എല്ലാ ഭാഗങ്ങളും താമസിച്ചെത്തി അതൊരു ശീലമായിരുന്നു എന്നറിയാം . എങ്കിലും ഇതവണത്തേക്കു കൂടി മാപ്പ് ചോദിക്കുന്നു…
എല്ലവരും സുരക്ഷിതരാണെന്ന് തന്നെ വിശ്വസിക്കുന്നു …
ദേവനന്ദ 7
Devanandha Part 7 | Author : Villi | Previous Part
എപ്പോളോ അടഞ്ഞു പോയ കണ്ണുകൾ തുറന്നത് ഹോസ്പിറ്റലിൽ വച്ചാണ്. കൂടി നിന്ന ബന്ധുക്കൾക്കിടയിൽ കണ്ണ് പാഞ്ഞത് ദേവുവിലെക്കും…. കാണാൻ കഴിഞ്ഞില്ല അവളെ . അവിടെ എങ്ങും ഉണ്ടായിരുന്നുമില്ല.. തലക്കും വലതു കാലിനും അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു.. എല്ലാം കടിച്ചു പിടിച്ചു മുന്നിൽ നിന്ന എല്ലാവരെയും ചിരിച്ചു കാണിച്ചു.. എല്ലാവരുടെയും മുഘത് വിഷാദം മാത്രം…
“:എല്ലാവരും ഒന്ന് ഒതുങ്ങി നിന്നെ… ”
ഉച്ചത്തിൽ ശബ്ദിച്ചു കൊണ്ട് ഒരു പ്രായം ചെന്ന സിസ്റ്റർ റൂമിലേക്ക് ഓടി കയറി വന്നു..
സിസ്റ്ററെ ഡോക്ടർ വല്ലതും പറഞ്ഞോ . കുഴപ്പം വല്ലതും… ..? ”
മുന്നിലേക്ക് കയറി നിന്ന് ഏട്ടൻ ചോദിച്ചു..
” പേടിക്കാനൊന്നുല്ല. സ്കാൻ ചെയ്തതിൽ തലയ്ക്കു ചെറിയ മുറിവ് മാത്രമേ ഒള്ളു. പിന്നെ കാലിനു ചെറിയ ചതവേ ഒള്ളു. .. …. നിങ്ങൾ ഒന്ന് ഒതുങ്ങി നിന്നാൽ എനിക്കിയാളേ ഡ്രസ്സ് ചെയ്യിക്കാൻ കൊണ്ട് പോകാമായിരുന്നു … ”
എല്ലാവരും വഴി ഒതുങ്ങിയ നേരം കൂടെ ഉണ്ടായിരുന്ന ആരോ എന്നെയും തള്ളി കൊണ്ട് മുന്നോട്ടു നടന്നു…. റൂമിന് വെളിയിലേക്കിറങ്ങിയപ്പോൾ ഒരു മിന്നായം പോലെ ഞാൻ ദേവുവിനെ കണ്ടു.. ആ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നോ ? അറിയില്ല……..