പാടുപെട്ടാണെങ്കിലും അവൾ അത്രയും പറഞ്ഞൊപ്പിച്ചു.. …… ..
” ദേവു…… ”
പ്രതീക്ഷിച്ചിരുന്ന വിളി എത്തി… ഏടത്തിയോട് വരുന്നെന്നു വിളിച്ചു പറഞ്ഞു അവൾ പുറത്തേക്ക് നടന്നു. വാതിൽക്കലെത്തി തിരിഞ്ഞു എനിക്കൊരു പുഞ്ചിരി സമ്മാനിച്ചാണവൾ പോയത് . ദേവുവിന്റെ ഇളം ചുണ്ടുകൾ എന്റെ കവിളിൽ സ്പർശിച്ച ഒരു സുഖാനുഭൂതി ആ പുഞ്ചിരിയിൽ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു…..
എല്ലാ തിരക്കും തീർത്തു ദേവു കോളേജിൽ പോയി. കാലിനു നീരുള്ളത് കൊണ്ട് അതികം നടക്കാൻ എനിക്ക് വയ്യായിരുന്നു… തുറന്നിട്ട ജനലിലെ കാഴ്ചകൾ ആണ് അന്നെന്റ ഏക സമാധാനം.. മുറ്റത്തെ നിറഞ്ഞ പൂച്ചെടികളും. അതിൽ വിരിഞ്ഞ പൂവുകളും. അവയെ തഴുകി അകലുന്ന തെന്നലും. തെന്നലിൽ പടരുന്ന പൂവിന്റെ സുഗന്ധവും. അതിനുപിന്നാലെ തേൻ നുകരാൻ എത്തുന്ന വർണ ശലഭങ്ങളും എല്ലാം എന്നിൽ ആദ്യമായ് കാണുന്ന കുട്ടിയുടെ കൗതുകമുണർത്തി…. മുമ്പൊരിക്കലും ആ സൗന്ദര്യം ആസ്വദിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.. എല്ലാത്തിനും ഭംഗി ഏറിയിരിക്കുന്നതായി തോന്നി. .
കാലിന്റെ നീര് കുറയാൻ ചൂട് പിടിച്ചാൽ മതി എന്ന് അമ്മ എപ്പോളോ ഏടത്തിയോട് പറഞ്ഞിരുന്നു. വൈകിട്ട് ദേവു വരുമ്പോൾ ഏടത്തിയും ഞാനും അതിന്റെ വഴക്കിലായിരുന്നു.. ചൂട് പിടിക്കേണ്ടന്ന് ഞാനും. വേണമെന്നവരും.. അവസാനം ഏടത്തി തന്നെ ജയിച്ചു.
ഞങ്ങളുടെ വഴക്കും പ്രവൃത്തിയും കണ്ടവൾ ഏറെ നേരം അവിടെ നിന്നു.
എങ്കിലും ചൂട് പിടിച്ചത് ഏറെ ആശ്വാസം ആയി.. നീര് കുറഞ്ഞതിനോടൊപ്പം ഏന്തി വലിഞ്ഞാണെങ്കിലും അല്പം നടക്കാം എന്നാ അവസ്ഥയിൽ എത്തി. ഏടത്തിയുടെ സഹായത്താൽ ഹാളിൽ ടിവിയുടെ മുന്നിൽ വരെ അന്ന് എത്തിപ്പെട്ടു. തലക്കുള്ള വേദനയും മരവിപ്പും മാത്രമായിരുന്നു അസഹനീയം..
മുറിയിലേക്ക് തിരിച്ചു പോകാനുള്ള മടി കാരണം അന്നത്തെ രാത്രി ഹാളിൽ തന്നെ കഴിച്ചു കൂട്ടം എന്ന് തീരുമാനിച്ചു. അതും അമ്മയോട്ള്ള ഒരു വലിയ യുദ്ധത്തിന് ശേഷം.
പക്ഷെ ആ തീരുമാനത്തിൽ നിരാശ തോന്നിയത് രാത്രിത്തിലെ ഏടത്തിയുടെ കണ്ണീർ പരമ്പര വച്ചപ്പോൾ ആണ്. അതും ഹിന്ദി. ! പരിചയമില്ലാത്ത ഭാഷയാണെങ്കിലും അഭിനയിക്കുന്ന നടിമാരെല്ലാം അടിപൊളിയായിരുന്നു. ഇടക് ദേവുവും വന്നു കൂടി.. ഈ ഏടത്തി ഈ പെണ്ണിനേയും ചീത്തയാക്കുകയാണല്ലോ എന്ന് മനസ്സിൽ പഴിച്ചു മിണ്ടാതെ ഇരുന്നു.ഞാൻ. ഇടക് അവർ എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നുണ്ട്… എന്നെ തിരിഞ്ഞു പോലും നോക്കുന്നില്ല.