ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Posted by

”നീ പേടിക്കേണ്ട ,…..ചാകേണ്ട പരിക്കൊന്നുമില്ല അയാൾക്ക് ,ഇനി അഥവാ ഈ പരുക്ക് കാരണം ചത്ത് പോയാലും കുറ്റം ഞാൻ ഏറ്റെടുത്തു കൊള്ളാം ,, ,”

”പൊലയാടി മോളെ ഇത്ര നാളും നിനക്കും നിന്‍റെ പിള്ളേർക്കും ഉരുട്ടിത്തിന്നാൻ കൊണ്ട് തന്നത് ഞാനല്ലേ ,അതിന്റെ നന്ദി കാണിക്കെടി ,അർജുൻ ഈ വേശ്യ പറയുന്നത് കേൾക്കാതെ എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ട് പോ , , നിന്നെ എല്ലാ കുഴപ്പത്തിൽ രക്ഷിക്കാൻ ഞാൻ വേണ്ടത് ചെയ്യാം ഉറപ്പു ,ഇല്ലെങ്കിൽ അറിയാലോ അരുണിനെ വിളിച്ചു ഞാനെല്ലാം പറയും..പിന്നെ നിനക്ക് ഊഹിക്കാമല്ലോ….ആ… അമ്മെ..ഈ നശിച്ച വേദന …..”

”എന്നാൽ വിളിച്ചു പറയെടോ നിന്‍റെ അരുൺ സാറിനെ ,ഇന്നാ ഫോൺ പിടിച്ചോ ,,”

ഞാൻ ഫോണെടുത്തു അയാൾക്ക് നീട്ടി..

”അർജുൻ സോറി, വേദന സഹിക്കാൻ വയ്യ ,അത് കൊണ്ട് പറഞ്ഞു പോയതാ ,, ഗീതേ നോക്കി നിൽക്കാതെ ഒന്നെന്നെ ആശുപത്രിയിൽ കൊണ്ട് പോകെടി…”

”എന്താ പറഞ്ഞെ…”

”ഗീതേ നമ്മുടെ കുട്ടികളെ ഓർത്തു ? ”

”ആരുടെ കുട്ടികളെ ? താനല്ല ഇപ്പോൾ പറഞ്ഞത് നിനക്കും നിന്‍റെ പിള്ളേർക്കും ഞാനാ ഉരുട്ടി തന്നതെന്നു ,അതിനർത്ഥം ഞാനവരെ വേറെയാർക്കോ കിടന്നു കൊടുത്തു ഉണ്ടാക്കിയതാണെന്നല്ലേ ?,പട്ടി കഴുവേറീടെ മോനെ നീ എനിക്ക് തിന്നാൻ തന്നത് വെറുതെയല്ല ,പത്തിരുപതു കൊല്ലം അടിമയെ പോലെ വച്ചു വിളമ്പി തന്നില്ലേ , നിനക്ക് വേണ്ടപ്പോഴൊക്കെ കൂടെ കിടന്നു തന്നിട്ടില്ലേ ,നീയുണ്ടാക്കി തന്ന രണ്ടെണ്ണത്തിനെയല്ലേ ഞാൻ പെറ്റു വളർത്തിയത് , എന്നിട്ടിപ്പോൾ നീയെന്നെ വിളിച്ചത് വേശ്യയെന്ന് ,ഏതായാലും അക്കാര്യത്തിൽ നിന്നോട് നന്ദിയുണ്ട് ,ഇനിയെങ്ങനെ ജീവിക്കും എന്നാലോചിക്കുമ്പോഴാ നീയാ പേര് വിളിച്ചത് ..എന്നാ പിന്നെ ഇനി മുതൽ ആ തൊഴില് തന്നെയങ്ങു നോക്കാം ,ആറ്റു നോറ്റു കിട്ടിയ സർക്കാർ ജോലി പോലും നിന്‍റെ ഇഷ്ടത്തിന് വേണ്ടിയാ ഞാൻ ഉപേക്ഷിച്ചത്..ഇനിയീ നാൽപ്പതു വയസ്സിൽ എനിക്ക് വേറെ ജോലിയൊന്നും കിട്ടാൻ പോകുന്നില്ല ,അത് കൊണ്ട് ഒരു കിലോ അരി വാങ്ങാൻ കാശു തരുന്നവനായാലും ഞാൻ കിടന്നു കൊടുക്കും..ഞങ്ങൾക്ക് തിന്നാൻ തന്നതിന്റെ കണക്കു പറഞ്ഞ നിന്‍റെ കാശു കൊണ്ട് ഒരു അരിമണി പോലും എനിക്കും എന്‍റെ മക്കൾക്കും വേണ്ട.”

”ഗീതേ ,ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ,നീയത് വിട്ട് കള ,”

”എന്നിട്ടു ?ബാക്കി പറ…വീണ്ടും കണ്ടവളുമാരുടെ അടുത്ത് നിരങ്ങി വരുന്ന നിന്‍റെ വിഴുപ്പലക്കി ,വച്ചു വിളമ്പി നിന്റെയും നീ കാണിച്ചു തരുന്നവരുടെയും കൂടെ തുണിയഴിച്ചു കിടന്നു കാലം കഴിക്കാം അല്ലെ ,നാളെ എന്റെ പെൺകുട്ടികളെ ചൂണ്ടി കാണിച്ചു അവരെ കൂടി കൂട്ടിക്കൊടുക്കാൻ പറഞ്ഞാലും അനുസരണയുള്ള ഭാര്യയായി ജീവിക്കണം ,.. അതിനേക്കാൾ ആത്മാഭിമാനത്തോടെ ജീവിക്കാം ടൗണിലെ ബസ് സ്റ്റാൻഡിൽ പോയി

Leave a Reply

Your email address will not be published. Required fields are marked *