”അർജുൻ,എവിടെയാണ് ? ഇത് ഞാനാണ് പ്രിയ , ”
സൂപ്പർമാർക്കറ്റിനു മുന്നിൽ നിൽക്കുമ്പോഴാണ് അഞ്ജുചേച്ചിയുടെ നമ്പറിൽ നിന്നു കാൾ വന്നത് ,
”ഞാൻ ടൗണിൽ ,, മാളിനടുത്തുള്ള ജാസ്മിൻ സൂപ്പർമാർക്കറ്റിനു മുന്നിലുണ്ട് ,, ”
”എപ്പോഴാ തിരിച്ചു വരുന്നത് ?”
” താമസിക്കില്ല ,എന്താ അത്യാവശ്യം വല്ലതും ?”
” ഉം…നേരിട്ട് കാണുമ്പോൾ പറയാം ,…”
പരിചയമില്ലാത്ത രണ്ട് മൂന്നു പേർ അടുത്തേക്ക് വരുന്നത് കണ്ടു ഞാൻ ഫോൺ പോക്കറ്റിലിട്ടു..ആരാണ് ഏതാണ് ,എവിടെയൊക്കെയാണ് വൈത്തിക്ക് വേണ്ടി ഈ നഗരം അരിച്ചു പെറുക്കുന്നതു എന്നറിയില്ല…എയ് ഇതവരല്ല തൊട്ടടുത്ത കാറിനടുത്തേക്കാണ് പോകുന്നത്..എങ്കിലും ശ്രദ്ധിച്ചു തന്നെ നിന്നു..സോമരാജൻ തൽക്കാലം പോലീസ് കേസാക്കുമെന്നു തോന്നുന്നില്ല ,അയാളുടെ ഭാര്യ തന്നെ എനിക്കൊപ്പം നിൽക്കുമ്പോൾ അത് അയാൾക്ക് തന്നെ വിനയാകും.എന്നാലും അരുണിന്റെ ആളുകൾക്ക് ഇൻഫോർമേഷൻ കൊടുക്കാനുള്ള ചാൻസ് തള്ളിക്കളയാനാകില്ല.. പക്ഷെ അങ്ങനെയെങ്കിൽ എന്ത് കൊണ്ട് ഇന്നലെ തന്നെ…..?
ചിലപ്പോൾ അയാളുടെകെയറോഫിൽ വൈത്തി രക്ഷപ്പെട്ടാൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് കണക്കുകൂട്ടി കാണും..
”അർജുൻ ? ”
തിരിഞ്ഞു നോക്കുമ്പോൾ നേരത്തെ പോയ മൂന്നു പേരിൽ ഒരാളാണ്..
”എസ്…നിങ്ങൾ ? ”
”കാൾ ഫോർ യു ?”
” എനിക്കോ ? അതിനു നിങ്ങളെ എനിക്ക്..”
”പ്ലീസ്..”
കയ്യിലിരുന്ന ഫോൺ അയാൾ എനിക്ക് നേരെ നീട്ടി..ആരാണ് ഇയാളുടെ ഫോണിൽ നിന്നെന്നെ വിളിക്കാൻ ,ഇയാളെ തന്നെ ആദ്യമായാണ് കാണുന്നത് ..ആ അമ്പരപ്പോടെയാണ് ഫോൺ ചെവിയിലേക്ക് ചേർത്ത് പിടിച്ചത്..
”ഹലോ അർജുൻ ,ഞാൻ അരുൺ…അരുൺ തോമസ് ,”
പെട്ടെന്നാ ശബ്ദം കേട്ടപ്പോൾ ഉള്ളൊന്നു നടുങ്ങി..എങ്കിലും അത് പുറത്തു കാണിക്കാതെ പരമാവധി ശാന്തഭാവം മുഖത്ത് വരുത്തി..
”അരുൺ സാർ പറയു ? ”
”സുഖമല്ലേ അർജുൻ ?”
” എസ്…”
” ഗുഡ് ,ഞാൻ വിളിച്ചത്…അർജുനെ കൊണ്ടാവില്ല എന്നറിയാം എങ്കിലും വെറുതെ ഒരു ചോദ്യം..”
”എന്താ സർ ,,കുഴപ്പം വല്ലതും”