ദേവനന്ദ 7 [വില്ലി]

Posted by

ചിരിയടക്കി ഞാൻ ചോതിച്ചു.

 

” അതിന് നന്ദുവേട്ടന് എന്നോടെന്ത സംസാരിക്കാൻ  ഉള്ളത് ? ”

 

ദേവുവിൻ്റെ ചോദ്യം ഉയർന്നു.  എന്നെ നോക്കിയവൾ  വീണ്ടും  ചുണ്ടുമലർത്തി . അവളെ ഒന്ന് കാണാനും സംസാരിക്കാനും   പറ്റിയതിലുള്ള കൗതുകത്തിൽ ഞാനവളെ എൻ്റെ അടുത്തേക്ക് വിളിച്ചു. പക്ഷേ അവൾക്ക് പേടിയായിരുന്നു.  അതു മനസിലാക്കി ഞാൻ കട്ടിലിൽ എഴുന്നേറ്റിരിക്കാൻ ഒരു ശ്രമം നടത്തി. പെട്ടന്ന് ചൂല് നിലത്തിട്ട് ഓടിയെത്തി ദേവു എന്നെ നേരെ ഇരിക്കാൻ സഹായിച്ചു….. കട്ടിലിൽ ചാരിയിരുന്ന് ഞാൻ അവളെ നോക്കി. എൻ്റെ നോട്ടം നേരിടാനാവാതെയെന്നവണ്ണം അവൾ കണ്ണുകൾ വെട്ടിച്ചു.

 

ദേവു ”

 

മൂളലായിരുന്നു മറുപടി.

 

” ഞാനത്രക്കു ദുഷ്ടനോ ഡോ ?  ”

 

” ഞാൻ ഒത്തിരി തവണ പറഞ്ഞതാ നന്ദുവേട്ട അവരോട്..  എന്റെ വിഷമങ്ങൾക്ക് ഒന്നും കാരണം നിങ്ങൾ അല്ലായെന്നു….  പക്ഷെ…  അവര്……… ?  ”

 

” തന്റെ വിഷമങ്ങൾക്ക് ഒന്നിനും ഞാനല്ലേ കാരണക്കാരൻ?  ”

 

പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപേ ഞാൻ ചോദിച്ചു..  എന്റെ ചോദ്യത്തിനവളുടെ പക്കൽ ഉത്തരം ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.  കാരണം അവളുടെ ഇപ്പോളത്തെ സങ്കടങ്ങൾക്ക് എല്ലാം കാരണം ഈ ഞാനാണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു..

 

” ഞാൻ വണ്ടിയിൽ നിന്ന് വീണതല്ലെന്നു ദേവുനോടാരാ പറഞ്ഞെ?  ”

 

അവൾക്കു ചിന്ദിക്കാൻ അവസരം കിട്ടുന്നതിന് മുൻപേ എന്റെ അടുത്ത ചോദ്യവും അവളെ ഞെട്ടിച്ചു .. ഞാനിന്നലെ ഉറങ്ങി എന്ന് കരുതി അവൾപറഞ്ഞതെല്ലാം ഞാൻ കേട്ടു എന്ന് അറിഞ്ഞ അവൾ വല്ലാതെയായി.  വാക്കുകൾക്കായി  പരതി……

 

” അത്…..  എനിക്കറിയാം..  നന്ദുവേട്ടാ…..  നിങ്ങൾ നന്നായി വണ്ടി ഓടിക്കുമലോ…  പിന്നെ… ….  എനിക്കറിയാമായിരുന്നു അയാളെന്തെങ്കിലും നന്ദുവേട്ടനെ ചെയ്യുംന്നു.. അയാൾ നന്ദുവേട്ടനെ കൊല്ലാൻ പോലും മടിക്കില്ല….അതുകൊണ്ട്… …..  ”

Leave a Reply

Your email address will not be published. Required fields are marked *