”അമ്മെ വെറുതെ പൊട്ടത്തരം പറയല്ലേ ,ഭർത്താവുണ്ടെങ്കിൽ ജോലിക്ക് നോക്കിക്കൂടെ ,ഇതിപ്പോ അയാളുമായി പിണങ്ങി ഡൈവോഴ്‌സിന് നോക്കുവാണു .അവർക്കും കുട്ടികൾക്കും ജീവിക്കേണ്ടേ ..ആന്റിയുടെ വീട്ടിൽ വച്ച് ജോലിക്കാര്യം പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് അമ്മയെ ഒന്ന് കാണാൻ ”
”അതിനു ഞാനിപ്പോ എവിടുന്നു ജോലി സംഘടിപ്പിച്ചു കൊടുക്കാനാ ”
”അമ്മ അച്ഛനോട് പറഞ്ഞാൽ …..രണ്ടു പെൺകുട്ടികളാണമ്മേ അവർക്ക് ”
”ഓ അതാണ് എന്റെ മോന് സെന്റി തോന്നാനുള്ള കാരണം അല്ലെ , ഏതായാലും ഞാനൊന്നു പരിചയപ്പെടട്ടെ ,നീ ടയറു മാറ്റ് ..”’
‘അമ്മ ഇന്നോവയ്ക്ക് അടുത്തേക്ക് നടക്കുമ്പോൾ പറഞ്ഞ കള്ളങ്ങൾ പൊളിയുമോ എന്നായിരുന്നു പേടി ,
”എന്താണ് മോനെ ചുറ്റിക്കളി വല്ലതുമാണോ ?”
എന്റെ മുഖഭാവം മാറുന്നത് കണ്ടു ചേച്ചി അടുത്തേക്ക് വന്നു ..
”പോ ചേച്ചി ,ഇതങ്ങനെയൊന്നുമല്ല ,ഞാൻ പിന്നെ പറഞ്ഞു തരാം ”
അമ്മയെ കണ്ടു ഗീതേച്ചി പുറത്തേക്കിറങ്ങി ,രണ്ടു പേരും കുറെ നേരമായി സംസാരിക്കുന്നു ,ടയറു മാറ്റുന്ന കാര്യമൊക്കെ വിട്ടു ഞാനും അഞ്ജു ചേച്ചിയും അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ട് കാറിൽ ചാരി നിന്നു .വർത്തമാനമൊക്കെ കഴിഞ്ഞു ഇരുവരും ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു കാര്യങ്ങൾ എന്തായെന്നറിയാനായി മനസ്സ് വ്യഗ്രത പൂണ്ടു ..
”എന്റെ മോൻ ഒരു കാര്യം പറഞ്ഞിട്ട് ചെയ്തു കൊടുത്തില്ലെന്നു വേണ്ട , ഒന്ന് രണ്ടു മാസം ഇവര് നമ്മുടെ തോട്ടത്തിലെ കാര്യങ്ങള് നോക്കട്ടെ ,അവിടെയിപ്പോ റിസോർട്ടും മറ്റും വരികയല്ലേ കണക്കും ,കൃഷി കാര്യങ്ങളും നോക്കാൻ ആളുണ്ടെങ്കിൽ ഞാനെപ്പോഴും അങ്ങോട്ട് ഓടേണ്ടല്ലോ , ശമ്പളമൊക്കെ അച്ഛനോട് കൂടി ആലോചിച്ചിട്ട് ഞാൻ പറയാം ..പോരെ ..താമസം വേണമെങ്കിൽ തോട്ടത്തിലെ ഔട്ട് ഹൗസിലോ ,ചതുപ്പിലെ വീട്ടിലോ നോക്കാം ”
ഗീതേച്ചിയുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു ,തൽക്കാലത്തേക്ക് ഒരു ജോലി ശരിയായിരിക്കുന്നു..ഇനി താമസിക്കാൻ അമ്മ പറഞ്ഞത് പോലെ ചതുപ്പിലെ വീട് ,അവിടെയിപ്പോൾ സ്മിതയും മോളുമുണ്ട്..പിന്നെ…….. സൂസൻ ആന്റിയുടെ രണ്ടാം നില മുൻപ് വാടകയ്ക്ക് കൊടുത്തിരുന്നതാണ്..ഞാൻ ചോദിച്ചാൽ എതിരൊന്നും പറയില്ല എന്നുറപ്പു..അമ്മ ഗീതേച്ചിയെ അഞ്ജുചേച്ചിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ,ആ തക്കം നോക്കി മാറി നിന്നു ആന്റിയെ വിളിച്ചു കാര്യം പറഞ്ഞു..
”അർജുൻ അത് വേണോ ,ആകാശും ജീനയും ?”
”സ്റ്റെയർ കേസ് പുറത്തു കൂടിയില്ലേ ,ആന്റി ,പിന്നെ കുറച്ചു ദിവസം ഒന്ന് ശ്രദ്ധിച്ചാൽ മതിയല്ലോ ,അത് കഴിഞ്ഞാൽ വേറെ സ്ഥലം റെഡിയാക്കാം ,”
”എല്ലാം നിന്‍റെ ഉറപ്പ് പോലെ..പോരെ ,”
”താങ്ക്സ് ആന്റി..”
”അത് വരവ് വച്ച് ,കേട്ടോ അർജുൻ എനിക്കിങ്ങനെ ഈ താങ്ക്സ് മാത്രം കേൾക്കാനാ യോഗം ,,”
”പിന്നെ ആന്റിക്കെന്താ വേണ്ടത് ,, ”
”പറഞ്ഞറിയിക്കാൻ എനിക്കറിയില്ല ,വേറൊന്നും വേണ്ട ഇടയ്‌ക്കൊന്ന് വിളിച്ചാൽ മതി ,”