ഉച്ചത്തിൽ വിളിച്ചു കൊണ്ട് അയാൾ തിരിഞ്ഞതും , അവർ അകത്തേക്ക് കയറി വാതിൽ കൊട്ടിയടച്ചു..ഒരു മിന്നൽ പോലെയെ കണ്ടുള്ളു ,അവർക്ക് അകത്തു നിന്ന് കുറ്റിയിടാൻ കഴിയും മുന്നേ സോമരാജൻ അങ്ങോട്ട് കുതിച്ചു വാതിൽ തള്ളിത്തുറന്നു വീടിനുള്ളിലേക്ക് കയറിയപ്പോൾ ഞാൻ നിലത്തു കൈകുത്തി എഴുന്നേറ്റു.
.ഷർട്ടിൽ അവന്റെ ചെരുപ്പിന്റെ പാട് അതെ പോലെയുണ്ട്..ഉള്ളു തിളച്ചു മറിയുകയാണ്..ഇന്നലെ ഇവനെയും വൈത്തിക്കൊപ്പം അങ്ങോട്ട് മാറ്റിയാൽ മതിയായിരുന്നു…അകത്തു എന്തൊക്കെയോ തട്ടിമറിയുന്ന ഒച്ച കേൾക്കുന്നുണ്ട് ,
”എടി ഞാൻ പറയുന്നത് കേൾക്ക് ,,, ”
”മതി ,മോളുടെ പ്രായമുള്ള പെമ്പിള്ളേരെ പിടിച്ചതിനു ന്യായം പറയാനല്ലേ ,അതും പോരാഞ്ഞു എന്നെ കൂട്ടിക്കൊടുക്കാൻ ,എങ്ങനെ തോന്നിയെടോ അങ്ങനെ ചിന്തിക്കാൻ ,ഒന്നുമില്ലെങ്കിലും കുടുംബക്കാരെ വെറുപ്പിച്ചു കൂടെ ഇറങ്ങി വന്നതല്ലേ ഞാൻ ,ആ ഞാൻ ജീവിച്ചിരിക്കുമ്പോൾ എങ്ങനെ നിങ്ങൾക്ക്..മതി ഇന്നത്തോടെ എനിക്ക് സഹിച്ചു മതിയായി..”
”മയിരേ , ഒച്ചയുണ്ടാക്കാതെടി മര്യാദയ്ക്ക് കൊണ്ട് തരുന്നതും തിന്നു അടങ്ങി കഴിഞ്ഞോളണം ,,ചിലപ്പോ ഞാനാരെയെങ്കിലും കാണിച്ചു തന്നു കൂടെ കിടക്കാൻ പറയും ,മിണ്ടാതെ അനുസരിച്ചോളണം കേട്ടല്ലോ ..”
” ഭാ …. ഞാനെന്താ നിങ്ങടെ വളർത്തു പട്ടിയോ ,അതോ അടിമയോ ? ”
”ആ അങ്ങനെ തന്നെ കൂട്ടിക്കോ , കൂടുതൽ ചെറയാണ്ട് അകത്തു പോയി ഇരുന്നോണം , ,ഇല്ലെങ്കിൽ …”
” അതിനു നിങ്ങൾ വേറെ ആളെ നോക്കണം , ഈ ഗീതയെ അതിനു കിട്ടില്ല ,ഇന്നത്തോടെ മതി ,പിള്ളേര് വന്നാൽ അവരെയും കൂട്ടി ഞാൻ ഇറങ്ങും ,”
”നീ ഒരു മൈരിലും പോകില്ല ,ചവിട്ടി കൂട്ടി ഞാൻ ഇതിനകത്തിട്ടു പൂട്ടും…”
”.എന്നാൽ ഇപ്പൊ തന്നെ ചവിട്ടിക്കൂട്ടാൻ പറ്റുമോന്നു നോക്ക് ,കാല് ഞാൻ കൊത്തും ,,”
” ഡി …നിന്നെ ഞാൻ..”
അടി കൊണ്ട് തലകറങ്ങി ആ സ്ത്രീ നിലത്തേക്കിരുന്നു..നോക്കുമ്പോൾ അയാൾ അവരുടെ മുടിക്ക് കുത്തിപ്പിടിച്ചു മുറിയിലേക്ക് വലിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയാണ്..പാതി ബോധത്തിലും അവർ കാലുയർത്തി അയാളുടെ അടിനാഭിക്ക് ഒരു തൊഴി കൊടുത്തു..ശരിക്ക് കൊണ്ടില്ലെങ്കിലും അതയാളെ കൂടുതൽ പ്രകോപിച്ചു .കയ്യെത്തിച്ഛ് ഒരു ജനൽപ്പടിയിൽ ഇരുന്ന ഫ്ലവർ വെയിസ് എടുത്തു അവർക്ക് നേരെ ഓങ്ങുന്നതു കണ്ടു ഞാൻ കുതിച്ചു പിന്നിൽ നിന്നു സർവ്വശക്തിയുമെടുത്ത് ഒറ്റ ചവിട്ടു കൊടുത്തു…
പ്രതീക്ഷിക്കാത്തതായതു കൊണ്ട് ബാലൻസ് തെറ്റി നിലത്തേക്ക് വീഴാൻ പോയ അയാളുടെ കയ്യിൽ നിന്നാ ഫ്ലവർ വേസ് പിടിച്ചു വാങ്ങിയ സ്ത്രീ സർവശക്തിയും സംഭരിച്ചു ആഞ്ഞടിച്ചത് മുട്ടിന്റെ ചിരട്ട നോക്കിയായിരുന്നു….
”ആ……”