സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]

Posted by

ഉമ്മാന്റെ വക കട്ട സപ്പോർട്ട്

“ അങ്ങനെ പറഞ്ഞ് കൊടുക്ക് അമ്മായീ….”

കൊഞ്ഞനം കുത്തി കൊണ്ട് ചവിട്ടി കുത്തി അകത്തേക്ക് നടന്നു.. 

ദേ തുള്ളി ചാടുന്നു…. രണ്ടും…

ഞാൻ അവറ്റകളേം നോക്കി കൊണ്ട് പതിയെ പിന്നാലെ നടന്നു..

പുറത്ത് കാണുന്നത് പോലെയല്ല.. അകത്ത് നല സ്പേസ് ഉണ്ട്. ഇത്ത റിസപ്ഷനിലെ പെണ്ണിനെ കെട്ടിപിടിക്കു നൊക്കെ ഉണ്ട്. പരിചയക്കാർ ആവും. എന്നെ ചൂണ്ടികാട്ടി എന്തൊക്കെയോ പറയുന്നുണ്ട്.. എന്നെ ഒരു ചെറുപ്പക്കാരൻ കൊണ്ട് പോയി ഒരു സീറ്റിൽ ഇരുത്തി..

എങ്ങനെ വെട്ടണം എന്ന് ചോദിച്ചപ്പോൾ എന്നെ നോക്കി ഉമ്മാനെ നോക്കി ഇത്ത

“അമ്മായീ.. നമുക്ക് ഇവന്റെ താടി ഇങ്ങ് എടുത്താലോ..”

“ എന്നാ നീ പറയുന്നത് എന്താന്ന് വെച്ചാൽ ഞാൻ വാങ്ങി തരും..”

അത് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി

 വർഷങ്ങളായി എന്റെ ശരീരത്തിന്റെ ഒരു ഭാഗമാണ് അവൻ.

‘കരടി നെയ്യ് തേച്ചിട്ട് വരാത്ത താടി, ഒരു പെണ്ണ് തേച്ചപ്പോൾ വന്നു ‘ ഞാൻ തമാശയായി ഇടക്ക് പറയാറുണ്ട്.. എന്റെ കോൺഫിഡൻസാണ് അവൻ.. 

‘ ഇത് എന്ത് കൂത്ത് ??’ 

എന്ന രീതിയിൽ അവളെ നോക്കിയപ്പോൾ കണ്ണിറുക്കി കാണിച്ചു പെണ്ണ്… ഒരു കള്ള ചിരിയുമുണ്ട് ചുണ്ടിൽ..

അവൾ ഓരോന്നായി പറഞ്ഞ് കൊടുക്കുന്നുണ്ട്.. ആ പയ്യൻ അതെല്ലാം സൂക്ഷ്മമായി കേട്ട് എന്റെ തലയിൽ പണിത് കൊണ്ടിരുന്നു.. അവസാനം താടിയിലും അവന്റെ കൈ എത്തി.

മുടികൾ കൊഴിഞ്ഞ് വീണ് കൊണ്ടിരുന്നു.. എല്ലാം കണ്ട് കൊണ്ട് നിർവികാരനായി ഇരുന്ന് കൊടുത്തു.

“അമ്മായീ… ഒന്നിങ്ങ് വന്നേ “

അവൾ വിളിച്ച് കാറി. ഉമ്മയും റിസ്സത്തയും ആകാംശയോടെ ഓടി വന്നു.

അത്ഭുതത്തോടെ എന്നെ തന്നെ നോക്കി ഇരിക്കാണ്. വാവ എന്നെ തന്നെ തുറിച്ച് നോക്കുന്നുണ്ട്. പിന്നെ ചുറ്റും നോക്കി.. അവന്റെ കാട്ടി കൂട്ടൽ കണ്ടിട്ട് എല്ലാവരും ഒരേ ചിരി.. 

ഇത്താന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആരും കാണാതെ ചുണ്ട് കൊണ്ട് ഒരു മുത്തം തന്നു. പിന്നെ കണ്ണിറുക്കി കാണിച്ചു.

അവിടുന്ന് ഞങ്ങൾ തിരിച്ച് ഇറങ്ങി. ഞാനും ഇത്തയും പിന്നിൽ ആണ്. കോണിപടികൾ ഇറങ്ങുമ്പോൾ അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന്

“ങ്ങള് എന്ത് പണിയാ കാണിച്ചേ??”

“നിന്നെ ഈ കോലത്തിൽ കാണാൻ ഉള്ള കൊതി കൊണ്ടാ..”

“ എന്നിട്ട് ഇത്തകുട്ടിടെ കൊതി മറിയോ?? “

Leave a Reply

Your email address will not be published. Required fields are marked *