അതേ ഉണ്ണിയേട്ടനോട് വല്ലാത്ത സ്നേഹമാണ് ചേച്ചിക്ക്… വല്യച്ഛൻ ഇത്തരത്തിലൊരു ബന്ധം ഉണ്ടാക്കിയില്ലെങ്കിൽ സുധേച്ചി ഉണ്ണിയേട്ടനോടൊപ്പം ജീവിച്ചേനെ… അല്ലെ…
ഇല്ല…. അതിന് ആകെയുള്ള സാധ്യത നീ എനിക്ക് നഷ്ടപ്പെടുക എന്നുള്ളതാണ്….. അങ്ങിനെ ആയിരുന്നു എങ്കിൽ ഞാനിപ്പോൾ മറ്റെവിടെയെങ്കിലും …. ചിലപ്പോൾ ഈ ലോകത്തിന് വെളിയിൽ പോലും ആയിരുന്നേനെ….
ഉണ്ണിയേട്ടാ .. അവളുടെ സ്വരം ഉയർന്നു…. അങ്ങിനെ പറയല്ലേ…. എനിക്കറിയാം ഈ മനസ്സ്…. ഞാനൊരു നാട്ടിൻപുറത്ത് കാരി പെണ്ണായിരുന്നു…… കുശുമ്പും കുന്നായ്മയും എല്ലാം ശരിയെന്ന് വിശ്വസിച്ചിരുന്ന …. ദുഷ്പ്രചാരണങ്ങളെ തിരിച്ചറിയാനാകാതിരുന്ന ഒരു പൊട്ടിപ്പെണ്ണ് ….. പക്ഷെ ഇപ്പോഴെനിക്കറിയാം …. കഴിഞ്ഞ പതിനഞ്ച് കൊല്ലവും അകറ്റി നിർത്തിയിട്ടും എന്നെ മറക്കാത്ത … വിട്ടു കളയാത്ത സ്നേഹം മാത്രമുള്ള ഈ ഹൃദയം….. ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാനറിയാത്ത കളങ്കമില്ലാത്ത ഈ മനസ്സ്….. ഇത് തിരിച്ചറിയാതെ പോയിരുന്നു എങ്കിൽ ഞാനായിരിക്കും നഷ്ടപ്പെടുത്തിയത്…… എന്റെ ദൈവങ്ങൾ എന്നെ കൈയ്യൊഴിഞ്ഞില്ല…. ഇത്രയും ദ്രോഹങ്ങൾ ചെയ്തിട്ടും എനിക്ക് തന്നെ തന്നില്ലേ…. നമ്മുടെ തറവാട്ടിലെ ഏറ്റവും യോഗ്യനായ ഉണ്ണിയേട്ടനെ …. ഇനി പഴയതൊന്നും മനസ്സിൽ വച്ച് എന്നെ വെറുക്കല്ലേ ഉണ്ണിയേട്ടാ… എന്നെ വിട്ട് പോകല്ലേ …… അവൾ തേങ്ങി
നിന്നെ വിട്ടു കളയാനോ… അതിനാണോ ഞാൻ കഴിഞ്ഞ കാലം മുഴുവൻ നിന്നെ സ്നേഹിച്ചത് ….. മുറപ്പെണ്ണായിട്ടും ….അര്ഹതയുണ്ടായിട്ടും… കിട്ടുമോ എന്ന് ഒരുറപ്പുമില്ലാഞ്ഞിട്ടും നിന്നെ കരളിൽ സൂക്ഷിച്ചത്…. ഒരിക്കലുമില്ല പൊന്നേ …. നിന്നെ പിരിയാൻ എനിക്ക് ഒരിക്കലും കഴിയില്ല…. നീ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഞാൻ പൂർണ്ണമാകൂ…. ശിവന് പാർവ്വതി എന്ന പോലെയാണ് നീയെനിക്ക്… നിന്റെ ഓർമ്മകൾ…. നിന്നോടുള്ള സ്നേഹമില്ലായിരുന്നു എങ്കിൽ എന്നേ ഉണ്ണിയെന്ന ഈ ഗോവർദ്ധൻ അവസാനിച്ചേനെ….
എന്റെ ഉണ്ണിയേട്ടാ… അവൾ വിതുമ്പി….. എന്റെ നെഞ്ചിൽ അവളുടെ കണ്ണീർ വീണ് നനഞ്ഞു….. കരയട്ടെ …കുറ്റബോധം എന്ന ചെകുത്താൻ പോകട്ടെ…. നാളെ എനിക്ക് പഴയ കുറുമ്പുകാരിയായ ആ അനുവിനെ വേണം…. ഞാൻ മനസ്സിൽ തീരുമാനിച്ചു… പതിയെ മുടിയിൽ തലോടികൊടുത്തു ….. പതിയെ വിതുമ്പലുകൾ അടങ്ങി ….ശ്വാസം താളത്തിലായി….. പാവം ഉറങ്ങി കഴിഞ്ഞു….. ഞാനവളുടെ മുഖത്തേക്ക് നോക്കി… നിഷ്കളങ്കമായി … കൊച്ചുകുട്ടികളെ പോലെ ഉറങ്ങുന്നു… നെഞ്ചിൽ മുഖം ഒളിപ്പിച്ച് ഒരു കയ്യും കാലും കൊണ്ട് എന്നെ കെട്ടിപ്പിടിച്ച്….. ശാന്തമായി…. ഉറങ്ങട്ടെ ….. എന്റെ പെണ്ണ്… എന്റെ മാത്രം…. ഞാൻ മനസ്സുകൊണ്ട് യുദ്ധം ചെയ്ത് നേടിയ എന്റെ പെണ്ണ്…. ജനിച്ചതുമുതൽ എനിക്കറിയാവുന്ന…. പ്രായത്തിന്റെ അറിവിൽ ഞാനെന്റെയെന്ന് ഉറപ്പിച്ച…. ആർക്കും വിട്ട് കൊടുക്കാതെ നേടിയെടുത്ത എന്റെ മാത്രം പെണ്ണ് …..
ഉറക്കം വരാതെ കിടന്ന എന്റെ ഉള്ളിലേക്ക് ഓർമ്മകൾ ഒരു ചലച്ചിത്രം പോലെ കടന്നുവന്നു……. ഇരുപത് വർഷങ്ങൾ…. എല്ലാവരും ഉണ്ടായിട്ടും