നിൽക്കെ അമ്മ കല്യാണിയമ്മയുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു..
”അമ്മയിതെങ്ങോട്ടാ ,ചായ അവര് വച്ചോളും ,,”
”അർജുൻ ,കുരുത്തക്കേടൊക്കെ എനിക്കിഷ്ട്ടാ ,പക്ഷെ അത് ഞാനും നീയും മാത്രമുള്ളപ്പോൾ ,കേട്ടല്ലോ ? ”
ആ മൂർച്ചയുള്ള നോട്ടത്തിനു മുന്നിൽ കയ്യിലെ പിടിവിട്ടു അനുസരണയോടെ തലയാട്ടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു…
”അർജുൻ ,പ്രിയയാണ് ”
”മാഡം പറയു…”
”എത്ര നേരമായി ഞാനിവിടെ ,ഒരു അത്യാവശ്യകാര്യമുണ്ട് ..”
”ഞാനെത്താം ”
”അർജുൻ ,ഞാൻ ടൗണിലേക്ക് പോവുകയാണ് ,കാണേണ്ട സ്ഥലം ഞാൻ മെസേജ് ചെയ്യാം ”
”അയ്യോ ,നിങ്ങൾ ഒറ്റയ്ക്ക് ,അവന്റെ ആളുകൾ എന്നെയും തേടി വന്നിരുന്നു ..”
”നമ്മൾ ഒളിച്ചിട്ടും കാര്യമില്ല അർജുൻ ,അവന്റെ ആളുകൾ നമ്മളെ തേടി വരും ..അഞ്ജു സ്‌കൂട്ടർ തരാമെന്നു പറഞ്ഞിട്ടുണ്ട് , പേടിക്കേണ്ട റഷീദ് സാറിനെ കണ്ട ശേഷം ഞാൻ മെസേജ് അയക്കാം ”
പ്രിയ കാൾ കട്ടു ചെയ്തു , പ്രിയയുമായി സംസാരിക്കുന്നതിനിടയിൽ പരിചയമില്ലാത്ത നമ്പർ കാൾ വെയ്റ്റിംഗ് കാണിക്കുന്നുണ്ടായിരുന്നു ,തിരിച്ചു വിളിക്കണോ എന്നാലോചിക്കുന്നതിനിടയിൽ വീണ്ടും ആ നമ്പർ ….
”അർജുൻ ഇത് ഞാനാണ് ,ഡോക്ടർ സരോജം ”
”ആ മാഡം പറയു ?”
”അർജുൻ ഒരു അരമണിക്കൂറിനുള്ളിൽ സിറ്റി മാളിലെ കാസിനോ ഹോട്ടലിൽ എത്താമോ ,”
”അർജെന്റ് ആണോ മാഡം ”
”കുറച്ചു ..”
”ശരി ഞാനെത്താം ..”
താങ്ക്സ് അർജുൻ ,പിന്നെയൊരു കാര്യം ഞാനായിരിക്കില്ല അവിടേക്കു വരുന്നത് ,എനിക്ക് വേണ്ടപ്പെട്ട മറ്റൊരാളായിരിക്കും ..”
”മാഡം അത് ?”
അതവർ കേട്ടെന്നു തോന്നിയില്ല ,അതിനു മുന്നേ ഫോൺ കട്ടായി ,, ആരായിരിക്കും സരോജത്തിന് പകരം എന്നെ കാണാൻ …?
[തുടരും ]