അടുത്തുനിന്ന ഉമ്മയും കരച്ചിലടക്കാനാകാതെ കരഞ്ഞുകൊണ്ടിരുന്നു..
” ഉപ്പാടെ മരണശേഷം കോടതിയിൽ മൊഴി കൊടുത്ത തി ന്റെ പേരിൽ ഭീഷണിയും.. മറ്റും പതിവായി..”
“ഉമ്മാക്ക് ജോലി കിട്ടേണ്ടത് അവർ ഇല്ലാതാക്കി.. ”
അങ്ങെനെ സഹിക്കാൻ പറ്റാതായപ്പോഴാണു അവിടുത്തെ വീടും സ്ഥലവും വിറ്റ് ഇങ്ങോട്ട് പോന്നത്..”
ശേഷമായിരുന്നു.. ജാഫർക്കയായുള്ള എന്റെ വിവാഹം.”
‘നാടും വീടുമെല്ലാം ഉപേക്ഷിച്ച് ഇങ്ങോട്ട് വന്നിട്ടും .. ഇവിടെയും ജീവിക്കാൻ അവർ സമ്മദിക്കുന്നില്ല മോനെ…. പൊട്ടിക്കരഞ്ഞ് ഉമ്മ..
ഞാൻ എണീറ്റ് ഉമ്മാടടുത്തേക്ക് പോയി..പറഞ്ഞു..
“ഞാനുണ്ടാകും ഇനിയെന്നും..”
ഉമ്മ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് പൊട്ടിക്കരഞ്ഞു.. അത് കണ്ട് എന്റെ കണ്ണും നിറഞ്ഞിരുന്നു..
“പോട്ടെ സാരല്ല്യ.. ഇനിയൊരു മകന്റെ സ്ഥാനത്ത്..ഞാനുണ്ടാകും.. ”
ഞാൻ ഉമ്മാടെ മുഖം പിടിച്ച് നേരായാക്കി ആ കണ്ണുകൾ തുടച്ചു…
“ഇനി ഈ കണ്ണുകൾ നിറയരുത്.. ”
ഞാൻ ഉമ്മാനെ എന്നെകൊണ്ടാവും വിധം ആശ്വസിപ്പിച്ചു..
“നേരം ഒരുപാടായി.. നാളെ പുലർച്ചെയാണു ഫ്ലൈറ്റ്!!.. സാധനങ്ങളൊന്നും പാക്ക് ചെയ്തിട്ടില്ല..”
ഞാനെറങ്ങിയാലൊ ഉമ്മാ” ഞാൻ ചോദിച്ചു..
ഉമ്മ കണ്ണുതുടച്ചുകൊണ്ട് തലയാട്ടി..
നാദിയാടെ മുഖത്ത് ഒരു വെളിച്ചം വന്നതുപോലെ തോന്നിയെനിക്ക്..
ഞാൻ ചെന്ന് നാദിയാടെ കവിളിൽ തൊട്ട് പറഞ്ഞു.. “എല്ലാം ശരിയാകും .. ശരിയാക്കാം നമുക്ക്.. പോരെ”..
” ശരി ഇക്കാ.. ഇറങ്ങിക്കൊ”..
“ഞാൻ വിളിക്കാം”
എന്ന് പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി..
ഞാൻ ഇറങ്ങി.. പാലത്തിനടുത്തെത്തി.. രണ്ട്മൂന്ന് പേർ ഇങ്ങോട്ട് കടക്കുന്നുണ്ട്.. അത് കണ്ട് നാദിയാടെ വീട്ടിലേക്കാണെന്ന് തോന്നി..
ഈ പാലം നാദിയാടെ വീട്ടിലേക്ക് മാത്രമാണു.
ഞാൻ കുറച്ച് നേരം കാറിലിരുന്നു.. അവർ നാദിയയുടെ വീട്ടിലെത്തി എന്തൊക്കെയൊ.. ഉച്ചത്തിൽ സംസാരിച്ച് ഇറങ്ങിപോന്നു..
അവർ പാലം കടന്ന് വരുന്നതും നോക്കി ഞാൻ കറിലിരുന്നു..