ഹിമകണം 2 [Kannan]

Posted by

“ചൂണ്ട ഇട്ടിട്ടുണ്ട് കൊത്തിയാൽ നമ്മൾ രക്ഷപ്പെട്ടു. പറ്റിയാൽ കൊമ്പന്മാരെ വീഴുകയുംചെയ്യാം മനിറച്ചി സുഭിക്ഷം ഭക്ഷിക്കുകയും ചെയ്യാം.”
വിശാഖ് ക്രൂരമായൊന്നു പുഞ്ചിരിച്ചു
“അപ്പൊ രുദ്രയെന്ന പേടമാനോ…”
സൂരജ് ഒരു വഷളൻ ചിരിയോടെ ചോദിച്ചു
“അവളും നമുക്ക് വിധിച്ചിട്ടുള്ളതാ”
വിശാഖ് ഒന്ന് പൊട്ടിച്ചിരിച്ചു

…………………………………

മുറ്റത്തേതോ വാഹനം വന്നു നിൽക്കുന്ന ഒച്ച കേട്ടാണ് പദ്മിനി പുറത്തേക്കിങ്ങിയത്, വീടിനുമുന്നിൽ കാർ കിടക്കുന്നത് ഒന്നുകൂടി മുന്നോട്ട് വന്നു
പുറകിലെ ഡോർ തുറന്ന് നാണുപിള്ള പുറത്തിറങ്ങി
“നാണുപിള്ളയായിരുന്നോ ഇതാരുടേതാ കാർ”
പദ്മിനി ചിരിച്ചുകൊണ്ട് ചോദിച്ചു
“ഇന്ന് ദേവിക മോളെ കണ്ടില്ലല്ലോ എന്നും ഉച്ച കഴിയുംവരെ എനിക്കൊരു കൂട്ടവളാ”
നാണുപിള്ള മറുപടി പറയാതെ കാറിനു നേരേ തിരിഞ്ഞു
“ഇങ്ങു ഇറങ്ങി പോരേ”
നാണുപിള്ള കാറിലേക്ക് നോക്കി പറഞ്ഞു
കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു മഹാദേവനും ശോഭനയും പുറത്തിറങ്ങി
അവരെക്കണ്ടു പദ്മിനി ഒന്ന് ഞെട്ടി
“ഏട്ടൻ”
പദ്മിനി പിറുപിറുക്കുംപോലെ പറഞ്ഞു
“എന്താ പദ്മിനികുഞ്ഞെ നോക്കി നിൽക്കുന്നേ എട്ടനേം എടുത്തിയമ്മയെയും വീട്ടിലേക്ക് വിളിക്ക്.”
നാണുപിള്ള പദ്മിനിയോട് പറഞ്ഞു
പദ്മിനിക്ക് പെട്ടെന്ന് തലകറങ്ങുന്നപോലെ തോന്നി ഉമ്മറത്തേക്കിരുന്നു
“മോളെ” മഹാദേവൻ പദ്മിനിയെ പിടിക്കാനായി മുന്നോട്ടാഞ്ഞു, മഹാദേവൻ പദ്മിനിയുടെ തല തന്റെ മടിയിലേക്കെടുത്തുവച്ചുകൊണ്ട് നാണുപിള്ളയോട് പറഞ്ഞു
“നാണു കുറച്ചു വെള്ളം എടുക്ക്”
നാണുപിള്ള വെള്ളവുമായെത്തിയപ്പോൾ ശോഭനയും മഹാദേവന്റടുത്തുണ്ടായിരുന്നു മഹാദേവൻ പദ്മിനിയുടെ മുഖത്തു വെള്ളംതളിച്ചപ്പോ പദ്മിനി പതിയെ കണ്ണുതുറന്നു
“മോളെ എങ്ങനെയുണ്ട്?”
മഹാദേവൻ ഉദ്വെഗത്തോടെടി ചോദിച്ചു
പദ്മിനി ഒന്നും മിണ്ടാതെ മഹാദേവന്റെ കൈകളിൽ മുറുകെ പിടിച്ചു കരഞ്ഞു
“എന്നോട് ക്ഷമിക്ക് മോളേ… ഞാൻ നിന്നേം ബാലകൃഷ്ണനേം ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്… നിനക്കെന്നോട് തീർത്താൽ തീരാത്ത ദേഷ്യമുണ്ടെന്ന് എനിക്കറിയാം പഴയതെല്ലാം മറന്ന് ഏട്ടനോട് ക്ഷമിച്ചൂടെ…?”
വികാരാധീനനായി മഹാദേവൻ പറഞ്ഞു
“പദ്മിനി… എന്നെ നിനക്കോർമ്മയുണ്ടോ…?”
അടുത്ത് നിൽക്കുകയായിരുന്ന ശോഭന ചോദിച്ചു
അപ്പോഴാണ് പദ്മിനി അടുത്ത് നിന്ന ശോഭനയെ ശ്രദ്ധിക്കുന്നത്, ഒന്ന് സൂക്ഷിച്ചു നോക്കിയ പദ്മിനിയുടെ മുഖത്തു പല വികാരങ്ങൾ പ്രതിഫലിച്ചു പെട്ടെന്ന് സന്തോഷത്തോടെ പറഞ്ഞു
“ശോഭന… അപ്പൊ നിങ്ങൾ…”
“അതൊക്കെപ്പറയാം…എത്ര വർഷങ്ങളായെടി നിന്നേ കണ്ടിട്ട്”
ശോഭന കരഞ്ഞുകൊണ്ട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *