ഹിമകണം 2 [Kannan]

Posted by

“ എന്റെ മോളെ കുഞ്ഞിന്റെ കൈപിടിച്ചു തരുന്നത് എന്റെ ഭാഗ്യമാണന്നേ ഞാൻ കരുതു… ബാലൻ
സാറിന്റെ കുടുംബത്തേക്ക് എന്റെ കുഞ്ഞിന് വലതുകാൽ വച്ച് കയറി വരാൻ ഭാഗ്യമുണ്ടോ
എന്നാണ് എന്റെ ചിന്ത”
“നാണുവേട്ടാ ദേവൂനെ എനിക്ക് എല്ലാരുടേം സമ്മതത്തോടെ കൈപിടിക്കാൻ കഴിഞ്ഞാൽ
ഞാനാണേറ്റവും ഭാഗ്യവാൻ…പക്ഷേ എനിക്ക് കുറച്ചു സമയം തരണം എന്റെയും ദേവൂൻറേം
കോഴ്സ് കഴിയണം എനിക്കൊരു ജോലി സമ്പാദിക്കണം അമ്മൂന്റെ കല്യാണം നടത്തണം”
വിഷ്ണു പറഞ്ഞിട്ട് നാണുപിള്ളയുടെ മുഖത്തേക്ക് നോക്കി
“പക്ഷേ നാളെ ഞാനാ കുടുംബത്തോട് നന്ദികേട് കാണിച്ചെന്ന് ആരും പറയരുത്”
നാണുപിള്ള നിസ്സഹായതയോടെ പറഞ്ഞു
“ എന്റെ അമ്മയെക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം എനിക്ക് വിട്…തല്ക്കാലം ഇതൊന്നും
ആരുമറിയണ്ട ദീപേച്ചി പോലും…സമയമാകുമ്പോ എല്ലാരും അറിഞ്ഞാൽ മതി.”
“എന്നാലും കുഞ്ഞേ” നാണുപിള്ള വീണ്ടും പറഞ്ഞു
“ചേട്ടാ… ഞാൻ ഒരിക്കലും ഈ വാക്ക് മാറ്റി പറയില്ല…എന്നെ വിശ്വസിക്കാം”
വിഷ്ണു നാണുപിള്ളയുടെ കൈ പിടിച്ചു സത്യം ചെയ്യുന്നപോലെ പറഞ്ഞു
നാണുപിള്ളയുടെ കണ്ണിൽനിന്നും രണ്ടുതുള്ളി കണ്ണീർ ആ കൈകളിലേക്ക് വീണു
കുറച്ചു നേരം കഴിഞ്ഞു വിഷ്ണു യാത്രപറഞ്ഞിറങ്ങി
നാണുപിള്ള കണ്ണുകൾ തുടച്ചുകൊണ്ട് വീടിനകത്തേക്ക് നടന്നു
വീടിനകത്തു കയറിയതും പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു
നാണുപിള്ള പെട്ടെന്ന് മുഖമുയർത്തി നോക്കി, അപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ദേവിക
അച്ഛനെനോക്കി നിൽക്കുണ്ടായിരുന്നു
ദേവിക പതിയെ അയാളുടെ അടുത്തെത്തി ആ കാലുകളിൽ വീണു
“എന്നോട് ക്ഷമിക്കച്ഛ…എനിക്ക് അമ്മയെക്കണ്ട ഓർമ്മയില്ല, ഓർമ്മവച്ച കാലം മുതൽ എനിക്കെല്ലാം
എന്റച്ഛനാണ്…ഞങ്ങളുടെ ഒരാഗ്രഹവും അച്ഛൻ നടത്തിത്തരാതിരുന്നിട്ടില്ല… എന്ത് കഷ്ടപ്പെട്ടാണ്
അച്ഛൻ ഞങ്ങളെ വളർത്തിയതെന്ന്‌ എനിക്കറിയാം…പക്ഷേ ഞാൻ ഉണ്ണിയേട്ടനെ ഇഷ്ടപെട്ടുപോയി
എന്നെ ശപിക്കല്ലേ അച്ഛാ…”
നാണുപിള്ള അവളെ പതിയെ പിടിച്ചുയർത്തി , അവൾ നാണുപിള്ളയുടെ നെഞ്ചിലേക്ക് വീണു
പൊട്ടിക്കരഞ്ഞു
നാണുപിള്ള കണ്ണീരോടെ പറഞ്ഞു
“ മോളെ നിന്നെ അച്ഛൻ കുറ്റം പറയില്ല ഇതെല്ലാം നിന്റെ പ്രായത്തിന്റെ കുഴപ്പമാണ്…അച്ഛന്

Leave a Reply

Your email address will not be published. Required fields are marked *