ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Posted by

സഹായത്തോടെ താമസിപ്പിക്കുന്നു . സ്മിതയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന രാമേട്ടൻ അരുണിന്റെ ഗുണ്ടകളുടെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു ആശുപത്രിയിൽ കിടക്കുകയാണ് ,അവരെ കാണാൻ പോയ സ്മിതയും അർജുനും ഗുണ്ടകളുടെ കയ്യിൽ പെടുമെന്ന ഘട്ടത്തിൽ ദേവമ്മയുടെ സുഹൃത്തായ വാസുകി എത്തുകയും രക്ഷപെടാൻ സഹായിക്കുന്നു ..

അരുൺ ചെന്നെയിൽ ആയതു കൊണ്ട് വൈത്തി എന്ന വൈദ്യനാഥനാണ് ദേവമ്മയ്ക്ക് കാവൽ നിൽക്കുന്നത് , ദേവമ്മയെ രക്ഷിച്ചാലേ തനിക്ക് കുഴപ്പങ്ങളിൽ നിന്ന് രക്ഷപെടാൻ കഴിയു എന്ന് മനസ്സിലാക്കിയ അർജുൻ വൈത്തിക്കായി കരുക്കൾ നീക്കുന്നു .തന്റെ ചെറിയമ്മ ജയയും ,മകൻ ജയദേവും വൈത്തിയുമായി ബന്ധമുള്ളവരാണ് എന്ന് സൂചന കിട്ടിയ അർജുൻ ആകാശിന്റെ സഹായത്തോടെ കുടുംബക്ഷേത്രത്തിലെ പൂജയുടെ അന്ന് വൈത്തി ,എസ് ഐ സോമരാജൻ ,ചെറിയമ്മ ജയാ ,മകൻ ജയദേവ് എന്നിവരെ കുടുക്കുന്നു …വൈത്തിയെ ബന്ധിച്ചു ബാലേട്ടന്റെ സഹായത്തോടെ തങ്ങളുടെ തോട്ടത്തിലെ ചെറിയ വീട്ടിൽ അടയ്ക്കുന്നു …തുടർന്ന് വായിക്കുക .

”ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ ”- ഭാഗം പതിനൊന്നു .
…………………………………………………………………………………………………………………………………………………………….

പുഴയോട് ചേർന്നുള്ള മൂന്നാമത്തെ കുടിലിലേക്കാണ് വൈത്തിയെ കൊണ്ട് പോയത് ,കുടിൽ എന്നൊന്നും പറയാൻ കഴിയില്ല രണ്ടു ബെഡ്‌റൂമൊക്കെയുള്ള കൊച്ചു വീട് തന്നെ ,.. പുതപ്പു കൊണ്ട് വരിഞ്ഞു മുറുക്കപ്പെട്ടിട്ടും ചീറിക്കൊണ്ട് ശരീരമിളക്കിക്കൊണ്ടിരുന്ന അവനെ കൊണ്ട് താഴേക്കിറങ്ങാൻ ബാലേട്ടന്റെ പിള്ളേർ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടതു ..അവസാനം ഡോർ ലോക്ക് തുറന്നു അകത്തെ മുറിയിലേക്ക് വൈത്തിയെ എടുത്തെറിഞ്ഞു ആശ്വാസത്തോടെ അവർ ഭിത്തിയിൽ ചാരിനിന്നു കിതച്ചു .

” ബാലേട്ടാ ,കണ്ണ് പൂട്ടരുത് …അറിയാലോ ,..”

പുള്ളിയൊരു തമാശ കേട്ട പോലെ എന്നെ നോക്കി തലയാട്ടി ചിരിച്ചു കാണിച്ചു ,..

”ആകാശ് നമുക്ക് പോയാലോ ,സ്മിത..?”

സ്മിതയ്ക്ക് വരാൻ താല്പര്യമുണ്ടായിരുന്നില്ല, വൈത്തിയെ പൂട്ടിയ മുറിക്ക് പുറത്തു കൂടി കൈകൾ തിരുമ്മി പല്ലിറുമ്മി നടന്ന അവരെ പക്ഷെ ബാലേട്ടൻ തന്നെ ഉന്തി പറഞ്ഞയച്ചു ..കണ്ണുകളിൽ കത്തുന്ന പക കണ്ടാലറിയാം അവരവനെ കൊത്തിപ്പറിക്കാനുള്ള നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് .

തിരിച്ചു വരുമ്പോൾ നോക്കി ,കോളനിക്കാർ ഇനിയും തിരിച്ചെത്തിയിട്ടില്ല..അത് ഭാഗ്യമായി ,ആകാശ് മാത്രമാണെങ്കിൽ പ്രശ്നമില്ല ,പക്ഷെ ഈ സമയത്തു ഒരു സ്ത്രീയെ കൂടെ കണ്ടാൽ വിവരം നിമിഷം കൊണ്ട് അച്ഛന്റെ ചെവിയിലെത്തും….പിന്നെത്തെ കാര്യം ചിന്തിക്കുന്നതിനപ്പുറമായിരിക്കും ..ഏതായാലും ആരുടെയും കണ്ണിലെ പെടാതെ വല്യമ്മയുടെ വീടിനരികിൽ വരെ എത്താൻ കഴിഞ്ഞു ..ഒന്ന് കൂടി ചുറ്റും ശ്രദ്ധിച്ചു മതിലിനോട് ചേർത്ത് നിർത്തി.ഒരു മുൻകരുതൽ എന്ന നിലയിൽ ആകാശിനെ കാറിനടുത്തു നിർത്തി സ്മിതയെ ഇടവഴി അവസാനിക്കും വരെ കൊണ്ടാക്കി.

”ഇനി ഞാൻ പൊയ്ക്കൊള്ളാം ,..”

Leave a Reply

Your email address will not be published. Required fields are marked *