” ദേവു. . അബദ്ധം പറ്റി…. അറിയാതെ നാവിൽ നിന്ന് വീണു പോയതാണ്…. അതിനിത്ര നിമിഷം വരെയും മനസിലൊരായിരം മാപ്പു നിന്നോട് ഞാൻ പറഞ്ഞു കാണണം…. ”
” …മനസ്സിൽ ഉള്ളതെ നാവിൽ വരും നന്ദുവേട്ട … ….. എല്ലാം ഞാൻ കേട്ടതല്ലേ… … ഞാൻ കണ്ടതല്ലേ…. ….. ”
ഭാഗീകമായും തളർന്ന സ്വരത്തിൽ അവൾ ചോദിച്ചു…
” ആ രാഘവനും ആയി ഇനിയും ഒരു പ്രശനം വേണ്ടെന്നു കരുതിയാണ് ഞാൻ കേസ് പിൻവലിച്ചത് …… സത്യമായും… ദേവു …… നി ഇവിടെ എത്ര കാലം വേണമെങ്കിലും കഴിഞ്ഞോളു… എനിക്കതിൽ പ്രശ്നം ഒന്നുമില്ല…. ”
” അത്രയും പറയാൻ മാത്രം പിന്നെ എന്താണ് പ്രശനം ആണ് നന്ദുവേട്ട നിങ്ങൾക്ക്.ഉള്ളത് … ”
പെട്ടന്നതിനൊരു മറുപടി പറയാൻ എനിക്കായില്ല …. അവളെന്നിൽ നിന്നും നിമിഷങ്ങൾ കൊണ്ടാകന്നു പോകുന്നത് പോലെ തോന്നി ……
” എനിക്ക് നിങ്ങൾ വാക്ക് തന്നതല്ലേ നന്ദുവേട്ട എന്റെ അച്ഛനെ കണ്ടു പിടിച്ചു തരുമെന്നു.. ”
അവളുടെ നിസ്സഹായത നിറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ തളർത്തി . ഇനിയും എന്തിനു വൈകുന്നു എന്ന ചോദ്യം എന്റെ ഉള്ളിലിരുന്നാരോ ചോദിക്കുന്നത് പോലെ….
” അച്ഛൻ വന്നാൽ എന്നെ വിട്ടു പോകും എന്ന് പറയുമ്പോൾ എങ്ങനെയാ.. ദേവു….. ഞാൻ നിന്റെ അച്ഛനെ കണ്ടു പിടിക്കുക…. ”
എന്റെ വാക്കുകളിലെ അർദ്ധം മനസിലാകത്തതെന്നവണ്ണം അവളെന്റെ കണ്ണിലേക്കു ഉറ്റുനോക്കി.. ഒരു ശിലകണക്കെ ഉറച്ചു പോയ ദേവുവിന്റെ മുഖം ഞാനെന്റെ ഇരു കരങ്ങളാൽ പൊതിഞ്ഞു.. ഈറനണിഞ്ഞ മിഴികളിലേക്കുറ്റു നോക്കി ഞാൻ ചോദിച്ചു.
” അച്ഛൻ വന്നാലും പോകാതെ ഇരുന്നു കൂടെ ദേവു നിനക്കു… എന്നെ വിട്ടു….. അത്രക്കു ഇഷ്ടാ എനിക്ക് ഇപ്പൊ എന്റെ ദേവുവിനെ…. “