എല്ലാം കൈവിട്ടു പോയി എന്നെനിക്കു മനസിലായി.. പിന്നെ അവിടെ നിക്കാൻ തോന്നിയില്ല.. ഏന്തി വലിഞ്ഞെങ്ങനെയോ മുറി വരെ എത്തി… എല്ലാത്തിനും കാരണം ഞാൻ ആണെന്ന തോന്നലും ദേവുവിന്റെ ആ കണ്ണുനീരും എല്ലാം മനസിലേക്കോടി വന്നു എന്തെന്നില്ലാത്ത വെറുപ്പ് എനിക്ക് എന്നോട് തന്നെ തോന്നി പോയി… കണ്ണാടിയിലെ എന്റെ പ്രതിബിംബത്തെ നോക്കി നിൽക്കെ ആ വെറുപ്പിരട്ടിച്ചു വരുന്നതായി തോന്നി എനിക്ക്…. ചെയ്തു പോയ തെറ്റിനും പറഞ്ഞു പോയ വാക്കിനും ഞാൻ അവളോടാ നിമിഷത്തിൽ ഒരായിരം തവണ എങ്കിലും മാപ്പപേക്ഷിച്ചിരിക്കണം …
**********………***—–**********
കണ്ണിൽ ഇരുട്ടു കയറുന്നതിനൊപ്പം പ്രകൃതിയും കറുപ്പ് ചാലിച്ചു തുടങ്ങിയിരുന്നു… പുറത്തു എന്താണ് നടക്കുന്നതെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. എന്തായിരിക്കും ഇപ്പോൾ ദേവുവിന്റെ അവസ്ഥ.. എന്നെ അവൾ തീർച്ചയായും വീണ്ടും ഒരു മോശക്കാരൻ ആയിട്ടാകണം കണ്ടിരിക്കുക.അവളിൽ . ഉണ്ടായിരുന്ന അൽപ സ്നേഹം കൂടി ഇപ്പോൾ വെറുപ്പായി മാറി കാണുമോ….?
എന്നെ അവൾ ശപിച്ചിട്ടുണ്ടാകുമോ.?
ദേവുവിന്റെ ഉള്ളിൽ ആഴത്തിലുള്ള മുറിവാണിന്ന് ഞാൻ ഉണ്ടാക്കിയിരിക്കുന്നതെന്നു എനിക്ക് ഉറപ്പാണ് … പക്ഷെ അതിലും ആഴമേറിയതായിരുന്നു എന്റെ മനസിലുടലെടുത്ത കുറ്റബോധവും അത് മൂലം ഉണ്ടായ വിഷമവും…
നേരം പൊയ്ക്കൊണ്ടേ ഇരുന്നു. ഭക്ഷണം കഴിക്കാൻ പോലും ആരും എന്നെ തിരക്കിയില്ല. അവര് വല്ലതും കഴിച്ചോ എന്ന് പോലും എനിക്ക് അറിയില്ല. ഞാൻ അന്ന്വേഷിച്ചുമില്ല. മനസിലെന്തൊക്കെയോ ചിന്തകളലട്ടി കൊണ്ടിരുന്നു .
ദേവുവിനെ ഒന്ന് കണ്ടിരുന്നുവെങ്കിൽ എല്ലാം പറഞ്ഞു മനസിലാക്കമായിരുന്നു..എന്ന് തോന്നി പക്ഷെ !എങ്ങനെ?
നേരം നന്നേ ഇരുട്ടിയിരിക്കണം. പുറത്തെ ചീവിടിന്റെ ശബ്ദവും. മുറിയിലെ കറങ്ങുന്ന ഫാനിന്റെ ശബ്ദവും അല്ലാതെ മറ്റൊന്നും കേൾക്കാൻ ഉണ്ടായിരുന്നില്ല..
പെട്ടന്നാണ് കതകു തുറന്നു ദേവു അകത്തേക്ക് വന്നത്. എന്റെ പ്രാർഥന കേട്ടതെന്ന പോലെ.
അന്നേരമത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നത് അമ്മയോ ഏടത്തിയോ വരുമെന്നാണ്.. എങ്കിലും എനിക്ക് അത് അപ്രതീക്ഷിതം ആയിരുന്നു ..