അവരെ കണ്ടപ്പോൾ ഞാൻ പെട്ടന്ന് എണീക്കാൻ നോക്കിയെങ്കിലും ആരൊക്കെയോ ഞാൻ എണീക്കുന്നെ മുന്നേ എന്നോടവിടെ കിടന്നോളാൻ പറയുന്നത് കേട്ടു…… സത്യത്തിൽ ഈ പാതിരാത്രിക്ക് ആൾക്കാരെ കണ്ടപ്പോൾ ഞാനാകെ പകച്ചു നോക്കി…. അപ്പോളാണ് ഞാനറിയുന്നത് എന്റെ ഒച്ചകേട്ടാണ് ഈ ആൾക്കാരൊക്കെ ചുറ്റും കൂടി നിൽക്കുന്നതെന്നു…..
പിന്നീടെന്നോട് സംഭവിച്ചതെന്താണെന്ന് ചോദിച്ചപ്പോൾ “””ഞാനെന്റെ റൂമിലേക്ക് ‘അമ്മ വന്നതും,,,, പിന്നെ അമ്മയെ കണ്ടു പേടിച്ചോടിയതും,,, അങ്ങനെ ഡൈനിങ് ടേബിളിന്റെ അടിയിൽ എത്തിയതും അമ്മയുടെ രൂപം എന്നെ പിടിക്കാൻ നോക്കിയതൊക്കെ ഞാൻ പറഞ്ഞു……
എന്റെയാ പറച്ചിൽ കേട്ട് ആൾക്കാരൊക്കെ എന്നെയൊരു ഭീകരജീവിയെ പോലെ നോക്കുന്നത് ഞാൻ കണ്ടു”””….. “””ഞാൻ പറഞ്ഞത് വിശ്വാസമാവാഞ്ഞിട്ടാണോ അതോ എന്റെ പറച്ചിൽ കേട്ട് അവരെന്നെ കളിയാക്കുകയാണോ എന്നൊന്നും എനിക്കപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല”””…… “””എന്നാലെന്റെ പറച്ചിൽ കേട്ട് എന്റെയച്ഛൻ എന്നെ വഴക്കു പറയുകയായിരുന്നു അപ്പോൾ””… “””ഈശ്വര വിശ്വാസം ഇല്ലാണ്ടായെന്നും നാമം ജപിച്ചു കിടക്കണമെന്നു പറഞ്ഞാൽ അനുസരിക്കില്ലെന്നും പറഞ്ഞു അമ്മയും എന്നെ ചീത്ത പറഞ്ഞു”””…..
ഒടുവിൽ ഞാൻ ഓരോന്നോരോന്നു പറഞ്ഞു അച്ഛനെ,,,, ഞാൻ കണ്ടതായ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ നോക്കി…. അവസാനം എനിക്കെന്തോ കുഴപ്പമുണ്ടെന്നുള്ള രീതിയിലായി കാര്യങ്ങൾ മാറി മറഞ്ഞു…….
ആ സമയത്തു തങ്കമണി ചേച്ചി””” രാത്രിയിൽ എന്നെ വർക് ഏരിയായിൽ കണ്ടെന്നും,,, ഞാനപ്പോൾ ഒറ്റക്കാരോടോ വർത്താനം പറയുന്നതായി കണ്ടെന്നും പറഞ്ഞു”””…. ഞാനപ്പോൾ അച്ഛനോട് “””ഞാനതു ആ സമയത്തു അമ്മയോടാണ് വർത്തമാനം പറഞ്ഞതെന്നു പറഞ്ഞു “”””…..
എന്നാൽ ഞാൻ പറയുന്ന സമയത്തു എന്റെയമ്മ അച്ഛന്റെ കൂടെയായിരുന്നു എന്നെനിക്കു അറിയാൻ സാധിച്ചു….
ആ ഒരു കാര്യം അറിഞ്ഞപ്പോൾ എനിക്ക് വീണ്ടും പേടിവരാൻ തുടങ്ങി…… പിന്നെയെനിക് വീണ്ടും ബോധം പോകുന്നപോലെ തോന്നി….. (3p)ബോധം വന്നപ്പോൾ ഞാൻ ആശുപതിക്കിടക്കയിൽ ആയിരുന്നു….. വീണ്ടും കുറച്ചു ദിവസം ഞാൻ ആശുപതിയിൽ…
ആ സമയത്തൊക്കെ എന്റെ കൂടെ ഉണ്ടായിരുന്നത് അമ്മയാണ്….. ആശുപതിയിൽ നിന്ന് ഡിസ്ചാർജ് ആവുന്നേ മുന്നേ അച്ഛനെന്നെ ഒരു സൈക്കാട്രിസ്റ്റിനെ കാണിച്ചു…..ഡോക്ടറെന്നോട് ഓരോരോ കാര്യങ്ങൾ ചോദിച്ചു….ഞാനപ്പോൾ ഒരു അവ്യക്തമായ രൂപം രാത്രിയിൽ കാണുന്നതും ഞങ്ങളുടെ തറവാട്ടിലെ നാഗത്തറയിൽ വിളക്കുകത്തുന്നതും ഒക്കെ പറഞ്ഞു…. എന്റയമ്മ മോശക്കാരിയാണെന്നറിയാതിരിക്കാൻ വേണ്ടി മനപ്പൂർവം ഞാൻ ചില കാര്യങ്ങൾ ആ ഡോക്ടറിൽ നിന്നും മറച്ചു വെച്ചു….. ഡോക്ടർ പിന്നീട് എനിക്ക് മരുന്നുകളുടെ കുറിപ്പടി എഴുതി….. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ “”ഞാൻ അമ്മയുടെ കൂടെ റൂമിലും,, അച്ഛൻ ഹാളിൽ സോഫയിലും””” ആണ് കിടക്കുന്നത്….. രാത്രിയിൽ ഞാൻ കഴിക്കുന്ന ഗുളിക കാരണം എന്റെ ഉറക്കം കൂടുന്നതായി എനിക്ക് തോന്നി…..