ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Posted by

” ഹ ഹ അങ്ങനെയൊന്നുമില്ല അർജുൻ ,എനിക്ക് വേണ്ടപ്പെട്ടരാൾ ഇന്നലെ രാത്രി മുതൽ മിസ്സിംഗ് ആണ് .ആള് കുറച്ചു ലൈഫ് എന്ജോയ് ചെയ്യുന്ന കൂട്ടത്തിലാണ് ,അങ്ങനെ പോയതാകും …….. പിള്ളേരുടെ കുട്ടിക്കളിക്ക് കിട്ടുന്ന ആളല്ല അവൻ എങ്കിലും ”

”,എനിക്കൊന്നും മനസ്സിലായില്ല സർ ,,”

”ഉം…മനസ്സിലായില്ലെങ്കിൽ വേണ്ട..അങ്ങനെ തന്നെയിരിക്കട്ടെ പക്ഷെ പിന്നെയത് മാറ്റി പറയരുത്..പറഞ്ഞാൽ സുപ്പെർമാർക്കെറ്റിനകത്തുള്ള ഒരു സുന്ദരിയമ്മയുടെ ഫോട്ടോ ഇവന്മാർ എനിക്കയച്ചു തന്നിട്ടുണ്ട്..കൂടുതൽ പറയേണ്ടല്ലോ അല്ലെ..”

”വേണ്ട ,ഞാൻ പറഞ്ഞത് സത്യമാണ്.എനിക്കെന്താണ് കാര്യമെന്ന് പോലും മനസ്സിലായിട്ടില്ല..”

”ഓക്കേ ഓക്കേ..ഞാൻ ആദ്യമേ പറഞ്ഞില്ലേ വെറുതെ ഒന്ന് ചോദിച്ചെന്നു മാത്രം.. വിചാരിച്ചതിലും രണ്ടു മൂന്നു ദിവസം ചെന്നെയിൽ നിൽക്കേണ്ടി വരും ,അതിനു ശേഷം പറഞ്ഞ പോലെ നമുക്ക് കൂടാം ..എന്താ . ഇവിടെ സ്വാമിജിയുടെ ആശ്രമത്തിലെ ബാലികമാരെ ഒന്ന് രണ്ട് പേരെ ഞാൻ സെലക്ട് ചെയ്തു വച്ചിട്ടുണ്ട്..തിരിച്ചു വരുമ്പോൾ അവരുമുണ്ടാകും എന്‍റെ കൂടെ.. എന്റെ വക ഒരു സമ്മാനം …..ഹ ഹ ..”

കാൾ കട്ടായി ,ഇല്ലെന്നു പറഞ്ഞെങ്കിലും അവനു എന്തൊക്കെയോ സൂചന കിട്ടിയ പോലുണ്ട് ,, സൂക്ഷിക്കണം ,ഫോൺ മടക്കി കൊടുക്കുമ്പോൾ ഉള്ളിലെ പരിഭ്രമം പുറത്തു കാണാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു ..എന്റെ ഓരോ ചലനവും ഭാവമാറ്റവും സ്കാൻ ചെയ്‌തെടുക്കുന്ന പോലായിരുന്നു മുന്നിൽ നിന്നവന്റെ നോട്ടം …

”എന്താടാ എന്ത് പറ്റി , പ്രശ്നം വല്ലതുമുണ്ടായോ ? ”

അവരുടെ കാറു പോകുന്നതും നോക്കി നിൽക്കെ ‘അമ്മ അടുത്തേക്ക് വന്നു ..

” എയ് ,ഒന്നുമില്ലമ്മേ ,”

”അവരാരാ ? ”

”ആരു ?”

” ഇപ്പൊ നിന്റടുത്തു നിന്നവര് , അതെന്റെ കൂട്ടുകാരന്റെ ചേട്ടനും ടീമുമാ ,”

ചുമ്മാ ഒരു കള്ളം പറഞ്ഞു .

”ഉം…”

അമ്മയൊന്നു ഇരുത്തി മൂളി..

”എന്താമ്മേ ? ”

”എയ് ഒന്നുമില്ല ,”

”അമ്മ കാര്യം പറ..”

”കാര്യമൊന്നുമില്ല , പിന്നെ ഇത് പോലുള്ള ആളുകളുമായി വല്യ കൂട്ടൊന്നും വേണ്ട , പറഞ്ഞേക്കാം ”

” അവര്….അമ്മയോടെന്തെങ്കിലും ചോദിച്ചോ ? ”

”അർജുന്റെ അമ്മയല്ലേ എന്ന് ചോദിച്ചു ,,”

Leave a Reply

Your email address will not be published. Required fields are marked *