എന്നാൽ ഞങ്ങളൊരിക്കലും പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിരുന്നുമില്ല. അവളെന്നെങ്കിലുമത് പറയുമെന്നൊരു വിശ്വാസം മാത്രം…
എനിക്കേറ്റവും പ്രിയപ്പെട്ടത് അവളുടെ കരിമഷിക്കണ്ണുകൾ പായിച്ചു കൊണ്ടുള്ള തിരിഞ്ഞു നോട്ടങ്ങളായിരുന്നു…
ക്ലാസ്സിനുപുറത്തു വച്ചു കാണുമ്പോഴൊക്കെയും
കാണാത്തഭാവം നടിച്ച് കൂട്ടുകാരിയോടെന്തോ
സ്വകാര്യം പറഞ്ഞു കൊണ്ടവൾ നടന്നു പോകും…
പിന്നെ അങ്ങെത്തിയാൽ ഒരു തിരിഞ്ഞുനോട്ടമാണ്. അവളെന്നെ
കണ്ടുവെന്നറിയിക്കാൻ…
പ്ലസ്ടൂവിൻറെ അവസാന ദിവസങ്ങളിലാണ് ഞാനവളോട് ഒത്തിരിയടുത്തതും കൂടുതൽ സംസാരിക്കുന്നതും…..
അന്ന് അവസാന ക്ലാസായിരുന്നു……..
വരാന്തയിൽ പഴകിയ സിമന്റ് തൂണും ചാരിയവൾ പുറത്തെ കാഴ്ചകൾ കണ്ടു നിൽക്കുകയായിരുന്നു……
സഹപാഠികളെല്ലാം പിരിയുന്ന വേദനയോടെ പരസ്പരം കെട്ടിപ്പിടിച്ചും കണ്ണു തുടച്ചും അങ്ങിങ്ങായി നിൽക്കുന്നുണ്ട്……
എന്നും ശബ്ദമുഖരിതമായുള്ള സ്കൂൾ അങ്കണം അന്ന് തികച്ചും ശാന്തമായി കിടന്നു…… ഓരോരുത്തരും പടിയിറങ്ങി പോകുന്നുണ്ട് പോകുന്നവരെല്ലാം ഗേറ്റിനടുത്തെത്തുമ്പോൾ
പിൻതിരിഞ്ഞു നോക്കി കണ്ണു തുടയ്ക്കുന്നു…
കയ്യിലെ ഓട്ടോഗ്രാഫുമായി ഞാൻ വരാന്തയിൽ നിൽക്കുന്ന അവളുടെ പുറകിൽ നിന്നും പതിയേ വിളിച്ചു……
ആദീ…….
കരിനീല ചുരിദാറിന്റെ ഷാൾ കഴുത്തിൽ നേരേയിട്ട് അവൾ ചെറുചിരിയോടെ എന്നെ നോക്കി……
അവളുടെ കൺകോണുകളിൽ ഒരു സങ്കട കടൽ ഇരമ്പുന്നത് കാണാമായിരുന്നു ……..
കയ്യിലുള്ള ഓട്ടോഗ്രാഫിന്റെ ആദ്യ താളുകൾ
അവൾക്കായ് മാറ്റി വച്ചതായിരുന്നു……
ചുവന്ന പേജുള്ള ആ ഓട്ടോഗ്രാഫ് അവൾക്ക് നേരേ നീട്ടുമ്പോൾ വാക്കുകൾ കിട്ടാതെ ഞാൻ നിന്നു…..
അല്പനേരം അങ്ങനെ… മൗന നിമിഷങ്ങൾ…. പറയാൻ കൊതിച്ചു പോയതോ, മറന്നു പോയതോ എന്തോ പറയാനുള്ള ഒരു വെമ്പൽ അവളുടെ ഹൃദയത്തിൽ കിടന്നു പിടയുന്നുണ്ടെന്ന് എനിക്ക് തോന്നി….
ആദീ ….
എന്റെ വിളി കേട്ടവൾ ഷാൾ കൊണ്ട് മുഖം തുടച്ചു ഓട്ടോഗ്രാഫ് വാങ്ങി. കയ്യിലുള്ള പേന കൊണ്ട്
ഓട്ടോഗ്രാഫിൽ എന്തോ കുത്തിവരച്ച്
എനിക്ക് നേരേ നീട്ടുമ്പോൾ
ചിരിക്കുകയായിരുന്നു അവൾ…
അവളെന്താണ് എഴുതിയത് എന്നറിയാനുള്ള ആകാംക്ഷയിൽ ഓട്ടോഗ്രാഫിലെ ആദ്യ താളുകളിലേക്ക് ഞാൻ പതിയെ കണ്ണുകൾ ചലിപ്പിച്ചു….
“””സായാഹ്നം
എനിക്കിഷ്ടമാണ്…….
നക്ഷത്രങ്ങൾ
എനിക്ക് ഒത്തിരി ഇഷ്ടമാണ്………
പൂക്കൾ
ഒരുപാട് ഇഷ്ടമാണ്………..