പെട്ടെന്ന് ബോധം വന്നപോലെ അവൾ അടർന്നുമാറി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോകാനൊരുങ്ങി
വിഷ്ണു അവളുടെ കൈകളിൽ പിടിച്ചു വലിച്ചു
“അങ്ങനെ ഓടാതെ പെണ്ണെ”
“ദേ… ഉണ്ണിയേട്ടാ വിട് ആരേലും കാണും കേട്ടോ…”
ദേവിക കൊഞ്ചിക്കൊണ്ട് പറഞ്ഞു
വിഷ്ണു മേശ തുറന്ന് ഒരു പൊതി പുറത്തെടുത്തു അത് അവളുടെ അടുത്തുകൊണ്ടുവന്ന് തുറന്നു അതിനകത്തു ഒരു സ്വർണ മോതിരമായിരുന്നു, ‘വിഷ്ണു’ എന്ന് അതിൽ കൊത്തിയിട്ടുണ്ടായിരുന്നു,
“അല്ല…ഉണ്ണിയേട്ടാ ഇത്”
ദേവിക അത്ഭുതത്തോടും സന്തോഷത്തോടും ചോദിച്ചു
വിഷ്ണു ഒന്നും മിണ്ടാതെ ആ മോതിരമെടുത്തു അവളുടെ വലതുകൈയ്യിൽ അണിയിച്ചു
ദേവികയുടെ കണ്ണിൽനിന്നും ആനന്ദാശ്രു പൊഴിഞ്ഞു
അവൾ അവനെ ഇറുകെ കെട്ടിപ്പുണർന്നു നിന്നു. (തുടരും)