ഹിമകണം 2 [Kannan]

Posted by

“കുഞ്ഞേ അവരെ അകത്തക്ക് വിളിക്ക്”
നാണുപിള്ള പദ്മിനിയോട് പറഞ്ഞു
“വരൂ…അകത്തേക്ക് വരു” പദ്മിനി പറഞ്ഞിട്ട് പതിയെ എഴുന്നേറ്റു
മഹാദേവൻ ഉമ്മറത്തുതന്നെ നിന്നു, അത് ശ്രദ്ധിച്ച പദ്മിനി തിരികെ അയാളുടെ അടുത്തുവന്നു കയ്യിൽ പിടിച്ചിട്ട് പറഞ്ഞു
“വരൂ ഏട്ടാ”
മഹാദേവൻ പദ്മിനിയെ ചേർത്തുപിടിച്ചു അകത്തേക്ക് നടന്നു
“മോളെ ഞങ്ങളോട് ഇപ്പോഴും ദേഷ്യമുണ്ടോ നിനക്ക്?” ബാലകൃഷ്ണന്റെ ഫോട്ടോ നോക്കിക്കൊണ്ട് മഹാദേവൻ ചോദിച്ചു
“ഞാനല്ലേ ചേട്ടാ നിങ്ങളോടൊക്കെ ക്ഷമ ചോദിക്കേണ്ടത്… കല്യാണത്തലേന്ന് ഇഷ്ടപെട്ട ആളോടൊപ്പം ഇറങ്ങിപ്പോയത് ഞാനല്ലേ…” പദ്മിനി കരഞ്ഞുകൊണ്ട് പറഞ്ഞു
“ഏട്ടാ…നമ്മുടെ അച്ഛൻ…?”
“അച്ഛൻ പോയി ഇപ്പൊ പത്തു അണ്ടാകുന്നു” മഹാദേവൻ പറഞ്ഞു
പദ്മിനിയുടെ കണ്ണിൽനിന്നും കണ്ണീർ ഒഴുകിയിറങ്ങി
“അച്ഛന് എന്നോട് ദേഷ്യമായിരുന്നുകാണും അല്ലെ ഏട്ടാ…”
പദ്മിനി കരഞ്ഞുകൊണ്ട് ചോദിച്ചു
“നീ പോയതിനു ശേഷം കുറേ നാൾ നിന്നോട് ദേഷ്യമായിരുന്നു… നിന്നെ ഇരിക്കപ്പിണ്ഡം വരെ വച്ചു… അതിപ്പോ ഈ ഞാൻ തന്നെ നിങ്ങളെ രണ്ടുപേരേം എന്തു മാത്രം ദ്രോഹിച്ചു… അച്ഛൻ സ്വത്തുക്കളും ചിട്ടിക്കമ്പനിയുമെല്ലാം എന്റെ പേരിൽ എഴുതിവെച്ചു… പക്ഷേ അച്ഛൻ മരിക്കുന്നതിന് കുറച്ചുനാൾ മുൻപ് എന്നെ വിളിച്ചു നിന്നെ കാണണമെന്നും മറ്റും പറഞ്ഞു… പക്ഷേ ഞങ്ങളെപ്പേടിച്ചു വീടും നാടും വിട്ടോടിയ നിങ്ങളെ കണ്ടെത്താൻ എനിക്കായില്ല…പിന്നീട് അച്ഛൻ മരിച്ചതിന് ശേഷം ഞങ്ങൾ ബാംഗ്ലൂർ ആയിരുന്നു, പിന്നീട് യാദൃശ്ചികമായി നാണുപിള്ളയെ കണ്ടു അങ്ങനെയാ നിന്നെകുറിച്ചറിഞ്ഞത്.”
മഹാദേവൻ പറഞ്ഞു
അപ്പോഴാണ് പദ്മിനി അവരെത്തന്നെ നോക്കിനിൽക്കുന്ന ശോഭനയെ ശ്രദ്ധിക്കുന്നത്
“എടി… നീയെങ്ങനാ എന്റെ ഏടത്തിയമ്മയായത്.”
“നീ പോയിട്ട് ഒരു വർഷം കഴിഞ്ഞപ്പോ നിന്റച്ഛൻ ഞങ്ങട തറവാട്ടിൽ പെണ്ണുചോദിച്ചുവന്നു… ആദ്യം ഒരു ഞട്ടലായിരുന്നു കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വളർന്നതല്ലേ നമ്മൾ പിന്നെ അങ്ങ് ശരിയായി”
ശോഭന പറഞ്ഞു
“അയ്യോ… പറഞ്ഞപോലെ നിങ്ങളിരിക്ക് ഞാൻ കുടിക്കാനെടുക്കാം”
പദ്മിനി അടുക്കളയിലേക്ക് പോയി പിറകെ ശോഭനയും
“നിങ്ങൾക്കെത്ര കുട്ടികളാ…?”
പദ്മിനി ഫ്രിഡ്ജിൽനിന്നും തണുത്തവെള്ളം എടുത്തുകൊണ്ട് ചോദിച്ചു
“ രണ്ടു പേർ… മൂത്തത് മോനാ… അവൻ ഇംഗ്ലണ്ടിലാ മെഡിസിന് പഠിക്കുന്നു പേര് ദേവദത്തൻ അടുത്തമാസം വരും ഇളയവൾ രുദ്ര ഇവിടെ കോളേജിലാക്കി bcom ന്… നിന്റെ കാര്യം പറ”
ശോഭന പദ്മിനിയോട് ചോദിച്ചു
“എനിക്കും രണ്ടുപേർ മൂത്തവൻ വിഷ്ണു എംകോമിന് പഠിക്കുന്നു ഇളയവൾ കൃഷ്ണ bcom ന് പഠിക്കുന്നു.”
പദ്മിനി നാരങ്ങാ പിഴിഞ്ഞുകൊണ്ട് പറഞ്ഞു
“വിഷ്ണുമോനെ ഞങ്ങൾ പരിചയപ്പെട്ടു… പക്ഷേ നമ്മളുടെ ബന്ധമൊന്നും അവനറിയില്ല…”
ശോഭന ചിരിച്ചുകൊണ്ട് പറഞ്ഞു
“ഉണ്ണിയെ എങ്ങനെ പരിചയപ്പെട്ടു?”
പദ്മിനി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *