ദേവനന്ദ 7 [വില്ലി]

Posted by

മുൻപൊരിക്കൽ എന്റെയൊപ്പം ബൈക്കിൽ കയറിയ അനുഭവം ഓർമയിൽ വച്ചാണവൾ സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായി…

 

” ഞാനൊന്നും പറയില്ല..  സമയം കളയാതെ കേറ് ദേവു…. ”

 

പിന്നെ അവളൊന്നും മറുത്തു പറഞ്ഞില്ല.  എന്റെ തോളിൽ കൈ വച്ച് അവൾ ബൈക്കിൽ കയറി ഇരുന്നു…  ഒരു വശത്തേക്ക് ചരിഞ്ഞു….

അവൾ കയറിയപ്പോൾ ബൈക്ക്   ഒന്ന് ആടിയുലഞ്ഞു….   പെട്ടന്നവൾ പേടിച്ചു പോയി എന്ന് തോന്നി..

 

 

” ഞാൻ പറഞ്ഞില്ലേ..  എനിക്ക് ഇതിൽ കേറാനും ഇരിക്കാനും ഒന്നും അറിയില്ലെന്ന്… ”

 

അവളൊരു പരിഭവത്തോടെ പറഞ്ഞു.. അതിനു മറുപടിയെന്നവണ്ണം ഞാൻ ദേവുവിന്റെ വലതു കൈ എടുത്ത് എന്റെ വയറിനെ ചുറ്റി… അത് ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന ദേവു എന്നെ ഇറുകെ പിടിച്ചു…..   അവളുടെ മുഘതെന്തെന്നില്ലാതെ ഉദിച്ച  തിളക്കം ഞാൻ മിററിലൂടെ നോക്കി കണ്ടു…

 

” നമുക്ക് പിന്നൊരു ദിവസം പോയാൽ പോരെ.. നന്ദുവേട്ട…. ”

 

അവൾഅവസാനമായി ഒന്ന് കൂടി ചോദിച്ചു..

മറുപടി പറയാൻ നിൽക്കാതെ ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് പായിച്ചു…

 

” അതെ…… ”

 

അല്പം മുന്നോട്ടേക്കു എത്തിയതും അവളെന്നേ പിന്നിൽ തോണ്ടി വിളിക്കാൻ തുടങ്ങി…

 

” എന്തെ …  പേടിയുണ്ടോ?  ”

 

” ഹെൽമെറ്റ്‌ ഇല്ലേ ? ”

 

പെട്ടന്നവളുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു കളഞ്ഞു ..

 

” ഇല്ലെടോ….  ഹെൽമെറ്റ്‌ വക്കാൻ വയ്യ..  തലയിലെ മുറിവിൽ താങ്ങുമെന്നുള്ളത് കൊണ്ട് മനപ്പൂർവം എടുക്കാഞ്ഞതാ…. ”

Leave a Reply

Your email address will not be published. Required fields are marked *