ദേവനന്ദ 7 [വില്ലി]

Posted by

ഹരിയുടെ വാക്കുകളിൽ രാഘവനോടുള്ള വെറുപ്പും അതിനപ്പുറം എന്റെ മറുപടി എന്തെന്നു അറിയാനുള്ള അതിയായ ആകാംഷയും ഉണ്ടായിരുന്നു..

 

” ഇല്ലെടാ…  ഈ വിഷയത്തിൽ ഇനി അയാളുടെ പിറകെ  ഞാൻ ഇല്ല….അത് വിട്ടേക്ക്..  ഞാൻ ബൈക്കിൽ നിന്നും വീണു അങ്ങനെ തന്നെ അറിഞ്ഞാൽ മതി എല്ലാരും…   ”

 

എന്റെ ഉത്തരം കേട്ട ഹരി അതിശയത്തോടെ എന്നെ നോക്കി പോയി..

 

 

” അന്ന് കോളേജിൽ വച്ച് ഏതോ ഒരുത്തിയെ റാഗ് ചെയ്തതിന്  ആ ശ്യാമിനെ ക്രിക്കറ്റ് ബാറ്റിനു തല തല്ലി പൊളിച്ച  നീയാണോ ഇതൊക്ക  പറയുന്നത്…..

അളിയാ സത്യം പറ……  തലയ്ക്കു അടി കിട്ടിയപ്പോൾ ഉണ്ടായിരുന്ന വെളിവ് കൂടി പോയോ… ”

 

” ഞാൻ അവൾക്കു വാക്ക് കൊടുത്തെടാ…  ഇതിന്റെ പേരിൽ ഇനി ഒരു വഴക്കിനും പോവില്ല എന്ന്.. .  ”

 

“ആഹ് അങ്ങനെ പറ…  അപ്പൊ അതാണ് കാരണം… ”

 

അവനെന്നെ കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു .. അതിനു മറുപടി എന്നവണ്ണം ഒന്ന് പുഞ്ചിരിച്ചു ഞാൻ തുടർന്ന്..

 

” എനിക്കിപ്പോൾ അത്യാവശ്യം ഒന്നും ദേവു അറിയാതെ ഇരിക്കുക എന്നതാണ്..  അതുകൊണ്ട് തന്നെ ആണ് നിന്നോട് ആ കേസ് പിൻവലിക്കാൻ ഞാൻ പറഞ്ഞതും…  അതോടെ ആ രാഘവനും അടങ്ങും..  പിന്നെ എനിക്ക് ദേവുവിനെ എന്റെ ഇഷ്ടം എങ്ങനെ എങ്കിലും പറഞ്ഞു മനസിലാക്കണം…  ആരുമില്ല എന്നൊരു തോന്നൽ വരുത്താതെ അവളെ സ്നേഹിക്കണം….  കൂടെ ഇരുത്തണം….  എന്തിനും കൂടെ നിക്കണം…  ”

 

മനസ്സിൽ ഉള്ളതെല്ലാം പറഞ്ഞു തീർത്തപ്പോൾ തന്നെ ഒരാശ്വാസം തോന്നി..  ഒരു അത്ഭുത വസ്തു എന്നപോലെ എന്നെ നോക്കി ഇരിക്കയായിരുന്നു അപ്പോൾ ഹരി

 

” നീ വല്ലാതെ മാറിപ്പോയി…  “

Leave a Reply

Your email address will not be published. Required fields are marked *