ഹിമകണം 2 [Kannan]

Posted by

“നിയവളെ കണ്ണുവയ്ക്കാതെ അകത്തേക്ക് കൂട്ടികൊണ്ട്പോ… മഹാദേവൻ പറഞ്ഞു.”
“അല്ല… ഞങ്ങൾക്കുടനെ ഇറങ്ങണം”
വിഷ്ണു പറഞ്ഞു.
“നിക്കടോ… ഉടനെ പോകാം, ഞങ്ങൾക്ക് ഈ നാട്ടിൽ പരിചയമുള്ള ആളല്ലേ താൻ കുറച്ചുനേരം സംസാരിക്കാൻ ഒരാളെ കിട്ടിയല്ലോ”
മഹാദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
അപ്പോഴേക്കും ശോഭന കൃഷ്ണയെ വീടിനുള്ളിലേക്ക് കൊണ്ട് പോയിരുന്നു.
ഒന്നും മനസിലാകാതെ വിഷ്ണു നിന്ന് പരുങ്ങി
വിഷ്ണു പെയിന്റർ ദിനേശനോട് കാര്യങ്ങളൊക്ക സംസാരിച്ചു തിരികേ വന്നു,
കൃഷ്ണ അപ്പോൾ ശോഭനയുടെകൂടെ അടുക്കളയിലായിരുന്നു
“മോൾ ഏത് കോളേജിലാ പഠിക്കുന്നെ…”
ശോഭന അവളോട് ചോദിച്ചു
“ഇവിടെ ഗവണ്മെന്റ് കോളേജിൽ”
കൃഷ്ണ പറഞ്ഞു.
“എവിടെയുള്ളവളും അവിടെയാണല്ലോ മോക്കറിയാമോ രുദ്രയെ…?”
ശോഭന ചോദിച്ചു.
“രുദ്ര… ഇവിടുത്തെ കുട്ടിയാണോ…?അവളെന്റെ ക്ലാസ്സിലാണ് പഠിക്കുന്നത്…”
കൃഷ്ണ അത്ഭുതത്തോടെ ചോദിച്ചു
“അതെ… തനി മടിച്ചിയാ… ഇപ്പൊ ഒമ്പത് മണിയായി ഇതുവരെ ഉറക്കമെണീറ്റിട്ടില്ല”
ശോഭന ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോഴേക്കും ശോഭന ചായ ഇട്ടുകഴിഞ്ഞിരുന്നു, ശോഭന പാത്രത്തിലേക്ക് അരിച്ചൊഴിക്കുമ്പോഴേക്കും കൃഷ്ണ കപ്പുകളൊക്കെ നിരത്തിയിരുന്നു, എന്നിട്ട് അവൾതന്നെ കപ്പിലേക്ക് ചായ ഒഴിച്ച് ട്രെയിലാക്കി, മുറ്റത്തേക്ക് നടന്നു, ശോഭന അതെല്ലാം കൗതുകത്തോടെ നോക്കി അവളുടെ പുറകെ നടന്നു.
“സാർ ചായ”
മുറ്റത്തു വിഷ്ണുവിനോട് സംസാരിച്ചുകൊണ്ടുനിന്ന മഹാദേവനോട് കൃഷ്ണ പറഞ്ഞു
“ആഹാ… മോളാണോ ചായ കൊണ്ട് വന്നത്… പിന്നേ ഈ സാർ വിളി വേണ്ട കേട്ടോ… മോളെന്നെ അങ്കിൾ എന്ന് വിളിച്ചാൽ മതി…”
മഹാദേവൻ ചായ ട്രേയിൽ നിന്നെടുത്തുകൊണ്ട് പറഞ്ഞു,
കൃഷ്ണ ചിരിച്ചുകൊണ്ട് നിന്നു
വിഷ്ണു ഒരെത്തുംപിടിയും കിട്ടാതെ എല്ലാരേം മാറി മാറി നോക്കികൊണ്ട് ചായ എടുത്തു
കൃഷ്ണ തന്നെ ജോലിക്കാർക്കുള്ള ചായ കൊണ്ടുപോയി കൊടുത്തത്
അതെല്ലാം ഒരു പുഞ്ചിരിയോടെ മഹാദേവനും ശോഭനയും നോക്കി നിന്നു.
കുറച്ചുനേരം അവിടെ സംസാരിച്ചുകൊണ്ട് നിന്നതിന്ശേഷം അവരോട് യാത്ര പറഞ്ഞു അവരിറങ്ങി
“എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല… അവരെന്തിനാ നമ്മളോട് ഇത്രേം സ്നേഹം കാണിക്കുന്നത്…?”
വിഷ്ണു ചോദിച്ചു
“എന്നോട് ചോദിച്ചാൽ ഞാനെന്ത് പറയാനാ ഏട്ടാ…?
കൃഷ്ണ പറഞ്ഞു
അവർ ടൗണിലെത്തി സൂപ്പർമാർക്കറ്റിൽ കയറി കൃഷ്ണയ്ക്ക് വേണ്ടതെല്ലാം വാങ്ങി തിരിച്ചു ഇറങ്ങി, വിഷ്ണു അടുത്തുള്ള ജൂവലറിയിൽ കയറി,
“എന്താ ഏട്ടാ ഇവിടെ…”

Leave a Reply

Your email address will not be published. Required fields are marked *