“ആ.. അവരിൽ ചിലർ നിന്നെപോലെ മറ്റ് സ്തലങ്ങളിലേക്ക് മാറിപോയി.. ചിലർ ഇവിടെയൊക്കെ തന്നെയുണ്ട്..” മാർക്കറ്റിൽ പച്ചക്കറി പണിയും കൂലിതല്ലും.. ഹഹഹ..”
അതൊക്കെ പറഞ്ഞ്
അവനൊന്ന് ചിരിച്ചു..
“ഉം “..
” ടാ ഞാൻ നിന്നെ വിളിച്ചതെ… ചെറിയൊരു പണിയുണ്ട്..
“എന്താടാ”..
” അത് ഞാൻ പറയാം..”
“ഇപ്പൊഴല്ല.. പിന്നെ!..
” ഇത് എന്റെ നമ്പർ സേവ് ചെയ്യണം.
ഞാൻ നാളെ ദുബൈക്ക് പോകും.. അവിടെ കുറച്ച് പണിയുണ്ട്.. അതൊക്കെ തീർത്തിട്ട് ഒരു മുന്നാലു മാസം കൊണ്ട് ഞാൻ തിരിച്ചുവരും.. എന്നിട്ട് നമുക്ക് കാണാം.. അപ്പൊ പറയാം ബാക്കി കാര്യങ്ങൾ ഡീറ്റൈലായിട്ട്.. പോരെ”
“ആ മതീടാ.. ഓക്കെ എന്നാ..”
“ഓക്കെടാ..”
ഫോൺ വെച്ച് ഞാൻ പാക്കിങ്ങിലേക്ക് കടന്നു..
ഉമ്മയും പെങ്ങന്മാരും വിഷമത്തിലാണു.. മൂന്നാലുമാസം കൊണ്ട് എല്ലാം തീർത്ത് നാട്ടിൽ സെറ്റിലാകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ഞാൻ ഗൾഫിലേക്ക്. ….
ഗൾഫിലെ ബിസിനെസ്സെല്ലാം പൂട്ടികെട്ടി നാട്ടിൽ സെറ്റിലാകാനുള്ള തയ്യാറെടുപ്പുകളെല്ലാം ഞാൻ തുടങ്ങി..
ഗൾഫിൽ എത്തി രണ്ടാം ദിവസം ജാഫർ..എന്റെ റൂമിൽ വന്നു..
“ആ ജാഫറൊ.. വാടാ.. ”
“എന്തൊക്കെ നാട്ടിലെ വിശേഷങ്ങളൊക്കെ.. പെങ്ങൾടെ കല്ല്യാണം ഗംഭീരമാക്കിയൊ…”
“പിന്നെടാ പൊളിച്ചില്ലെ”..
അങ്ങെനെ വിശേഷങ്ങളെല്ലാം പറഞ്ഞിരിക്കുന്നതിനിടയിൽ ഞാൻ.. ഗൾഫ് ജീവിതം അവസാനിപ്പിക്കുന്ന കാര്യം അവനോട് പറഞ്ഞു.. അവൻ വല്ലാത്ത ഒരു അവസ്ഥയായി.. അപ്പൊ.
” നീ വിഷമിക്കണ്ടടാാ.. എന്റെയൊപ്പം നാട്ടിലേക്ക് നീയും ഉണ്ടാകും.. പോരെ..!!.
“ഇനി നമ്മടെ കളികൾ നാട്ടിൽ..” അവനു സന്ദോഷമായി..
അത് പറഞ്ഞിരിക്കുമ്പൊഴാണു വാട്ട്സാപ്പിൽ മെസേജ്..
ഞാൻ എടുത്തുനോക്കി..
നാദിയ..
“ആരെടാ!?..
‘ഹേയ്.. അത് നാട്ടിന്നാ..”
‘ഉം..
“ശരീടാ നീ.. പോവാല്ലെ.. ഞാനൊന്ന് കിടക്കട്ടെ..”
“ഓക്കെടാ..”