അബ്രഹാമിന്റെ സന്തതി 2 [സാദിഖ് അലി]

Posted by

അവനെ പറഞ്ഞുവിട്ട് ഞാനവന്റെ പെണ്ണിനോട് ചാറ്റിങ്ങ് തുടങ്ങി..

‘നാദിയാാ.. ”

“എന്തായിരുന്നു.. ബിസി!?

” നിന്റെ കെട്ട്യോൻ ഇവിടെയുണ്ടായിരുന്നു..”

“അതിനെന്താ..??

” ഒന്നൂല്ല്യേ!??”

“ഞാൻ പറഞിട്ടുണ്ട് ഇക്കാട്..’”

“എന്ത്”..?

” എനിക്കൊരു കൂടെപിറപ്പിനെ കിട്ടിയെന്ന്..”!

കൂടെപിറപ്പൊ!?? പടച്ചോനെ.. എന്റെ ഇത്രനാളത്തെ ചാറ്റിങ്ങ് കൊണ്ട് ഒരു ഗുണൊം ഉണ്ടായില്ലല്ലൊ.. ഞാൻ മനസിലോർത്തു..

“കൂടെപിറപ്പൊ!?? ഞാൻ റിപ്ലെ ചെയ്തു..

” ആ.. എന്തെ.. !! അങ്ങെനെയല്ലെ!?..

“ഓഹ്.. ആകട്ടെ”!!

” ആ ഇക്കാ.. എന്റെ ഉപ്പ മരിച്ചതിൽ പിന്നെ ഇപ്പൊഴാ എനിക്കൊരു സുരക്ഷിതത്വം ഫീൽ ചെയ്യുന്നത്!!.”

“അപ്പൊ നിന്റെ ഇക്ക സുരക്ഷിതത്വം തരുന്നില്ലെ”? ഞാൻ വെറുതെ ഒന്ന് എറിഞ്ഞു..

” ഉണ്ട് .. പക്ഷെ, നമ്മൾ സന്ദോഷിക്കുമ്പോഴല്ലല്ലൊ ഇക്ക നമ്മുടെ യഥാർത്ത സന്ദോഷം.. നമുക്ക് വേണ്ടപെട്ടവർക്ക് സുഖവും സന്ദോഷവും സുരക്ഷയും ഇല്ലാതെ നമ്മളെങ്ങെനെ മനസ്സ് തുറന്ന് ചിരിക്കും??

“കുറെ നാളുകൂടിയാണു എന്റെ ഉമ്മ മനസ്സ് തുറന്ന് ചിരിക്കുന്നത് ഞാൻ കാണുന്നത്.. ഒന്ന് സമാധാനത്തോടെ ഇരിക്കുന്നത് കാണുന്നത്..”
“അത് ഇക്കവന്ന് പോയശേഷമാണു”

“പിന്നെ, കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഉമ്മാക്ക് എല്ലാത്തിനേയും, എല്ലാവരേയും പേടിയായിരുന്നു.. ഇന്ന് ഉമ്മാടെ മുഖത്ത് ആ പേടി ഇല്ലാതായിരിക്കുന്നു..”
“അതൊക്കെ ഇക്ക കാരണമല്ലെ”!!..

” ആ പോട്ടെ.. വേറെന്താ വിശേഷങ്ങളൊക്കെ..” ഞാൻ റിപ്ലെ ചെയ്തു..

അങ്ങനെ.. പോയി.. ചാറ്റിങ്.. ദിവസങ്ങൾ കഴിഞ്ഞുകൊണ്ടിരുന്നു..
നാദിയയുമായി ചാറ്റിങ്ങ് തകൃതിയായി നടന്നുപോന്നു..
ജാഫർ നു ചെറുതായിട്ട് അറിയാം നാദിയ ഞാനുമായി ചാറ്റ് ചെയ്യാറുള്ളതും ഫോൺ വിളിക്കുന്നതും. അത് അവനു പ്രശ്നമുണ്ടായിരുന്നില്ല. എന്നെ അവനു അത്ര വിശ്വാസമായിരുന്നു.
ഞാനാണെങ്കിലൊ, ആ വിശ്വാസത്തിനു വിപരീതമായി അവളോടുള്ള എന്തോ ഒരു വികാരത്തിന്റെ പുറത്ത് , അവളെ മോഹിച്ചുകൊണ്ട് ഇടപെടുന്നു..
എല്ലാം അങ്ങെനെ നടന്നുകൊണ്ടിരുന്നു..

എന്റെ ഗൾഫിലുള്ള ബിസിനെസ്സുകളെല്ലാം ഞാൻ അവസാനിപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *