ഹിമകണം 2 [Kannan]

Posted by

നിങ്ങളുടെ സന്തോഷമാണ് വലുത്…പക്ഷേ അച്ചോനൊരിക്കലും ബാലൻസാറിന്റെ കുടുംബത്തോട്
നന്ദികേട് കാണിക്കാൻ വയ്യ.”
ദേവികയുടെ ഏങ്ങലടി കൂടി വന്നു
“ഇല്ലച്ഛാ ഉണ്ണിയേട്ടൻ എന്നെ ചതിക്കില്ല…അച്ഛനെ ആരുടേം മുന്നിൽ ഞാൻ തല കുനിക്കാൻ അനുവദിക്കില്ല”
ദേവിക കണ്ണീരിനിടയിൽ പറഞ്ഞു
“മോള് വിഷമിക്കണ്ട എല്ലാം വരുമ്പോലെ വരട്ടെ…മോള് പോയികിടന്നുറങ്ങിക്കോ, അച്ഛന് നാളെ
രാവിലെ ഒരു കല്യാണത്തിന്റെ ആവശ്യത്തിനായി ഒരിടം വരെ പോകണം ഉറക്കമിഴിക്കാൻ വയ്യ”
ദേവിക ആയാസപ്പെട്ട് നടക്കുന്നത്പോലെ പതിയെ തന്റെ മുറിയിലേക്ക് പോയി.
നാണുപിള്ള ഒരു ദീർഘനിശ്വാസം വിട്ടിട്ട് കണ്ണുകളോപ്പി.
അന്നുരാത്രി നാണുപിള്ളക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല, ഓരോന്ന് ആലോചിക്കുമ്പോ നെഞ്ച് നീറുന്നു
തന്റെ മകൾ കണ്ടുപിടിച്ചത് ഏറ്റവും യോഗ്യനായ ഒരുവനെ തന്നെയാണ്, കുടുംബമഹിമയിലും
സൗന്ദര്യത്തിലും ഏറ്റവും യോഗ്യൻ പക്ഷേ എന്തുകൊണ്ടോ അതുൾക്കൊള്ളാൻ നാണുപിള്ളക്ക്
കഴിയുന്നില്ല, അന്നുരാത്രി നാണുപിള്ള ഓരോന്നാലോചിച്ചു നേരം വെളുപ്പിച്ചു.

പിറ്റേന്ന് വിഷ്ണുവും കൃഷ്ണയും കോളേജിൽ പോകുന്നവഴി കിഴക്കേപുറത്തെ ബന്ഗ്ലാവിനുമുന്നിൽ
വണ്ടി നിർത്തി കൃഷ്ണയെ വണ്ടിയുടെ അടുത്ത് നിർത്തിയിട്ട് അവൻ അകത്തേക്ക് പോയി,
ബന്ഗ്ലാവിനു മുന്നിൽ ഒരു കടുംനീല bmw കാർ കിടപ്പുണ്ട് തൊട്ടടുത്തായി ഒരു പുതിയ ചുവന്ന ആക്ടിവ,
പറമ്പ് വൃത്തിയാക്കാൻ ആരൊക്കെയോ ഉണ്ട്, വിഷ്ണു കോളിങ് ബെൽ അമർത്തി, കുറച്ചു
കഴിഞ്ഞപ്പോ വാതിൽ തുറന്ന് നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ വാതിൽ തുറന്നു, ഒരു ബ്രൗൺ കോട്ടൺ സാരിയാണ് വേഷം
“ആരാ…” നല്ല സൗമ്യതയോടെയുള്ള ചോദ്യം
“എന്റെ പേര് വിഷ്ണു… ഇവിടെ അടുത്തുള്ളത, പെയിന്റിംഗ് ചെയ്യണമെന്ന് പറഞ്ഞിരുന്നു…”
“ഓ…അതാണോ, വാ കയറിയിരിക്ക് ഞാൻ ചേട്ടനെ വിളിക്കാം”
അവർ അകത്തേക്ക് പോയി
കുറച്ചുകഴിഞ്ഞപ്പോ ഒരു പുരുഷരൂപം പുറത്തേക്ക് വന്നു
സാമാന്യം നല്ല ഉയരം വെളുത്ത നിറം കഷണ്ടി കയറിയ നെറ്റി കട്ടിയുള്ള മീശ ലുങ്കിയാണ് വേഷം
ഒരു തോർത്തു ചുമലിലിട്ടിട്ടുണ്ട്
“പൈൻന്റിങ്ങിന്റെ ആളാണല്ലേ…വേറൊന്നുമില്ല വീട് ഫുൾ പെയിന്റ് ചെയ്യണം പിന്നെ കുറച്ചു

Leave a Reply

Your email address will not be published. Required fields are marked *