ശബ്ദം കേട്ട് എനിക്ക് വല്ലതും പറ്റിയതാണെന്ന് കരുതി ഓടി പിടിച്ചു വന്നതാണോ എന്റെ ദേവു. എനിക്ക് വിശ്വസിക്കാനാവുന്നില്ല… അത്രക്കിഷ്ടമാണോ അവൾക്കു എന്നോട്.?
മനസിൽ നൂറു ചോദ്യങ്ങളും അതിനെല്ലാം അതെ എന്നൊരൊറ്റ ഉത്തരവും തെളിഞ്ഞു വന്നു… ആ ഇരുട്ടിലും എന്റെ മുഖം നൂറു വോൾട്ടിന്റെ ബൾബ് പോലെ പ്രകാശിച്ചു നിന്നതു ദേവു പോലും കണ്ടില്ല…
” അല്ല . അങ്ങനെ അല്ല……. നന്ദുവേട്ടന് കുടിക്കാൻ വല്ലതും വേണോ ? ”
അവൾ വേഗം വിഷയം മാറ്റാനെന്ന വണ്ണം ചോതിച്ചു…
” വേണ്ട… ”
” എങ്കിൽ ഞാൻ പോയി കിടന്നോട്ടെ… ”
അവൾക്കു പോകാൻ മടി ഉള്ളത് പോലെ. തോന്നി എങ്കിലും ഞാൻ അവളോട് പൊയ്ക്കൊള്ളാൻ അനുവാദം കൊടുത്തു.
പക്ഷേ അവൾ നേരെ പോയത് അടുക്കളയിലേക്കു ആണ്. ഒരു ജഗ്ഗിൽ അല്പം വെള്ളം കൂടി കൊണ്ട് വന്നെന്റെ മുന്നിൽ വച്ചിട്ട് അവൾ റൂമിലേക്ക് നടന്നു…പാവം പെണ്ണ്….. ഞാനവളുടെ ഓരോ ചെയ്തികളും നോക്കി അങ്ങനെ ഇരിക്കെ.
” നന്ദുവേട്ട…. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. ? ”
പകുതിയിട നടന്നവൾ തിരിഞ്ഞെന്നോടു ചോദിച്ചു…
” എന്താ …. ”
” മുറിവെല്ലാം ഉണങ്ങി കഴിഞ്ഞാൽ നന്ദുവേട്ടൻ പോകുവോ അയാളുടെ അടുത്തു ? ആ രാഘവന്റെ…? .. ”
അവൾ പറയാൻ ഉദ്ദേശിക്കുന്നത് എന്തണെന്നു എനിക്ക് വ്യക്തമായിരുന്നു…
അതുകൊണ്ട് തന്നെ ഞാൻ അവൾക്ക് മറുപടി ഒന്നും കൊടുത്തില്ല ..