അവൾ എന്റെ മടിയിൽ നിന്ന് ഊർന്ന് നിലത്തിറങ്ങി. എന്നിട്ട് എന്റെ ബാഗ് എടുക്കാൻ പിള്ളേരെ പോലെ മുറിയുടെ മറ്റേ വശത്തേക്ക് തുള്ളി തുള്ളി പോയി. അതിൽ നിന്ന് അവൾ ജേഴ്‌സിയും ഷോർട്സും അവൾ എടുത്തു. കറുപ്പും വെള്ളയും ചേർന്ന ഒരു ഡിസൈൻ ആണ്.
മീര : ” ഇത് റൊണാൾഡോയുടെ ടീമിന്റെ അല്ലെ ”
യുവന്റസിന്റെ ജേഴ്‌സി ആണെന്ന് തെറ്റിദ്ധരിച്ച് ആണ് ഇവൾ ചോദിക്കുന്നെ. അവൾക്ക് ആകെ അറിയാവുന്നത് റൊണാൾഡോ മെസ്സി നെയ്മർ ഒക്കെ മാത്രം. ചില രാത്രികളിൽ എന്റെ ഇഷ്ടത്തിന് വേണ്ടി എന്നോടൊപ്പം ഇരുന്ന് ഫുട്ബോൾ അവളും കാണാറുണ്ട്. അങ്ങനെ ആണ് യുവന്റസിന്റെ ജേഴ്‌സി ആണോന്ന് ഇവൾക്ക് തോന്നിയത്.
ഞാൻ : ” അത് ഒരേ നിറം ആണെന്നെ ഒള്ളെടി ഡിസൈൻ വ്യത്യാസം ഉണ്ട് ”
മീര : ” ഇതൊന്ന് ഇട്ടേ നോക്കട്ടെ ”
അതുംപറഞ്ഞു അവൾ അതുമായി എന്റെ അടുത്തേക്ക് ഓടി വന്നു.
ഞാൻ : ” ഓഹ് ഇപ്പൊ എന്തിനാ പെണ്ണെ ”
മീര : ” പ്ലീസ് പ്ലീസ് എന്റെ ചെക്കനെ ഞാനൊന്ന് കാണട്ടെ ”
ഞാൻ മനസില്ലാമനസോടെ അത് വാങ്ങി എന്റെ ഇട്ടിരുന്ന t ഷർട്ട് ഊരി അതിട്ടു.
മീര മൊത്തത്തിൽ നോക്കിയിട്ട്
” ചെസ്റ്റ് ഒക്കെ എടുത്ത് കാണുന്നുണ്ട് പെൺപിള്ളേർ കണ്ണ് വയ്ക്കുമോ എന്റെ പൊന്നിനെ ”
ഞാൻ : ” വയ്ക്കട്ടെ അതൊക്കെ ഒരു സുഖമല്ലേ ” ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു
മീര : ” എന്റെ ചേട്ടനെ ആരും നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. ചേട്ടൻ എന്റെയാ എന്റെ മാത്രം ”
ഞാൻ : ” ഇതൊക്കെ എന്തിനാടി എപ്പോഴും പറയുന്നേ ഞാൻ നിന്റെ ആണെന്ന് ഓർമ വച്ച കാലം മുതലേ നമ്മൾ പരസ്പരം മനസ്സിലാക്കിയതല്ലേ. ”
മീര : ” ചേട്ടനെ എനിക്ക് അറിയാം. പക്ഷേ ബാക്കി പെണ്ണുങ്ങൾ ചേട്ടനെ നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാ ഞാനിന്ന് ആ റോസിക്ക് നല്ല പണി കൊടുത്തത് ”
ഞാൻ ഒന്ന് ഞെട്ടി പോയി. ഞങ്ങളുടെ ക്ലാസിൽ ഉള്ള ഒരു പെൺകുട്ടി ആണ് റോസി. അവളെ ഇവൾ എന്ത് ചെയ്തു.
ഞാൻ : ” റോസിയെ എന്ത് ചെയ്തു ” ഇച്ചിരി പേടിയോടെ ഞാൻ ചോദിച്ചു
“അവിടിരി” എന്നും പറഞ്ഞ് അവൾ എന്നെ കട്ടിലിൽ ഇരുത്തിയിട്ട് മടിയിൽ കേറി ഇരുന്ന് കഥ പറയാൻ തുടങ്ങി.
മീര : ” ഇന്ന് ഇന്റർവെൽ സമയത്ത് അവൾ ചേട്ടനോട് കൊഞ്ചി കുഴയുന്നത് ഞാൻ കണ്ടായിരുന്നു ”
ഞാൻ : ” എടി അത് സാധാരണ പോലെ സംസാരിച്ചതാ ”
മീര : ” ഓഹ് പിന്നെ ഇങ്ങനെ മുട്ടി ഉരുമ്മി ആണോ സാധാരണ സംസാരിക്കുന്നെ. ചേട്ടന് അറിയതില്ല പെണ്ണുങ്ങളുടെ കയ്യിലിരിപ്പ് ”
ഞാൻ : ” അല്ല എന്നിട്ട് അവളെ നീ എന്ത് ചെയ്തു ”
മീര : ” ഞാൻ അവളെ ലേഡീസ് ബാത്‌റൂമിൽ കൊണ്ടുപോയിട്ട് ചൂടായി. എന്റെ ചേട്ടനെ കറക്കിയെടുക്കാൻ നോക്കണ്ട എന്നു പറഞ്ഞു. അപ്പോൾ അവള് പറയുവാ കറക്കി എടുക്കും നീ ആരാ ചോദിക്കാൻ നീ അനിയത്തി അല്ലെ അമ്മ ഒന്നും അല്ലല്ലോ എന്ന്. എനിക്ക് ദേഷ്യം വന്നിട്ട് ഞാൻ അവളുടെ വയറ്റത്ത് ഒറ്റ കുത്ത് വച്ചു കൊടുത്തു. “