ദേവനന്ദ 7 [വില്ലി]

Posted by

 

പറഞ്ഞു തീർത്തു അവളുടെ മറുപടിക്കായി ഞാനവളുടെ കണ്ണുകളിലേക്കുറ്റു നോക്കി.  നിർവചിക്കാൻ ആവാത്ത ഏതൊക്കെയോ വിഗാരങ്ങൾ അവളുടെ മിഴികളിലൂടെ പായുന്നത് ഞാൻ നോക്കി കണ്ടു.

 

പെട്ടന്നവൾ എന്റെ കൈകൾ തട്ടി മാറ്റി.. കണ്ണീരുണങ്ങിയ മിഴികൾ വീണ്ടും ഈറനണിഞ്ഞു. എന്നെ നേരിടാനാവാതെയോ അതോ ഞാൻ പറഞ്ഞതത്രയും അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടോ എന്തോ അവളെന്നെ മറികടന്നു വേഗത്തിൽ മുറിക്കു വെളിയിലേക്കു ഇറങ്ങി ഓടി..  എന്താണവളിൽ പെട്ടന്നുണ്ടായ മാറ്റാമെന്ന് എനിക്കെത്ര ചിന്ദിച്ചിട്ടും ഊഹിക്കാൻ കഴിഞ്ഞില്ല. പറഞ്ഞതത്രയും ആവേശമായി പോയോ എന്നൊരു തോന്നൽ മനസ്സിൽ ഭയത്തെ സൃഷ്ടിച്ചിരുന്നു..

 

 

 

പുറത്തേക്കു പതിയെ കാലുകൾ ചലിച്ചു.  അമ്മയും ഏടത്തിയും ഉറങ്ങിയെന്നു തോന്നി.  പുറത്തിറങ്ങിയതേ ആദ്യം കാണുന്നത് കൈയിൽ എന്തോ ചുരുട്ടി പിടിച്ചു ഇരുന്നു കരയുന്ന ദേവുവിനെയാണ്…

കാലിനു അനുഭവപ്പെട്ടുകൊണ്ട്ഇരുന്ന  വേദനയേക്കാൾ അവളുടെ കണ്ണുനീരിനു ആണ് പ്രാധാന്യം എന്ന് തോന്നി ഞാൻ അവളുടെ അടുക്കെലേക്കു വീണ്ടും നടന്നു…

 

” ദേവു  ……  ”

 

ഞാൻ പതിയെ വിളിച്ചു…

 

തല ഉയർത്തി നോക്കിയ അവൾക്കു അപ്പോൾ ഒന്നേ പറയാനുണ്ടായിരുന്നൊള്ളു….

 

” എനിക്ക് വെറുതെ പ്രതീക്ഷ തരരുത് നന്ദുവേട്ട…  അത് കൂടി സഹിക്കാൻ ഇനി  എനിക്ക് ആവില്ല… ..  ”

 

പറഞ്ഞു തീർത്തവൾ വീണ്ടും മുഖം കുനിച്ചിരുന്നു കരയാൻ തുടങ്ങി. അവളുടെ മനസ്സിൽ അലയടിച്ച എല്ലാ വിഗരങ്ങളും അവളുടെ ആ ഒറ്റവാക്കിൽ പ്രകടമായിരുന്നു….  പ്രയാസപ്പെട്ടാണെങ്കിൽ കൂടിയും ഞാൻ അവളെ എന്റെയൊപ്പം പിടിച്ചെഴുന്നേല്പിച്ചു നിർത്തി..

Leave a Reply

Your email address will not be published. Required fields are marked *