വേദന കൊണ്ട് അലറിക്കൊണ്ടയാൾ മുട്ട് കാൽ പൊത്തിപ്പിടിച്ചു നിലത്തേക്ക് വീണു കിടന്നുരുണ്ടു.. അലറിച്ച കേട്ടു ആരെങ്കിലും വന്നാൽ ,,ഞാൻ ഓടി പോയി വാതിൽ കുറ്റിയിട്ടു ,
എന്തോ അന്നേരം തോന്നിയത് അതാണ് , , വാതിലടച്ചു സോഫയിൽ നിന്നു വിരി വലിച്ചെടുത്തു അടുത്തേക്ക് ചെല്ലുമ്പോൾ സോമരാജാന്‍റെ കണ്ണുകളിൽ ഭയം നിഴലിക്കുന്നത് വ്യക്തമായി കണ്ടു..അടിയുടെ അയത്തിൽ വീണു പോയ അയാളുടെ ഭാര്യ കയ്യിൽ കിട്ടിയ ഒരു നിലവിളക്കുമായി എഴുന്നേൽക്കുന്നത് കണ്ടു , അടുത്ത നിമിഷം അയാളുടെ തല ലക്ഷ്യമാക്കി അതുയരുന്നത് കണ്ടു ഒറ്റക്കുതിപ്പിന് അവരെ വട്ടം പിടിച്ചു നിലത്തേക്ക് മറിഞ്ഞു..
”വിടെടാ ,ഈ നായക്ക് വേണ്ടിയാണു ഞാൻ എല്ലാവരെയും തള്ളിപ്പറഞ്ഞ് വീടുവിട്ടിറങ്ങി ആരുമില്ലാത്തവളായി ആയി മാറിയത് .. എന്നിട്ടിപ്പോൾ അവനു എന്നെ…പലതും കേട്ടപ്പോഴും അതൊക്കെ വെറും കഥകളാകണേ എന്ന് പ്രാർത്ഥിച്ചു ഇവിടെ കഴിഞ്ഞു കൂടിയവളാണ് ഞാൻ..ആ എന്നെയാണ് ഇവൻ , ”
”ചേച്ചി അടങ്ങു…ഇവനെ കൊന്നാൽ നിങ്ങളുടെ മക്കടെ ഗതിയാലോചിച്ചു നോക്ക്….”
എങ്കിലും കുറെ നേരം മൽപ്പിടിത്തം നടത്തിയിട്ടാണ് അവരെ ഒന്നടക്കാൻ പറ്റിയത്..അഴിഞ്ഞുലഞ്ഞ മുടിയും കത്തുന്ന കണ്ണുകളുമായി സോമരാജനെ നോക്കിയിരിക്കുന്ന അവരെ കണ്ടപ്പോൾ ഉള്ളിൽ ഭയം നുരഞ്ഞു കയറി..ഇവരെ തടഞ്ഞില്ലെങ്കിൽ കൊലക്കേസിൽ ഞാനും കുടുങ്ങും..
”ഗീതേ ,,…”
അതിനിടയിൽ സോമരാജന്റെ ദയനീയമായ ശബ്ദം ,, വേദന സഹിക്കാനാകാതെ കാലും പൊത്തിപ്പിടിച്ചിരിക്കുകയാണ് അയാൾ..അവർ എഴുന്നേൽക്കുന്നത് കണ്ടു കരുതലിനായി ഞാനും എഴുന്നേറ്റു ,.
”ലേശം വെള്ളം..”’
അയാൾ ദയനീയമായി അവരെ നോക്കി..കേൾക്കാത്ത മട്ടിൽ ആജന്മ ശത്രുവിനെ എന്ന പോലെ കണ്ണിമ ചിമ്മാതെ അയാളെ തന്നെ നോക്കി നിൽക്കുകയാണവർ ,
”അർജുൻ പ്ലീസ്..”
അയാളെന്നെ നോക്കി കരയും പോലെ പറഞ്ഞപ്പോൾ ഞാൻ മുറിയിലൊന്നു കണ്ണോടിച്ചു , ടീപ്പോയിക്ക് മുകളിൽ ജഗ്ഗും ഗ്ലാസ്സുമുണ്ട് ,ഞാൻ ഗീതയെ തന്നെ നോക്കി കൊണ്ടു പതുക്കെ പോയി ഗ്ലാസിൽ വെള്ളമെടുത്തു അയാൾക്ക് നീട്ടി ,, പരവേശത്തോടെ അത് വാങ്ങി കുടിച്ചു വീണ്ടും ഗ്ലാസ് എനിക്ക് നേരെ നീട്ടി ,,
” അർജുൻ എന്നെയൊന്നു ഹോസ്പിറ്റലിൽ എത്തിക്കാമോ ,,ഗീതേ പ്ലീസ് , ”
നേരത്തെ ഇവൻ പറഞ്ഞതൊക്കെ ഇപ്പോഴും ചെവിയിലുണ്ടു ,എങ്കിലും ദയനീയമായ ആ ചോദ്യം കേട്ടപ്പോൾ ഞാനയാളെ എഴുന്നേൽപ്പിക്കാനായി കൈ നീട്ടി..
” തൊടരുതവനെ , ”
”ചേച്ചി പ്ലീസ് ഇയാൾക്കെന്തെങ്കിലും പറ്റിയാൽ ഞാനും കുടുങ്ങും.. ”