”നീയിതെവിടെയാ ?, ജയനെ തറവാട്ടിലിറക്കിയിട്ടു നീ മുങ്ങി അല്ലെ ?”
”ഇല്ലമ്മേ ,ഞാൻ ………..ആകാശിന്റെ വീട് വരെ ഒന്ന് പോയതാ ,”
”അർജുൻ ,പറയാലോ പ്രായമായ പെൺകൊച്ചുള്ള വീടാ,എപ്പോഴും പോയി ആളുകളെ കൊണ്ട് അതുമിതും പറയിപ്പിക്കാനിട വരുത്തരുത് ..”
”ഈ അമ്മയുടെ ഒരു കാര്യം ,അവൻ നമ്മുടെ വീട്ടിലും വരാറുള്ളതല്ലേ ….”
”ഞാൻ പറഞ്ഞൂന്നേയുള്ളു ,ആ നീ വേഗം ആ പാലത്തിനടുത്തേക്ക് വാ ,ഞാനും അഞ്ജുവും സൂപ്പർ മാർക്കെറ്റിലെക്കിറങ്ങിയതാ , സ്വിഫ്റ്റിന്റെ ടയറു പഞ്ചറായി ..”
”ആ… ഞാൻ എത്തി ,”
ഏതായാലും ഭാഗ്യമായി ,തറവാട്ടിലേക്ക് പോകാതെ കഴിക്കാമല്ലോ ..
”ആരാ അർജുൻ ഫോണിൽ ?”
”അമ്മയാ ചേച്ചി ,പിന്നെ അമ്മയെ കാണുമ്പോൾ ഞാൻ ചില ചെറിയ കള്ളങ്ങൾ പറയും ,കൂടെ നിന്നോണം .”
”അയ്യോ ,വേണ്ട കുഴപ്പമാകും ”
”പേടിക്കാതെ ,ഞാൻ പറയുന്നത് പോലെ ചെയ്‌താൽ മതി ,..എന്റെയൊരു സുഹൃത്ത് ആകാശിന്റെ മമ്മിയുടെ ക്ലാസ്സ്മേറ്റായിട്ടാ ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് മറക്കേണ്ട ”
തലയാട്ടിയെങ്കിലും ,മുഖത്തെ പരിഭ്രമം തെളിഞ്ഞു കാണാം ..അത് കാര്യമാക്കാതെ ഞാൻ ആക്‌സിലേറ്ററിൽ കാലമർത്തി …
പാലമെത്തും മുന്നേയുള്ള വളവു തിരിഞ്ഞപ്പോൾ തന്നെ കണ്ടു ,സൈഡ് ഒതുക്കി നിർത്തിയിരിക്കുന്ന വെളുത്ത സ്വിഫ്റ്റ് കാർ ,
ഞാൻ അതിനു പിന്നിലായി ഇന്നോവ ഒതുക്കി ,പുറകിലെ ടയർ പഞ്ചറായി വശം ചെരിഞ്ഞാണ് കാറ് കിടക്കുന്നതു , എന്നെ കണ്ടു അമ്മയും അഞ്ജു ചേച്ചിയും ഡോർ തുറന്നു പുറത്തേക്കിറങ്ങി ..
”ഇവിടെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു ,കണ്ടില്ലേ …”
”ആണിയോ മറ്റോ കയറിയതാകും ,ചേച്ചി ഡിക്കി തുറന്നെ ..”
”അർജുൻ അതാരാ വണ്ടിയിൽ ..”
അപ്പോഴാണ് ‘അമ്മ ഇന്നോവയിലിരിക്കുന്ന ഗീതേച്ചിയെ കണ്ടത് ..
”അത് സൂസൻ ആന്റിയുടെ ക്ലാസ്സ് മേറ്റാണ് , ”
വിശ്വാസം വരാത്ത പോലെ അമ്മയെന്നെ ഒന്ന് തറപ്പിച്ചു നോക്കി ….
”ഈ ‘അമ്മ …സംശയം ഉണ്ടെങ്കിൽ ആന്റിയെ വിളിച്ചു ചോദിച്ചു നോക്ക് , ആന്റിയെ കണ്ടു ഒരു ജോലി ശരിയാക്കാൻ ഇറങ്ങിയതാ .”
”അപ്പൊ ഇവർക്ക് ഭർത്താവില്ലേ ..”
”ഭർത്താവു മാത്രമല്ല ,രണ്ടു പിള്ളേരും ഉണ്ട് ,അതിലൊരാൾ എന്റെ കോളേജിലാ പഠിക്കുന്നത് ,..”
”ഭർത്താവുണ്ടെങ്കിൽ പിന്നെ ജോലിക്ക് നോക്കി നടക്കുന്നതെന്തിനാ ,അതും ഈ പ്രായത്തിൽ ”