ശ്രീരാഗം [VAMPIRE]

Posted by

ഇടക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവളോടുള്ള ഇഷ്ട്ടം കൂടുകയായിരുന്നു…

ക്ലാസ്സുകൾ നടന്നുകൊണ്ടിരിക്കവെ കൈകൾകൊണ്ട് കണ്ണുപൊത്തി വിരലുകൾക്കിടയിലൂടെ അവളെന്നെ
നോക്കുമ്പോൾ വല്ലാത്തൊരനുഭൂതിയാണ്…

ശ്രീഹരി, സ്റ്റാൻഡ് അപ്പ്…

നീയെന്തു സ്വപ്നം കണ്ടിരിക്കുകയാണ് ?, ഇങ്ങോട്ടു നോക്കിയിരിക്കാതെ പെൺകുട്ടികളുടെ മോന്തക്ക് നോക്കിയിരുന്നോ നീ,
നീയൊക്കെ എന്തിനാടാ സ്കൂളിൽ
വരുന്നത്…..

വായുവിലൂടെ മൂളിവന്നോരു ചോക്കിന്റെ കഷ്ണം നെറ്റിയിൽ കൊണ്ട് തെറിച്ചു പോയപ്പോളാണ് ഹിസ്റ്ററി ടീച്ചറുടെ ശബ്ദം
പോലും ഞാൻ കേൾക്കുന്നത്, എന്തോ കണ്ടു പേടിച്ചപോലെ ഞാൻ ഇരിക്കുന്നിടത്തു നിന്നും ചാടി എഴുനേറ്റു…..
എന്റെ വെപ്രാളം കണ്ടപ്പോൾ ക്ലാസ്സിലാകൈ കൂട്ടച്ചിരി മുഴങ്ങി…..

സൈലന്റ്സ്……!

ടീച്ചർ വീണ്ടും അലറിയെന്നു പറയുന്നതാകും
ശരി. കുട്ടികൾ നിശബ്ദരായി…..

ഓരോന്ന് കെട്ടും കെട്ടി വന്നോളും…
അവരുടെ പിറുപിറുക്കൽ തുടർന്നുകൊണ്ടിരുന്നു .
ഞാൻ നിന്ന നിൽപ്പ് തുടരുകയാണ്…..

ടീച്ചർ ക്ലാസ്സെടുക്കാൻ തുടർന്നു…..

പെൺകുട്ടികളുടെ സൈഡിലെ മൂന്നാമത്തെ ബെഞ്ചിൽ നിന്നും ആദിയുടെ കരിമിഴികൾ എന്നെ പാളിനോക്കുന്നതു മിന്നായം പോലെ ഞാനും കണ്ടിരുന്നു…..

മഴത്തുള്ളി തട്ടിയ കൊലുസിൽ വെയില്‍ വീണുണ്ടായ തിളക്കത്തിനേക്കാൾ ഭംഗിയായിരുന്നു.. ആദിയുടെ ആ നോട്ടത്തിന്..

നെഞ്ചിനുള്ളിലൊരു തിരയടിച്ചുയരുന്നത് ഞാനറിഞ്ഞു. എന്റെ ചുണ്ടിലൊരു
ചെറുചിരി വിടർന്നു…..
ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കിയപ്പോൾ എന്റെ ഹൃദയത്തിൽ ഒരു പെരുമ്പറ മുഴങ്ങുകയായിരുന്നു,…

ആരതി………
വിളിയോടൊപ്പം ഒരു മുഴുവൻ ചോക്ക് തന്നെ അവളുടെ തലയിൽ വന്നു കൊണ്ട് തെറിച്ചു പോയി….

ബോത്ത് ഓഫ് ഗെറ്റ് ഔട്ട് മൈ ക്ലാസ്… പ്രേമിക്കാൻ നടക്കുന്നു. മുട്ടയിൽ നിന്നും
വിരിഞ്ഞിട്ടില്ല…..

ഒന്നും മിണ്ടാതെ ഞാൻ ക്ലാസിനു പുറത്തേക്കിറങ്ങി, ഒന്ന്
സംശയിച്ചു നിന്നിട്ടു ആദിയും പുറകെ വന്നു…. ക്ലാസ് വരാന്തയിൽ ചുമരും ചാരി നിൽക്കുമ്പോൾ ആദിയുടെ മുഖത്ത് നിഷ്കളങ്കമായ ഒരു പുഞ്ചിരി
വിടർന്നിരിന്നു….

അതൊരു തുടക്കമായിരുന്നു……….
വരാനിരിക്കുന്ന വസന്തത്തിന്റെ തുടക്കം……..

കണ്ണുകളിൽ പ്രണയത്തിൻറെ കാല്പനീകത കലർത്തിയ ആ നോട്ടത്തിൽ മനസ്സിൻറെ മായാലോകങ്ങൾ കഥകൾ പങ്കിട്ടു…

Leave a Reply

Your email address will not be published. Required fields are marked *