ആ വർഷത്തെ ക്രിസ്ത്മസ് അവധികാലത്ത് അച്ചൻ എന്നോട് എന്തോ പറയുവാൻ ശ്രമിക്കുന്ന പോലെ തോന്നി….. എന്നാലും ആരുടെയും കാര്യത്തിൽ ഇടപെടുന്ന ശീലം എന്നിൽ നിന്നും ദൂരെ പോയിരുന്നതിനാൽ ഞാനൊന്നും പ്രതികരിച്ചില്ല…… അവധി കഴിഞ്ഞ് സ്‌കൂളിലേക്ക് മടങ്ങുന്ന അന്ന് രാവിലെ അമ്പലത്തിൽ പോയി മടങ്ങുമ്പോൾ വഴിയിൽ വച്ച് വേണുമാഷിനെ കണ്ടു …. സാറും വീട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞ് എന്റെ കൂടെ നടന്നു….
ഉണ്ണീ
മാഷേ….
നിന്റെ പുതിയ സ്‌കൂളും പഠിപ്പുമൊക്കെ എങ്ങിനെ….
നന്നായിരിക്കുന്നു മാഷേ….
ഉം…. അച്ചൻ പറഞ്ഞു…. നീയാണ് ഒന്നാമനെന്ന് ….. അത് നിലനിർത്തണം…. അതുപോലെ ഒരു സ്‌കൂൾ വിദ്ധ്യാർത്ഥികൾക്ക് ഒരു സ്വപ്നമാണ്…. നിന്നെ അവിടെ പഠിപ്പിക്കാൻ കൃഷ്ണൻ മാഷ് ഒത്തിരി കഷ്ടപ്പെടുന്നുണ്ട്….
എനിക്കറിയാം മാഷേ… ഞാൻ നന്നായി പഠിക്കും …..
നീ വിഷമിക്കരുത് ഉണ്ണീ…. നാട്ടുകാരും വീട്ടുകാരും എല്ലാം എതിർത്തിട്ടും നിന്റെ അച്ഛൻ നിന്നെ സംരക്ഷിക്കുന്നുണ്ടല്ലോ…..
ഞാൻ ഞെട്ടിപ്പോയി… അച്ഛനെന്നെ സംരക്ഷിക്കുന്നതിന് ഇത്തരമൊരു മുഖമോ…. നാട്ടുകാരും വീട്ടുകാരും എന്തിനാണ് അച്ഛനെ കുറ്റപ്പെടുത്തുന്നത്….. അത് അച്ഛന്റെ കടമയല്ലേ…. എന്റെ മനസ്സിൽ നൂറ് ചോദ്യങ്ങൾ ഉയർന്നു….. പക്ഷെ എന്റെ പുതിയ സ്വഭാവം ആ ചോദ്യങ്ങളെ മനസ്സിനുള്ളിൽ തളച്ചിട്ടു….
നീ പോയപ്പോൾ അച്ഛനാണ് ഒറ്റക്കായത് … ഉണ്ണീ…
അതെനിക്കറിയാം മാഷേ….
ഞങ്ങൾ സഹപ്രവർത്തകർക്ക് ഒരു ആശയുണ്ട് ഉണ്ണീ…
എന്താ മാഷേ….
നിന്റെ അച്ഛന് നാല്പത് വയസ്സാകുന്നതേ ഉള്ളൂ…..
ശരിയാണ്….
അച്ചൻ ഒരു വിവാഹം കൂടി കഴിക്കുന്നതിന് നിന്റെ അഭിപ്രായം എന്താ….. അച്ഛൻ നിന്റെ കാര്യമാണ് ഒഴിവാക്കുവാൻ പറയുന്നത്..
എനിക്കൊന്നും തോന്നിയില്ല… അതിനാൽ തന്നെ ഞാനൊന്നും പറഞ്ഞില്ല..
ഞങ്ങൾ വീട്ടിലെത്തി….
പ്രാതൽ കഴിഞ്ഞ് യാത്രക്കിറങ്ങി….. കാറിലിരിക്കവേ അച്ചൻ ഇടക്കിടെ ദീർഘനിശ്വാസം വിട്ടുകൊണ്ടിരുന്നു…. ഏറെ നേരത്തിന് ശേഷം ചോദിച്ചു….
ഉണ്ണീ ….
അച്ഛ …..
നിന്റെ പഴയ ശ്രീദേവി ടീച്ചർ എങ്ങിനുണ്ടായിരുന്നു ….?
നല്ല ടീച്ചർ…. എന്താ അച്ഛ …
ഒന്നുമില്ല …. ടീച്ചറുടെ ഭർത്താവ് മരിച്ച് പോയതാണ്…. ഇപ്പൊ നമ്മളേ പോലെ …
ഞാനൊന്നും പറഞ്ഞില്ല….. അല്ല എനിക്കൊന്നും മനസ്സിലായതുമില്ല…..
അവരെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരട്ടെ…..
ഞാൻ നിസ്സംഗതയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി….. അച്ഛന്റെ