അബ്രഹാമിന്റെ സന്തതി 2 [സാദിഖ് അലി]

Posted by

വെള്ളം സപ്ലൈചെയ്യുന്ന ടാങ്കർ ലോറികൾ വിൽക്കാൻ പറ്റിയിരുന്നില്ല. അത് കൂടി അവസാനിപ്പിച്ചിട്ട് ജാഫറിനേം കൂട്ടി നാട്ടിൽ പോകാമെന്നും ജാഫറിനു നാട്ടിൽ എന്തെങ്കിലും ബിസിനെസ്സ് ആരംഭിക്കാനുള്ള തുക കൊടുക്കാമെന്നും ഞാൻ തീരുമാനിച്ചു.

അങ്ങനെയിരിക്കെ
ഉമ്മാക്ക് അസുഖം കൂടുതലാണെന്നും ആശുപത്രിയിൽ അഡ്മിറ്റാണെന്നും പറഞ്ഞ് അളിയന്റെ കാൾ..

ഞാൻ പെട്ടന്ന് തന്നെതന്നെതന്നെതന്നെ ട്രാവെൽസിൽ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു..

ജാഫർ നെ വിളിച്ച് കാര്യം പറഞ്ഞു.. ഇവിടുത്തെ കാര്യങ്ങൾ കഴിഞ്ഞ് നാട്ടിലേക്ക് പോന്നോളാനും ഞാൻ പറഞ്ഞു..

അങ്ങനെ നാട്ടിലേക്ക്..

നാട്ടിലെത്തി അളിയനെ വിളിച്ചു..

“അളിയൊ!.. എവിടെ!?
ഏത് ഹോസ്പിറ്റലിലാ?

” സിറ്റിഹോസ്പിറ്റലിലാ അളിയാ അങ്ങോട്ട് വാ!..”

“ദേ എത്തി” പറഞ്ഞ് ഞാൻ പെട്ടന്നൊരു ടാക്സിയെടുത്ത് ഹോസ്പിറ്റലിൽ എത്തി.

അവിടെ ഉമ്മ ഐസിയു വിലാണു. ഐസിയുവിന്റെ മുമ്പിൽ പെങ്ങന്മാരും അളിയന്മാരും എല്ലാം ഉണ്ടായിരുന്നു..

” ആ .. അളിയാ അറ്റാക്ക് ആയിരുന്നു..”
“ഇപ്പൊ കുഴപ്പമൊന്നുമില്ല..”
പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നാ കുറച്ചുമുമ്പ് ഡോക്ടർ പറഞ്ഞത്..
അത് കേട്ടപ്പോഴാണു കുറച്ച് സമാദാനമായത്..

അന്ന് വൈകീട്ട് ഡിസ്ചാർജ്ജ് ആയി.. വീട്ടിൽ വന്നു..

“അളിയാ.. സഫ്ന ഇവിടെ നിക്കട്ടെ.. ”
ഞാൻ മൂത്ത അളിയനോട് പറഞ്ഞു..

“അത് ശരിയാ അളിയാ.. ഉമ്മാക്ക് ബാത്രൂമിലും മറ്റും പോകാനും ഉമ്മാടെ കാര്യങ്ങളൊക്കെ നോക്കാനും ആളുവേണ്ടെ’!..

” എന്നും ഇങ്ങെനെ പറ്റില്ലാട്ടാ അളിയൊ”!!..
ഹഹഹ..
അവൻ ചിരിച്ചുകൊണ്ട്
. എന്നോട് കല്ല്യാണം കഴിക്കാനാണു അർഥം വെച്ച് പറഞ്ഞതെന്ന് എനിക്ക് മനസിലായി..”

“ആ ഞാൻ ഇനി ഫ്രീയാ അളിയാ ഒരെണ്ണത്തിനെ അങ്ങ് കെട്ടികളയാം.”. ഞാൻ കൗണ്ടറുകൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *