെനെയുണ്ട് ഇക്ക…നാദിയ ചോദിച്ചു..”
ഞാൻ നാദിയടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളിൽ എനിക്ക് നോക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. കുറ്റബോധം എന്റെ മനസിനെ കീഴ്പെടിത്തികളഞ്ഞു..
“മോനെ.. ഈ ചയകുടിക്ക്..” ഉമ്മ എന്റെ നേരെ ചായ നീട്ടി.
ഞാനത് വാങ്ങിക്കുമ്പോൾ ഉമ്മാടെ മുഖത്ത് വല്ലാത്തൊരു വാൽസല്ല്യം ഞാനറിഞ്ഞു..
ആ കാൽക്കൽ വീണു മാപ്പ് പറയാൻ എന്റെ മനം വെമ്പി…
ഞാൻ സംയമനം പാലിച്ചുകൊണ്ട് ചായ കുടിക്കാൻ തുടങ്ങി..
ചോരതിളക്കുന്ന പ്രായത്തിൽ ഞാൻ ചെയ്തുകൂട്ടിയ നെറികേടിന്റേയും ക്രൂരതയുടേയും ബാക്കിപത്രം.. പുറത്ത് കോരിച്ചൊരിയുന്ന മഴ.. ഇടക്ക് ശക്തമായ ഇടിയും..
അന്ന് ഇതുപോലൊരു മഴയത്താണു.. നാദിയയും ഉമ്മയും അനാഥമാകുന്നത്.. അതും ഇപ്പൊ അവരുടെ രക്ഷക സ്ഥാനത്ത് നിൽക്കുന്ന എന്റെ കൈകൊണ്ട്…
12 വർഷം മുമ്പത്തെ ആ രാത്രി.. നശിച്ച ആ രാത്രി എന്റെ മനസിലേക്ക് കടന്നുവന്നു..
നിലത്തുവീണുകിടന്നിരുന്ന ആ ഫോട്ടൊയും എടുത്ത് നാദിയ സോഫയിൽ എന്റെ അടുത്ത് വന്നിരുന്നു.. പറഞ്ഞു..
“ഉപ്പമരിക്കുന്നതിനുമുമ്പ് എടുത്ത ഫോട്ടൊയാ.. ഇത് ഞാനാ.. ” ‘അന്നെനിക്ക് ഒരു പതിമൂന്ന് വയസ്സ് കാണും.” ‘ഇത് ഉമ്മ’
ഫോട്ടൊയിൽ തൊട്ട്കൊണ്ട് അവൾ കാണിച്ചു..
“എങ്ങെനെയാ.. ഉപ്പാാ..??” വിറയലോടെ ഞാൻ ചോദിച്ചു..
അവൾ പറഞ്ഞുതുടങ്ങി..
“വില്ലേജ് അപ്പീസറായിരുന്നു എന്റെ ഉപ്പ.. കർക്കശ്യസ്വഭാവക്കാരനായിരുന്നു.. എന്തൊ ബിൽഡിങ്ങ് പെർമ്മിറ്റ് ന്റെ കാര്യത്തിൽ , അവിടെത്തെ ഒരു പ്രമാണിയുമായി പ്രശ്നങ്ങളുണ്ടായി.. പലതവണ അവർ വീട്ടിൽ വന്ന് ഭീഷണിപെടുത്തുകയും മറ്റും ചെയ്തിരുന്നു.. ഉപ്പ ഒട്ടും വഴങ്ങിയില്ലായിരുന്നു.. “..
പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണു ഉണ്ടായത്. ആരൊക്കെയൊ കുറെ ഗുണ്ടകൾ ഉപ്പാനെ..”. അവൾ കരയാൻ തുടങ്ങി..