അബ്രഹാമിന്റെ സന്തതി 2 [സാദിഖ് അലി]

Posted by

എന്റെ കാർ ഇട്ടിരുന്നതിനെ കുറച്ചപുറത്തായിരുന്നു.. അവർ അവരുടെ വണ്ടി നിർത്തിയിരുന്നത്.. എന്റെ കാറിനു മുന്നിലൂടെ പോകുമ്പോൾ അവരെന്നെ തറപ്പിച്ചൊന്ന് നോക്കി.. ഞാനപ്പഴും കൂൾ ആയിരുന്നു.. അവർ പോയി വണ്ടിയിൽ കയറാൻ ഒരുങ്ങവേ.. അവരിലെ വെള്ളവസ്ത്രധാരി തിരിച്ച് എന്റെയടുത്തേക്ക് വന്നു.. എന്നോട്..

“നമ്മളാാരാ”?..
‘ഇവിടെ മുമ്പ് കണ്ടിട്ടില്ലാാ!
കനത്ത ശബ്ദത്തിൽ..

ഞാൻ ചെറു പുഞ്ചിരിയോടെ‌…

” ഞാനൊരു വഴിപോക്കൻ..”

അയ്യാൾ ദേഷ്യത്തിൽ എന്നോട്..

“താനെന്താ കളിയാക്കുവാ”?..

” ഹേയ്.. ഞാൻ കാര്യായിട്ട് പറഞ്ഞതാ”..

“എന്നാ ഇനി നിന്നെയിവിടെ കാണരുത്.. കെട്ടൊ”..

ഞാൻ ചിരിച്ചുകൊണ്ട്.. വായ് പൊത്തികൊണ്ട്..

” ഓ..”

“അയ്യാളെന്റെ ഷാർട്ടിൽ ചെറുതായൊന്ന് പിടിച്ചു.. എന്നിട്ട്..

” ഇത് ഏതാ സ്ഥലമെന്നറിയൊ”..

എന്റെ ചിരി മാഞ്ഞു..
ഷർട്ടിലെ പിടി വിട്വിച്ചുകൊണ്ട് ഞാൻ..

“ചേട്ടാ.. എനിക്ക് നാളെ രാവിലെത്തെ ഫ്ലൈറ്റിനു ദുബായിക്ക് പോകേണ്ടതാ..”‘ നിങ്ങളുമായി.. സീനിനു സമയം ഇനിയും ഉണ്ട്.. അതുകൊണ്ട് ചേട്ടൻ ചെല്ല്”..

അയാൾ തിരിഞ്ഞ് നടന്നു..
പിന്നിൽ നിന്ന് ഞാൻ വിളിച്ചു.. എന്നിട്ട് ഇങ്ങെനെ പറഞ്ഞു..

” അതേ.. ഇതൊക്കെ പറയുന്ന എന്റെ പേരു മറക്കണ്ട…”

“സാദിഖ് അലി ഇബ്രാഹിം..”

അതുകേട്ട് ഒന്ന് തിരിഞ്ഞു നോക്കി.. അയാൾ മുന്നോട്ട് നടന്നു..
ഞാൻ വണ്ടിയുമെടുത്ത് തിരിച്ചുപോന്നു..
അപ്പോൾ നാദിയാടെ കോൾ..

“ആ നാദിയാ..”

“എന്താ ഇക്കാ അവരുമായി ഇടഞ്ഞൊ”..?

” ഹേയ്.. ഇല്ലാ.. ജെസ്റ്റ് സംസാരിച്ചു.. പോയി.. ഒന്നും ചോദിച്ചുമില്ല.. പറഞ്ഞുമില്ല..”

“ഉം’

” എന്തിന്നാ അവരു അവിടെ വന്നത്..”

“അത്…

Leave a Reply

Your email address will not be published. Required fields are marked *