കവിൾ തടം ചുണ്ടിലേക്ക് ചേരുന്നതിന്റെ ഇടയിൽ അവളുടെ നുണക്കുഴി ഒളിഞ്ഞിരിപ്പുണ്ടോ??
ചിരിക്കാത്തത് കൊണ്ട് വ്യക്തമല്ല…
കവിളിൽ അങ്ങിങ്ങായി കാണപ്പെടുന്ന മുഖക്കുരുകൾ അവളുടെ മുഖത്തിന് വല്ലാത്തൊരു വശ്യത നൽകുന്നു… മുഖക്കുരുവിന് ഒരു പ്രത്യേകത ഉണ്ട്. ചുവപ്പ് നിറത്തിൽ ആണ്.. അത് അവളുടെ വെളുത്ത ചർമത്തിൽ എടുത്ത് കാണിക്കുന്നു…
ഏത് പുരുഷനാണ് ഇവളെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തത്… ഇത്രയും നിഷ്കളങ്കമായ മുഖം ഞാൻ എന്റെ ജന്മത്തിൽ കണ്ടിട്ടില്ല… കുട്ടികൾ പോലും തോറ്റ് പോകും… ഒരു തരം കൊത്തി വലിക്കുന്ന ആകർഷണീയത…
അവളുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാതായപ്പോൾ തായ്മയോടെ എന്നാൽ ഉറച്ച ശബ്ദത്തിൽ
“റുബീനാ.. നീ ഒന്നും പറഞ്ഞില്ല.. ഞാൻ എന്താണ് അവരോട് പറയേണ്ടത്??”
അവളുടെ സ്വരമാധുര്യം എന്റെ കാതുകളിൽ പതിഞ്ഞു…
“നിങ്ങൾക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം… നിങ്ങളുടെ ഇഷ്ടം… പക്ഷേ എന്റെ മനസ്സ് അത് ഞാൻ ഷാനുക്കാക്ക് മാത്രമേ കൊടുത്തിട്ടുള്ളൂ… അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും… ഞാൻ ഷാനുക്കാന്റെ പെണ്ണാ… ഷാനുക്കാന്റെ മാത്രം…”
‘എന്തൊരു പെണ്ണാ ഇവൾ. ആ മൈരന്റെ ഒക്കെ ഒരു ഭാഗ്യം ‘ ഞാൻ മനസിൽ മൊഴിഞ്ഞു…
“എങ്കിൽ നിനക്ക് എല്ലാരോടും തുറന്നു പറഞ്ഞൂടേ?? “
“ ഇല്ല ആരും എന്റെ സൈഡിൽ നിൽക്കില്ല… അവര് എന്താണോ തീരുമാനിക്കുന്നത് അത് അനുസരിക്കുക അതേ ഉള്ളൂ രക്ഷ… ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് ഉമ്മയേയും വല്യുമ്മയേയും ആണ്. അവര് കഴിഞ്ഞിട്ടേ ഷാനുക്ക പോലും ഉള്ളൂ… അവരെ എനിക്ക് വിഷമിപ്പിക്കാൻ ആകില്ല… എന്റെ നിർബന്ധം ആയിരുന്നു ഷാനുക്കയുമായി ഉള്ള കല്യാണം… ഒടുവിൽ എല്ലാവരും സമ്മതിച്ച്… അവസാന നിമിഷമാ ഇങ്ങനെ ഒരു വിധി… ആരോ ചതിച്ചതാ ഷാനുക്കാനെ.. എന്റെ ഷാനുക്ക നല്ലവനാ…”
അവൾ മുഖം പൊത്തി കരയാൻ തുടങ്ങി… എന്തൊരു പരീക്ഷണമാ പടച്ചോനേ ഇത്… ചെകുത്താനും കടലിനും നടുവിൽ പെടുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ… ഇപ്പോൾ അനുഭവിക്കുകയും ചെയ്തു..
ഈ കുരുപ്പ് അവളുടെ ഭാഗം സെയ്ഫ് ആക്കുകയാണ്…
എന്ത് ചെയ്യും??
അങ്ങനെ അവസാനത്തെ വഴിയും മൂഞ്ചിയല്ലോ പടച്ചോനേ… ഇനി ഇവിടെ നിന്നിട്ട് എന്ത് കാര്യം…
അടിച്ച് വായയിൽ കിട്ടിയ അവസ്ഥ.
പതിയെ ഇറങ്ങി താഴെ ചെന്നപ്പോൾ എല്ലാവരുടെ മുഖത്തും ഒരു തരം ആകാംശ.. പക്ഷേ സ്വാലിഹ മാത്രം പുഞ്ചിരിച്ച മുഖത്തോടെ നിൽക്കുന്നു…
ഓരോരോ ജന്മങ്ങൾ അല്ലാതെന്ത് പറയാനാ..