ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Posted by

”ഈ തിരക്ക് കാരണമല്ലേ ആന്റി ,ഒന്ന് രണ്ട് ദിവസം കൂടി…”

”ഞാൻ പരാതി പറഞ്ഞതല്ലാട്ടോ..”

”ഞാൻ അങ്ങനെ കരുതിയിട്ടുമില്ല പോരെ…”

അപ്പുറത്തു ആന്റിയുടെ ചിരി കേട്ടു..ഫോൺ കട്ട് ചെയ്തു ആശ്വാസത്തോടെ ഞാൻ തിരിച്ചു നടന്നു .

”അർജുൻ.മക്കളെ ഒന്ന് കാണണം ,അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടെ…”

ഫോൺ വച്ചു ചെല്ലുമ്പോൾ ചേച്ചി അടുത്തേക്ക് വന്നു പറഞ്ഞു..

”എന്താടാ ,”

”ഒന്നുമില്ല , ചേച്ചിക്ക് കുട്ടികളുടെ കോളേജിൽ ഒന്ന് പോകണം.അക്കാര്യം പറഞ്ഞതാ ”

”അഞ്ജു നീയെന്നാ ഇന്നോവ എടുത്തു ഇവരെയൊന്നും കോളേജ് വരെയാക്കിക്കോ..സൂപ്പർ മാർക്കറ്റിൽ ഞാനും ഇവനും കൂടി പോയി വരാം ,, ”

”കള്ളാ കോളടിച്ചല്ലോ..”’

അഞ്ജു ചേച്ചി പോകുമ്പോൾ അടുത്ത് വന്നു ചെവിയിൽ മന്ത്രിച്ചു ,

”ആ…….”

”എന്താടി ,”

”അമ്മായി ഇവൻ …….”

,ചേച്ചി ഞാൻ പിച്ചിയ പാട് അമ്മയെ കാണിച്ചു കൊടുത്തു ,,

”സഹിച്ചോ ,നീയൊക്കെയല്ലേ ലാളിച്ചു വഷളാക്കിയത്..”

”ഓ ,ഈ പറഞ്ഞ ആള് ഒലക്ക കൊണ്ട് തല്ലിയാണല്ലോ വളർത്തിയത്…”

”എടി എടി…”

”അയ്യോ അമ്മായി തല്ലല്ലേ ”

”,നീ പോയിട്ട് വാട്ടോ ,”

അമ്മ തല്ലാൻ കയ്യോങ്ങിയതും ചേച്ചി ഓടി ഇന്നോവയിൽ കയറി..

”അർജുൻ ..ഞാനെന്നാ പോയി വരാം ,”

ഗീതേച്ചി അടുത്തേക്ക് വന്നു കയ്യുകൾ കൂട്ടിപ്പിടിച്ചു ,പാവം കണ്ണുകൾ നിറയുന്നുണ്ട് ,

”ചേച്ചി ,ഒരു മിനിറ്റ് ”

അവരുടെ മൊബൈൽ വാങ്ങി എന്റെ നമ്പർ ഡയൽ ചെയ്തു തിരിച്ചു കൊടുത്തു ..

”ഉം ….”

അവർ തലയാട്ടി ,എന്നിട്ടു പതുക്കെ ഇന്നോവയ്ക്കരികിലേക്ക് നടന്നു .

”പാവം…”

ആ പോക്ക് നോക്കി അമ്മ ആത്മഗതം പോലെ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *