ആന്റി കൈവിട്ടു….. എന്നിട്ട് ദിവ്യയോടായി പറഞ്ഞു…. വാ മോളെ..
അവർ മുറിയിൽ നിന്ന് പോയപ്പോൾ പെട്ടെന്ന് ഞാൻ മുറി കുറ്റിയിട്ടു…. ദീർഘശ്വാസം വിട്ടു…. ചെയ്തത് ശരിയാണോ എന്നെനിക്കറിയില്ല…. അവർക്കെന്ത് തോന്നുമെന്നും…. എങ്കിലും എനിക്ക് ഒറ്റക്കിരിക്കുന്നതാണ് ആശ്വാസം …. ഞാൻ കസേരയിലേക്കിരുന്ന് കണ്ണടച്ചു …. ഇപ്പോൾ മനസ്സിൽ ചിന്തകൾ ഒന്നുമില്ല…. പക്ഷെ സ്‌കൂളിലെ പോലെയല്ല… ബന്ധുക്കളുടെ ഇടയിൽ വല്ലാതെ വീർപ്പുമുട്ടുന്നു….. ഒരു വർഷത്തോളം എത്തുന്ന അവഗണനയുടെയും പരിഹാസത്തിന്റെയും ഫലം…
സ്‌കൂൾ എനിക്ക് ഒരു പ്രശ്നമല്ല….. പരന്ന വായനയും ഒളിച്ചോടാൻ തിരഞ്ഞെടുത്ത പഠനശീലവും എനിക്ക് ഒരു ഹീറോ പരിവേഷം നൽകുന്നുണ്ട് ക്ലാസ്സിൽ… അതിനാൽ തന്നെ സ്‌കൂൾ എനിക്ക് നല്ല അനുഭവമാണ്…..
ചിന്തിച്ചിരിക്കേ വാതിലിൽ ഒരു മട്ട് കേട്ടു ….. ഞാൻ വാതിൽ തുറന്നു…. സുധ…
എന്താ…
നീയെന്താ എന്നോട് മിണ്ടാത്തത്…?
എന്ത് മിണ്ടാൻ…..
ഞാനിപ്പോൾ നിന്റെ കൂട്ടുകാരി മാത്രമല്ല…. നിന്റെ സ്റ്റെപ് സിസ്റ്റർ കൂടിയാണ്…
.
അതിന്…?
എന്തെങ്കിലും ഒക്കെ മിണ്ടിക്കൂടെ ഉണ്ണീ….
എനിക്കറിയില്ല…. എനിക്ക് ഒറ്റക്ക് ഇരിക്കുന്നതാണ് ഇപ്പോൾ ഇഷ്ടം….
ശരി അവൾ പോയി…. കുറച്ച് കഴിഞ്ഞ് അച്ഛൻ മുറിയിലേക്ക് വന്നു….
ഉണ്ണീ….
അച്ച …
നീയെന്താ എപ്പോഴും ഈ മുറിക്കകത്ത് അടച്ചിരിക്കുന്നത്….
ഒന്നുമില്ലച്ഛ …. ചുമ്മാ വായിച്ചിരുന്നു…..
നീ അവരോട് ഒന്നും മിണ്ടുന്നില്ല എന്ന് പറഞ്ഞു…..
ഞാൻ എന്താ മിണ്ടണ്ടെ …. എനിക്കറിയില്ല….
അവർ നിന്നെ ഡിസ്റ്റർബ് ചെയ്യുന്നുണ്ടോ…?
അറിയില്ല അച്ഛ … പക്ഷെ എനിക്ക് ഇപ്പോൾ ഒറ്റക്കിരിക്കാനാ ഇഷ്ടം…..
ഉം…. അച്ചൻ തിരിച്ച് നടന്നു… വെളിയിൽ വാതിലിന്നടുത്ത് നിന്ന് ഒരു തേങ്ങൽ…. ആന്റിയാണെന്ന് തോന്നി…. ഞാൻ വാതിൽക്കലേക്ക് ചെന്നു ….
എന്താ ദേവി ഇത്…? അച്ചൻ അവരെ ആശ്വസിപ്പിക്കുന്നു…
ഞാൻ പറഞ്ഞതല്ലേ കൃഷ്ണേട്ടാ ഉണ്ണിക്കിത് സഹിക്കാൻ പറ്റില്ലെന്ന്…. വെറുതേ ആ കുട്ടിയെ കൂടി വിഷമിപ്പിച്ചു….
ദേവി…. അവൻ ഒരു കുട്ടിയാണ്…. ‘അമ്മ നഷ്ടപ്പെട്ട കുട്ടി…. അവൻ ഈ പ്രായത്തിൽ എത്ര അവഗണനയും പരിഹാസവും സഹിക്കുന്നുണ്ട് എന്ന് നിനക്കറിയാമോ…? അതിനാൽ തന്നെ അവന്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ടാവും….. അവന്റെ ‘അമ്മ മരിച്ചത് എന്തിനാണെന്നോ….. അവനെ എന്തിനാണ് പരിഹസിക്കുന്നത് എന്നോ തിരിച്ചറിയാതെ ജീവിക്കുന്നവനാണ് അവൻ…. അവന്റെ മനസ്സ് മാറ്റങ്ങൾക്ക് സമയമെടുക്കും…. അവന് നിന്നെ