ദിനങ്ങൾ കടന്ന് പോയി…. എന്തൊക്കെയോ ചടങ്ങുകൾ …. എല്ലാത്തിനും ഈറനോടെ ഒരു യന്ത്രം പോലെ നിന്ന് കൊടുത്തു….
ഇടക്ക് ആരൊക്കെയോ എന്തൊക്കെയോ കഴിപ്പിച്ചു ….
കുറച്ച് ദിവസമായി സ്‌കൂളിൽ പോയിട്ട് … അച്ഛനും പോയിട്ടില്ല…. മുൻപ് എന്നോട് സ്നേഹത്തോടെ പെരുമാറിയിരുന്ന …. പത്രം വായിച്ച് തരുന്ന… മഹാന്മാരുടെ കഥകൾ പറഞ്ഞുതന്നുകൊണ്ട് തൊടിയിലൂടെ കൈ പിടിച്ച് കൊണ്ട് നടന്നിരുന്ന ….. മഹാഭാരതവും രാമായണവും മറ്റ് പുരാണങ്ങളും കഥകളായി പറഞ്ഞ് തന്നിരുന്ന അച്ചൻ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല…. ആരോടും മിണ്ടുന്നില്ല…. താടിയും മുടിയും വളർത്തി….. ഒരു മുണ്ട് മാത്രം ഉടുത്ത് മുറിയിലോ…. ഉമ്മറത്തെ ചാര് കസേരയിലോ കിടക്കും…. വായനയില്ല…. സംസാരമില്ല…. ചിലപ്പോഴൊക്കെ കണ്ണ് നിറഞ്ഞ്…..
കുളിക്കാതെ….. ഷേവ് ചെയ്യാതെ…. നന്നായി വസ്ത്രം ധരിക്കാതെ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന്റെ കോലം ….
അടുക്കളയിൽ അച്ഛന്റെ മൂത്ത സഹോദരി കമലാക്ഷി അമ്മായിയാണ് ഭരണം…..
ചടങ്ങുകൾ എല്ലാം തീർന്ന ദിവസം …. വല്യമ്മാമൻ ഉമ്മറത്തെ കസേരയിൽ വന്നിരുന്നു…. ഒപ്പം മറ്റുള്ള ബന്ധുക്കളും….
അളിയാ… വലിയമ്മാമ വിളിച്ച്….. ഞാൻ അകത്തേക്കുള്ള വാതിൽ പടിയിൽ ഇരിക്കുക ആയിരുന്നു…. എന്റെ അരികിൽ അനുമോളും…. അവളെന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു…..
ഞങ്ങളോട് ക്ഷമിക്കണം…..
അച്ഛൻ കണ്ണ് തുറന്ന് ഒന്ന് നോക്കി….. പിന്നെ വീണ്ടും കണ്ണടച്ചു …..
അളിയൻ ഇങ്ങനെ തകർന്നിരിക്കരുത്…. ഒന്ന് ഉഷാറാവണം…. അളിയൻ ഇങ്ങനെ ഇരുന്നാൽ ഞങ്ങൾക്ക് സഹിക്കില്ല…. ചെറിയമ്മാമ പറഞ്ഞു….
അച്ചൻ കണ്ണ് തുറന്ന് എല്ലാവരെയും തുറിച്ച് നോക്കി…. ആ നോട്ടം എന്നിൽ വന്ന് അവസാനിച്ചു….. പിന്നെ എഴുന്നേറ്റ് മുറിയിലേക്ക് പോയി…. അച്ചൻ എഴുന്നേറ്റതോടെ എല്ലാവരും എഴുന്നേറ്റു…എന്റെ അരികിലിരുന്ന അനുമോളെ പിടിച്ച് വലിച്ച് കൊണ്ടുപോയി… അവൾ കുതറുന്നുണ്ടായിരുന്നു… എന്നെ നോക്കി ഉണ്ണിയേട്ടാ എന്ന് വിളിച്ച് കരയുന്നുമുണ്ടായിരുന്നു….
ഇങ്ങോട്ട് വാ പെണ്ണെ …. അവളുടെ ഒരു കുണിയേട്ടൻ….. അമ്മായി അവളെ വഴക്ക് പറഞ്ഞ് കൊണ്ട് വലിച്ചിഴച്ച് കൊണ്ട് പോയി…
എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഹാളിൽ ഞാൻ മാത്രമായി….. അടുക്കളയിൽ അമ്മായി ആരോടോ സംസാരിക്കുന്നു…. ഞാനങ്ങോട് ചെന്നു . അയലത്തെ നാണിയമ്മൂമ്മ ആണ് …. എന്നെ കണ്ടതും ശബ്ദം നിലച്ചു….
എന്താടാ ചെക്കാ?
ഒന്നുമില്ല….
പിന്നെ… എന്തെങ്കിലും വേണോ….
വേണ്ട…
പിന്നെ നീ എന്ത് കേൾക്കാനാ ഇവിടെ നിക്കുന്നത് അപ്പുറത്തെങ്ങാൻ പോയിരിക്കെടാ…. അവൻ കേൾക്കാൻ വന്നിരിക്കുന്നു…… അതെങ്ങനെയാ അവളുടെ അല്ലെ സന്താനം… അമ്മായി ദേഷ്യപ്പെട്ടു….
എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല…. കുറച്ച് ദിവസം മുൻപ് വരെ