”അത്രയേ ഉള്ളോ ,”
”അത് മതിയല്ലോ.. ,…”
”അമ്മ തെളിച്ചു പറ , ”
”ഒന്നുമില്ല ,മേലാൽ ഇത് പോലുള്ള ആളുകളുമായി കൂട്ടുവേണ്ട അത്ര തന്നെ ,കേട്ടല്ലോ…ഒരു മാതിരി പെണ്ണുങ്ങളെ കാണാത്ത നോട്ടവും ഭാവവും ,തുണിയുടുത്തിട്ടില്ലേയെന്നു എനിക്ക് പോലും സംശയം തോന്നി പോയി നോട്ടം കണ്ടപ്പോൾ …”
”അത് പിന്നെ ഇത്ര സുന്ദരിയായ എന്‍റെ അമ്മയെ കണ്ടാൽ ആരാ നോക്കി പോകാത്തത് .”
”,,അർജുൻ..വേണ്ട.”
.അമ്മയുടെ മുഖമിരുണ്ടു ,, ഒന്ന് തണുപ്പിക്കാൻ തമാശ പറഞ്ഞതാണ് ,പക്ഷെ അമ്മയ്ക്കവരുടെ പെരുമാറ്റം വല്ലാതെ ഫീൽ ചെയ്തിട്ടുണ്ട്..ഇത് വരെ ബഹുമാനത്തോടെയല്ലാതെ തെറ്റായ നോട്ടങ്ങളെ ഇത് വരെ കാര്യമായി നേരിടേണ്ടി വന്നിട്ടില്ലാത്ത കൊണ്ടാകും.
”എന്‍റെ സുന്ദരിയമ്മയല്ലേ ,പിണങ്ങല്ലേ ,ഞാൻ പറഞ്ഞില്ലേ കൂട്ടുകാരന്റെ ചേട്ടനും ടീമുമാണെന്നു…അമ്മെ ,, ”
”ആ..ഞാൻ കേട്ടു ,ആ ചെക്കൻ ഡിക്കിയിലേക്ക് സാധനങ്ങൾ എടുത്തു വച്ചോന്നു നോക്കിയിട്ടു വണ്ടിയെടുക്ക് ,, ”
പിന്നൊന്നും പറയാൻ പോയില്ല ,അമ്മയുടെ പിന്നാലെ ട്രോളിയിൽ സാധനങ്ങളുമായി വന്ന സൂപ്പർ മാർക്കറ്റിലെ ചെക്കനോടൊപ്പം സാധനങ്ങൾ എല്ലാം എടുത്തു വച്ച് കാറു സ്റ്റാർട്ട് ചെയ്തു..
”എന്താടാ ഈ വഴിക്കു ,?”
” ഒന്ന് അമ്മായിയുടെ വീട്ടിൽ കയറിയിട്ട് പോകാം ,”
”എന്തിനു ? അവള് അവിടെ കാണില്ല ,ഇന്ന് ഓഫീസിൽ എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞിരുന്നു .ഉമ്മച്ചിക്കുട്ടിയെ കാണാനാണെങ്കിൽ എന്നെ വീട്ടിലാക്കിയിട്ടു പോരെ ,പിന്നെ ഒരു കാര്യം ,ആളുകളെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ ഇടയുണ്ടാക്കരുത് , ”
”ഈ അമ്മയുടെ ഒരു കാര്യം ,അവള് കോളേജിൽ നിന്നു വരാനാകുന്നതേയുള്ളു ,ഞാൻ ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല ,അമ്മയും കഴിച്ചിട്ടില്ലല്ലോ ?,അവിടെ ചെന്നാൽ കല്യാണിയമ്മ ചൂടോടെ എന്തെങ്കിലുമുണ്ടാക്കി തരും.അമ്മ കഴിച്ചിട്ടുണ്ടോ അവരുണ്ടാക്കിയ ഫുഡ് ,മുടിഞ്ഞ രുചിയാ , ”
”അപ്പൊ ഞാൻ ഉണ്ടാക്കി തരുന്നതിനു രുചിയില്ലെ ,,?”
”അങ്ങനെ പറഞ്ഞോ ഞാൻ ,ഇത് വേറെ ,അമ്മയുണ്ടാക്കുന്ന ടേസ്റ്റ് വേറെ ,, ”
”പോടാ പോടാ സുനന്ദ പറഞ്ഞിട്ടുണ്ട് രണ്ടും കൂടെ ഇവിടെ വന്നു മൂക്ക് മുട്ടെ തിന്നിട്ടു എന്നെ കുറ്റം പറയുന്ന കാര്യമൊക്കെ ,”
”അത് വെറുതെ അമ്മായിയെ സുഖിപ്പിക്കാനല്ലേ ?”
”അതേടാ അതിനു സ്വന്തം അമ്മയെ തന്നെ കുറ്റം പറയണം ,,”
”അത് പിന്നെ….”
”പൊന്നുമോൻ കൂടുതൽ ഉരുളാതെ റോഡില് ശ്രദ്ധിക്ക്..ഇല്ലെങ്കിൽ നമ്മളും കാറും പാണ്ടി ലോറി കേറി അരഞ്ഞു പോകും..”