കണ്ണന്റെ അനുപമ 6
Kannante Anupama Part 6 | Author : Kannan | Previous Part
തറവാട്ടിലെത്തിയപ്പോൾ അച്ഛമ്മ വന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ തിണ്ണയിൽ ഇരിപ്പാണ് കക്ഷി. ഇത്ര പെട്ടന്ന് അച്ഛമ്മയെ പ്രതീക്ഷിക്കാതെ കണ്ടതിലുള്ള ചളിപ്പ് ഞങ്ങളുടെ രണ്ടു പേരുടെ മുഖത്തും ഉണ്ടായിരുന്നു..
“എവിടായിരുന്നു കുട്ട്യോളെ?
അച്ഛമ്മ വെറ്റില ചെല്ലം എടുത്ത് മടിയിൽ വെച്ചുകൊണ്ട് ആകാംഷയോടെചോദിച്ചു.
“ഞാൻ ക്ലാസ്സ് കഴിഞ്ഞ് വരുന്ന വഴിയാ അപ്പൊ മേമ അങ്ങാടിയിൽ ണ്ടായിരുന്നു…”
ഞാൻ നൈസ് ആയിട്ട് വലിഞ്ഞത് കണ്ട് അമ്മു എന്നെ കണ്ണുരുട്ടി നോക്കി…
“അത് എനിക്കൊരു പരീക്ഷ ണ്ടായിരുന്നമ്മെ അതിന് പോയതാ… ”
അമ്മു ഒരു വിധം പറഞ്ഞൊപ്പിച്ചു.
“ആ പഠിച്ചത് മറക്കണ്ടല്ലോ…
പണിക്ക് പോണില്ലെങ്കിലും.. “
അച്ഛമ്മ ചെറിയ നിരാശയോടെ പറഞ്ഞു കൊണ്ട് എന്നെ നോക്കി.പഠിപ്പുള്ള ഒരു കുട്ടിയെ അടുക്കളയിൽ തളച്ചിടുന്നതിൽ അച്ഛമ്മക്ക് സങ്കടമുണ്ടെന്നു ആ വാക്കുകളിൽ വ്യക്തമായിരുന്നു..
“ഞാൻ പോയിട്ട് വരാം..
വണ്ടി തിരിച്ചു കൊണ്ട് ഞാനത് പറഞ്ഞപ്പോൾ രണ്ടു പേരും തലയാട്ടി.
വീട്ടിലെത്തി കുളിച്ചു ഡ്രസ്സ് മാറി അമ്മയുടെ അടുത്ത് പോയിരുന്നു. ഫോണിൽ തോണ്ടിയിരിപ്പാണ് കക്ഷി..
നേരെ ചെന്ന് മടിയിലേക്ക് വീണു.
“ഓ സാറ് വന്നോ…? “
പത്രത്തിൽനിന്നും തലയുയർത്തി എന്റെ കവിളിൽ തഴുകിക്കൊണ്ട് ലച്ചു പറഞ്ഞു..
“എന്താ ലച്ചൂസെ ഒരു തെളിച്ചം ഇല്ലാതെ…
“ഓ നിനക്കിപ്പോ എന്റെ തെളിച്ചം ഒക്കെ നോക്കാൻ നേരണ്ടോ?
അല്പം പുച്ഛത്തോടെയാണമ്മ അത് പറഞ്ഞത്…
“എന്തേലും ഉണ്ടെങ്കിൽ തെളിച്ചു പറ തടിച്ചീ, കുശുമ്പ് കാണിക്കാതെ….
“ഓ ഒന്നും ഇല്ലാ… ”
അമ്മ എന്നെ നോക്കാതെ പറഞ്ഞു.