ഹിമകണം 2 [Kannan]

Posted by

പ്ലംബിങ്ങിങ് ജോലിയുണ്ട്…അല്ല എന്ത് ആവശ്യവും തന്നോട് പറഞ്ഞാൽ മതീന്ന് നാണുപിള്ള
പറഞ്ഞു അതാ…”
“ഇതാ പൈന്റിങ്ങിന്റെ എസ്റ്റിമേഷൻ “
വിഷ്ണു ചിരിച്ചുകൊണ്ട് തുണ്ടുകടലാസ് അയാളെ ഏൽപ്പിച്ചു
കടലാസ്സ് വാങ്ങി ശ്രദ്ധിച്ചു അതിനുശേഷം അകത്തേക്ക് നോക്കി വിളിച്ചു
“ശോഭനേ…എന്റെ പേഴ്‌സ് ഇങ്ങെടുത്തോ…”
പക്ഷേ പേഴ്‌സുമായി വന്നയാളിനെ കണ്ട് വിഷ്ണു ഞെട്ടി…വന്നയാളിനും അതെ
അവസ്ഥതന്നെയായിരുന്നു
“രുദ്ര” വിഷ്ണു ഉരുവിട്ടു
“ഇയാളെന്താ ഇവിടെ…” രുദ്ര മുഖം കറുപ്പിച്ചു ചോദിച്ചു
“മോക്കറിയാമോ ഇയാളെ…” അയാൾ ചോദിച്ചു
“ഉം” ഒന്നുമൂളിയിട്ട് അകത്തേക്ക് പോയി
“എന്റെ മോളാണ്…നിങ്ങൾ എങ്ങനാ പരിചയം…”
“എന്റെ കോളേജിലാണ്” വിഷ്ണു പറഞ്ഞു
“ആണോ…എന്നെ പരിചയപെടുത്തിയില്ലല്ലോ ഞാൻ മഹാദേവൻ…MR ഫിനാൻസ്
അറിയാമോ”മഹാദേവൻ ചോദിച്ചു
“മ്…അറിയാം…MR ഫിനാൻസ് അറിയാത്തവരാരെങ്കിലുമുണ്ടോ” വിഷ്ണു പറഞ്ഞു
“അതെന്റെ സ്ഥാപനമാണ്”
വിഷ്ണു അവിശ്വനീയം എന്നപോലെ അദ്ദേഹത്തെ നോക്കി
“ഞങ്ങൾ ബാംഗ്ലൂർ ആയിരുന്നു…ഇപ്പൊ തോന്നി നാട്ടിലെവിടെലും സെറ്റിൽ ആകാമെന്ന്…അങ്ങനെ
ഇങ്ങോട്ട് വന്നു”
മഹാദേവൻ പറഞ്ഞു നിർത്തി
“ഓ…ഇത് നല്ല സ്ഥലമാണ്…ടൗൺ ഇവിടെ തൊട്ടടുത്താ എല്ലാ സൗകര്യങ്ങളുമുണ്ട്…”
വിഷ്ണു വാച്ച് നോക്കിയിട്ട് പറഞ്ഞു
“കോളേജിൽ പോകാറായി”
“ഓഹ്…സോറി…സംസാരിക്കാൻ ഒരാളെകിട്ടിയപ്പോ ഞാനത് മറന്നു”
മഹാദേവൻ പേഴ്സിൽ നിന്നും പണമെടുത്തു വിഷ്ണുവിന് കൊടുത്തു
“ഓക്കേ…ശരി സർ…പിന്നെ പൈന്റിങ്ങിന് നാളെ ആളുവരും”
പറഞ്ഞുകൊണ്ട് വിഷ്ണു എഴുന്നേറ്റു
“തന്റെ പേരെന്താ?” മഹാദേവൻ ചോദിച്ചു
“വിഷ്ണു”
“ആ വിഷ്ണു…എവിടാ വിഷ്ണൂന്റെ വീട്”
“ഇവിടടുത്തു തന്നാ…വലിയവീടെന്ന വീട്ടുപേര്…”
“വലിയവീടോ… അപ്പൊ ബാലകൃഷ്ണന്റെ…?”
മഹാദേവൻ ആകാംഷയോടെ ചോദിച്ചു
“മകനാണ് ഞാൻ… അച്ഛനെ എങ്ങനറിയാം…?”
വിഷ്ണു ചോദിച്ചു
“ആ…കേട്ടിട്ടുണ്ട്…”
മഹാദേവൻ ഒന്ന് പതറി…
“എന്നാ ഞാനിറങ്ങട്ടെ സർ”
വിഷ്ണു പറഞ്ഞു
“മോൻ എന്നെ സർ എന്ന് വിളിക്കണ്ട, അങ്കിൾ എന്ന് വിളിച്ചാൽ മതി”
വിഷ്ണു അമ്പരപ്പോടെ അയാളെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *