കാമം നോക്കി, അന്നത്തെ പോലെ ഇരുട്ടിന് ബന്ധിച്ചു കൊണ്ട് പുതിയൊരു ദിവസത്തെ രശ്മികൾ മേഘങ്ങളെ വർണാഭമാക്കി.
“വിക്കി ഇന്നലെ വരെ അവൾ നിന്റെ കാമുകി ആയിരുന്നു…ഇന്ന് വീണ നിന്റെ ഭാര്യയാണ്.”
തന്റെ കണ്ണിൽ നിന്ന് വീഴുന്ന കണ്ണീർതുള്ളികൾ അവൾ കൈ കൊണ്ട് തലോടിതുടക്കുന്നത് വിക്കി കണ്ടു. കലങ്ങിയ കണ്ണുകൾ കൊണ്ട് അവൻ അവളെ കെട്ടിപ്പിടിടിച്ചു, അവർ രണ്ടുപേരും ഒരുമിച്ചു കരഞ്ഞു. അവളെ മെല്ലെ കൈകൾ കൊണ്ട് കോരി എടുത്തു അവൻ ബെഡ്റൂമിലേക്ക് കൊണ്ട് പോയി.
“കാമം, ഒരു പാട്…ഒരു പാട്…പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നന്ദിയുണ്ട്…”
കാമം മെല്ലെ പുഞ്ചിരിച്ചു.
“ഞാൻ എന്നാൽ പോട്ടെ, ഇത് പോലെ പല ആൾക്കാരും അവരുടെ കാര്യങ്ങളും എനിക്ക് നോക്കേണ്ടതുണ്ട്. എന്നാലും ഞാൻ പറഞ്ഞ പോലെ എപ്പോഴെങ്കിലും ഞാൻ വരാം.”
കാമം കിടപ്പുമുറിയിലേക്ക് ഒരു അവസാന പ്രാവശ്യം നോക്കി, പരസ്പരം കെട്ടിപിടിച്ചു ഒന്നിക്കുന്ന രണ്ടു പേരെ കണ്ടു. ചെറിയൊരു ചിരിയോടു കൂടി കാമം ആ വാതിൽ അടച്ചു. പിന്നെ പതുകെ അടുത്ത സ്ഥലത്തേക്ക്…
അവസാനിച്ചു-
ഒരു അവസാന വാക്:
സുഹൃത്തുക്കളെ ഈ കഥ വായിച്ചപ്പോൾ നിങ്ങൾക് എന്ത് തോന്നി, നിങ്ങൾ കമന്റുകളിലൂടെ അറിയിക്കൂ. ഇഷ്ടമായാലും ഇല്ലെങ്കിലും മനസിലുള്ളത് തുറന്നെഴുതൂ! എത്രയും സമയം എടുത്ത് വായിക്കാത്തതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.