******—–*****———*******———*****
അമ്പലത്തിനു മുന്നിൽ ഏറെ നേരം കാത്തിരുന്നിട്ടാണ് തൊഴുത്തിറങ്ങിയ ദേവുവിനെ ഒന്ന് കാണാൻ കഴിഞ്ഞത്… അവൾ ഒറ്റക്ക് അമ്പലത്തിലേക്കിറങ്ങി എന്ന് കേട്ടപ്പോൾ തന്നെ ഇറങ്ങി ഒരു നടത്തമായിരുന്നു….
” രാവിലെ തന്നെ ഇറങ്ങിയോ ഊരുതെണ്ടാൻ ? ”
പതിവിലും അല്പം ഗൗരവം കലർത്തി അവൾ ചോദിച്ചു… ആൽത്തറയിൽ കാത്തു നിന്ന എന്റെ അടുത്തേക്കവൾ ചേർന്ന് നിന്നു…..
ചോരയിൽ മുക്കിയെടുത്തത് പോലെയുള്ള അവളുടെ ദാവണിയുടെ തിളക്കം അവളിലും വല്ലാത്തൊരു ആകർഷണം ഉള്ളത് പോലെ തോന്നി…
” കുളിച്ചോ? ”
അടുത്തേക്ക് കൂടുതൽ ചേർന്ന് നിന്ന് കൊണ്ട് അവൾ ചോദിച്ചു.
ഉവ്വെന്നു മറുപടി നൽകിയപ്പോൾ കയ്യിൽ പൊതിഞ്ഞെടുത്ത ചന്ദനത്തിൽ നിന്നല്പം എന്റെ നെറ്റിയിലും തൊട്ടു തന്നു എന്റെ പെണ്ണ് …..
” കാവിലെ ദേവി എന്ത് പറഞ്ഞു എന്റെ ഈ ദേവിയോട് ”
” അത് ഞങ്ങൾ ദേവിമാരു തമ്മിലുള്ള സീക്രെട് ആണ്… ”
അല്പം കുറുമ്പു ചേർത്തവൾ പറഞ്ഞു….
”
അമ്മയും ഏടത്തിയും കാണാതെ ആകും അല്ലേ പോന്നത് ? ”
വീണ്ടും അവൾ ചോദിച്ചു. അതെയെന്ന് മറുപടിയും കൊടുത്തു.
” കറങ്ങി നടന്നു വൈകിട്ടു കാലിനു നീരാണെന്നും പറഞ്ഞു വാ… അപ്പോൾ പറയാം….. ”