ഹരി ഒരു നിമിഷം അങ്ങനെ പറഞ്ഞപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി.
” എന്ത് കാര്യത്തിനും ദേഷ്യപ്പെട്ടിരുന്ന നീ ആണീ ഡയലോഗ് പറയുന്നതെന്ന് ഓർക്കുമ്പോൾ ചിരി വരുന്നു….. ”
ഹരിയുടെ വാക്കുകൾ അക്ഷരാർഥത്തിൽ ശരി ആയിരുന്നു. പ്രണയം നമ്മെ വല്ലാതെ മാറ്റിമറിക്കും എന്ന് പറയുന്നത് സത്യം തന്നെ ആണെന്ന് എനിക്കും തോന്നി…
ഓരോരോ വിശേഷങ്ങൾക്കൊടുവിൽ അവസാനം വൈകുന്നേരം അവൻ തിരിച്ചു പോകാൻ ഒരുങ്ങി..
” ഡാ… ആ കേസ് പിൻവലിച്ച കാര്യം ആരും അറിയണ്ടാ.. ”
” അതെന്താ ഞങ്ങൾ കൂടി അറിഞ്ഞാൽ.. ”
ഹരിയോടതു പറഞ്ഞു തീർത്തതും അമ്മയുടെ ശബ്ദം ഉയർന്നു കേട്ടതും ഒരുമിച്ചായിരുന്നു… അമ്മ അത് കേട്ടു എന്നെനിക്കുറപ്പായിരുന്നു..അതമ്മയുടെ രൗദ്രഭാവത്തിൽ വ്യക്തമായിരുന്നു…. .. നടക്കാൻ പോകുന്ന സംഭവങ്ങൾ എല്ലാം മനസിലേക്കോടി വന്നു എന്നെ ഒരു നിമിഷം ഭയപ്പെടുത്തി……
..*****——****-**——-*******
അമ്മയുടെയും ഏടത്തിയുടെയും ഇടയിലേക്ക് ഒരു ബലിയാടെന്ന പോലെ എന്നെ വലിച്ചെറിഞ്ഞു കൊടുത്തു ഒന്നും പറയാൻ നിക്കാതെ ഹരി സ്ഥലം വിട്ടു. അവരുടെ ചോദ്യങ്ങളെല്ലാം എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.. അത് കൊണ്ട് തന്നെ എന്ത് വന്നാലും സത്യം തുറന്നു പറയരുതെന്ന് ഞാൻ മനസ്സിലുറപ്പിച്ചു ….
നീ ആ കേസ് പിൻവലിച്ചോ? ”
അമ്മയുടെ അത്ഭുതത്തോടെ ഉള്ള ചോദ്യം ഉയർന്നു..
ഉവ്വ്.. ”