ഹിമകണം 2 [Kannan]

Posted by

“ഞങ്ങൾ ഇവിടെ അടുത്തുള്ള വീട് മേടിച്ചു… അവനാണ് പൈന്റിങ്ങിന്റെ കാര്യങ്ങളൊക്കെ… അങ്ങനെ ഇന്ന് രാവിലെ വീട്ടിൽ വന്നിരുന്നു.”
ശോഭന പറഞ്ഞൂ.
പദ്മിനി ഒന്ന് ചിരിച്ചു
തണുത്ത വെള്ളവുമായി ഹാളിൽ എത്തുമ്പോ മഹാദേവനും നാണുപിള്ളയും ഗൗരവമായി എന്തോ സംസാരിക്കുകയായിരുന്നു
“ദേ… ഏട്ടാ…”
പദ്മിനി മഹാദേവന് നാരങ്ങാ വെള്ളം കൊടുത്തു
“മോളെ… ഞാൻ നിങ്ങളെയൊക്കെ കാണാനും ഗൗരവമായി കുറച്ചു കാര്യങ്ങൾ പറയാനുമാണ് വന്നത്”
പദ്മിനി അയാളുടെ മുഖത്തേക്ക് നോക്കി
“അച്ഛൻ അവസാനകാലത് എന്നോട് ചോദിച്ചു അച്ഛൻ എനിക്ക് തന്ന സ്വത്തുക്കളിൽ പകുതി അവകാശം നിനക്കുംകൂടി കൊടുക്കാവോ എന്ന്… അച്ഛൻ അന്നത്തെ ദേഷ്യത്തിന് എല്ലാം എന്റെ പേരിൽ തന്നങ്കിലും അതിന്റെ പകുതി നിനക്ക് തരണമെന്ന് ഞാൻ തീരുമാനിച്ചു…”
പറഞ്ഞിട്ട് മഹാദേവൻ പദ്മിനിയുടെ മുഖത്തേക്ക് നോക്കി. പദ്മിനി ചുവര് ചാരി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു
“ഞാൻ കണക്കു ഒന്നും പറയുന്നില്ല നിനക്കിഷ്ടമുള്ളതെല്ലാം നിനക്കെടുക്കാം… നീയെന്താ ഒന്നും മിണ്ടാത്തെ?”
മഹാദേവൻ പറഞ്ഞു.
“അച്ഛന്റെ സ്വത്ത്… അത് അച്ഛൻ ഏട്ടനെഴുതി തന്നതാണ്, അതിലെനിക്കൊരു അവകാശവുമില്ല, എനിക്കോ എന്റെ കുഞ്ഞുങ്ങൾക്കോ അതിൽ താല്പര്യവുമില്ല.”
എങ്ങോട്ടോ നോക്കിക്കൊണ്ട് പദ്മിനി പറഞ്ഞു
“പദ്മിനി… നിനക്ക് വേണ്ടേലും നിന്റെ കുഞ്ഞുങ്ങൾക്ക് അതാവശ്യം വരും… നിന്റെ മോളെ ഒരാളുടെ കൂടെ ഇറക്കി വിടണ്ടേ? നിന്റെ മോന് നല്ലൊരു ജീവിതം വേണ്ടേ… അവൻ കഷ്ടപ്പെടുന്നത് ഞങ്ങൾ അറിഞ്ഞതാ”
ശോഭനയും മഹാദേവന്റെ അഭിപ്രായം ശരിവച്ചു
“അതുകൊണ്ടാ ഞങ്ങൾ പറയുന്നത്… ഇത് നിന്റെ അവകാശം തന്നെയാ… പിന്നെ ഞങ്ങൾക്കാണെങ്കിൽ ദേവേട്ടൻ മൂന്നു തലമുറക്കുള്ളത് ഉണ്ടാക്കിയിട്ടുണ്ട്… നീ വേറൊന്നും ആലോചിക്കേണ്ട.”
പദ്മിനി മറുപടിയൊന്നും പറയാതെ കണ്ണീർ പൊഴിച്ചുകൊണ്ട് നിന്നു.
“ഇപ്പൊ ഞങ്ങളിറങ്ങുകയാ ബാക്കിയെല്ലാം ശരിയാക്കിയിട്ട് ഞങ്ങൾ വരും…”
മഹാദേവൻ പറഞ്ഞു
“പോകുകയാണോ എന്റെ മക്കളെ കാണണ്ടേ?”
പദ്മിനി ചോദിച്ചു
“തല്ക്കാലം ഞങ്ങൾ വന്നതൊന്നും അവരറിയണ്ട… എല്ലാം ശരിയാക്കി ഒരു സർപ്രൈസ് പോലെ അറിഞ്ഞാൽ മതി.”
മഹാദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞു അവരിറങ്ങി
പദ്മിനിക്ക് എല്ലാം സ്വപ്നം പോലെ തോന്നി

………………

Leave a Reply

Your email address will not be published. Required fields are marked *