‘ഉം.”
അത് ഇക്കാ.. ഞാൻ പറഞ്ഞില്ലെ.. ഇവിടെ വന്നശേഷവും അവരു നമ്മളെ ഉപദ്രവിക്കുന്നുണ്ടെന്ന്..”
“ഉം”
“അതിനെതിരെ പൊലീസിൽ കപ്ലൈന്റ് കൊടുത്തിരുന്നു…”
അത് പിൻവലിക്കണമെന്നാണു ഇപ്പൊഴത്തെ ആവശ്യം..”
“ഉം.”
എന്നിട്ട് പിൻവലിക്കുന്നുണ്ടൊ”?..
“എന്തുവേണം.. ഇക്ക പറ”?
” എന്നാ ഞാൻ പറയുന്നു.. അത് പിൻവലിക്കണം”!!..
“പിന്നീട് ഉണ്ടാകുമ്പൊ വേണ്ടപോലെ കൈകാര്യം ചെയ്യാം”
“ഉം ശരി ഇക്കാ അങ്ങെനെ ചെയ്യാം..”
അതും പറഞ്ഞ് ഞാൻ പോന്നു..
ഞാൻ വീട്ടിലെത്തി.. വീടിന്റെ ബാക്കിലെ ചായ്പ്പിൽ പഴയ സാധങ്ങൾ ഇട്ട് വച്ചിരുന്ന സ്ഥലത്ത് പോയി.. അവിടെ ഒരു പെട്ടിയിൽ.. കുറച്ച് പഴയ ബുക്സും മറ്റും ഉണ്ടായിരുന്നു.. അതിൽ നിന്ന് എന്റെ പഴയ ഡയറി ഞാനെടുത്തു..
അതിൽനിന്ന്.. ജോർജ്ജ് ന്റെ നമ്പർ തപ്പിയെടുത്തു..
ഇടിയൻ ജോർജ്ജ് എന്നാണു അവനെ നാട്ടുകാർ വിളിച്ചിരുന്നത്.. അന്നത്തെ എന്റെ സോൾ ഗെടി..
“ജോർജ്ജെ… ഞാനാ മച്ചു.. സാദിഖ്..”
മറുതലക്കൽ ജോർജ്ജ്
“ടാ ഹാറാമ്പിറപ്പെ”.. ഇജ്ജ് എബടാാ മുത്തെ”..
” ഞമ്മളു ഈ ഭൂമീലൊക്കെ ഉണ്ട് പഹയാ”..
“പിന്നെ ഗൾഫ് ജീവിതം എങ്ങെനെ?.. നിന്റെ മാറ്റമൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.. നീ വിളിച്ചില്ലെങ്കിലും” ‘ഇപ്പോ വല്ല്യ പത്രാസും പണം ഒക്കെ ആയി അല്ലെടാ പന്നി”..
“നിനക്കറിയാലൊ , എന്റെ ഉമ്മാക്കും പെങ്ങന്മാർക്കും വേണ്ടിയാ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്..” അവർ ക്ക് ഇഷ്ട്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല..”
“എനിക്കറിഞ്ഞൂടെടാ.. നിന്റെ അവസ്ഥ..” സാരല്ല്യടാ..”
“പിന്നെ എന്തൊക്കെയാ പഹയാ നിന്റെ വിശേഷം..”?? ഞാൻ ചോദിച്ചു..
” എന്ത് ടാ.. ഇങ്ങെനെയൊക്കെ പോണു.. നമുക്കൊരു മോചനം ഇനിയിണ്ടാവില്ലടാ.. ”
“എന്തായിപ്പൊ പണി..?
“ഇറച്ചിവെട്ട്” ‘അൽപ്പസ്വൽപ്പം ഗുണ്ടായിസം കൂലിതല്ല്”.. അതന്നെ”..
“നമ്മടെ പഴയ ടീമൊ!”