പോലും അടുപ്പിക്കും വിധം..
“കാത്തിരിക്കാമോ ശ്രീ, ഒന്ന് കൂടെ ജീവിക്കാൻ”….
നിന്റെ അച്ഛനും അമ്മയ്ക്കും ഒരിക്കലും എന്നെ അംഗീകരിക്കാൻ കഴിയില്ല ,…..
അവരെ വിട്ട് എന്നോടൊപ്പം വരാൻ നിനക്കും ആകില്ല…
എന്തു ചെയ്യാം, വിധിയോ, ജാതക ദോഷമോ ഞാൻ ഒരുപാട് സ്നേഹിക്കുന്നതൊന്നും എന്നിൽ അധികനാൾ നിലനിൽക്കാറില്ല…
ഇപ്പൊ ഇതാ നീയും…
നമ്മളൊരുമിച്ചു നെയ്തു കൂട്ടിയ സ്വപ്നങ്ങൾ അതെന്നും ഒരു ഓർമ്മപ്പെടുത്തലാണ് ആദി,…
“”സ്വപ്നങ്ങളെന്നും സ്വപ്നങ്ങളാണെന്ന
ഓർമ്മപ്പെടുത്തൽ.””
പിടിച്ചു വാങ്ങുന്നതല്ലല്ലോ, വിട്ടു കൊടുക്കുന്നതല്ലേ യഥാർത്ഥ പ്രണയം…
*************************************************
വിധിയെത്ര കലുഷിതമാണെങ്കിലും,
യഥാർത്ഥ പ്രണയത്തിന്
മരണമില്ലെന്നതാണ് സത്യം …
പ്രണയത്തിന്റെ തീഷ്ണതകൾ
മാറി മറഞ്ഞപ്പോൾ
സിരകളിൽ ചൂടു പിടിച്ചിരുന്നു…
എങ്കിലും, നിസ്സഹായവസ്ഥയുടെ
കാണാക്കഴങ്ങളിലെവിടെയോ
ഒരു പ്രണയത്തിന്റെ ജീവവായു
മുങ്ങി മറഞ്ഞപ്പോൾ ,
കണ്ണുകളിൽ ഇരുട്ടു പടർന്നിരുന്നു…
പക്ഷേ ,പച്ചയായ പ്രണയത്തിന്
കാലം അന്ത്യം
കുറിക്കാത്തിടത്തോളം ,
തിരുശേഷിപ്പുകൾ… നൊമ്പരങ്ങൾ
സമ്മാനിക്കുന്നുവെങ്കിലും.
മരിക്കാത്തത് പ്രണയവും ,
സ്വപ്നങ്ങളുമാണ് ….
വീണ്ടുമൊരു പുനർജ്ജന്മം
ലഭിച്ചിടാതെ വാടിപോകുമായിരുന്നെന്നിലൊരു
പുതു നാമ്പ് പിറവികൊണ്ടിരിക്കുന്നു….
പ്രതീക്ഷയോടെ…….
പ്രത്യാശയോടെ…!
ഇന്നും ഞാൻ കാത്തിരിക്കുന്നു ആ വസന്തം എന്നിൽ പെയ്തിറങ്ങുന്ന സുവർണ്ണ നിമിഷത്തിനായി…!